കടയ്ക്കൽ: കടയ്ക്കൽ ചന്തമുക്ക് ജംഗ്ഷനിലെ കലുങ്ക് പുനർനിർമ്മാണത്തിനായി പാരിപ്പളളി മടത്തറ (കടയ്ക്കൽ മുതൽ പാങ്ങലുകാട്) റോഡിൽ കടയ്ക്കൽ ചന്തമുക്ക് ജംഗ്ഷൻ മുതൽ സീഡ്‌ഫാം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് 07-07-2025 മുതൽ ഒരു മാസത്തേക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. മടത്തറയിൽ നിന്ന് കടയ്ക്കലിലേയ്ക്ക് വരുന്ന വാഹനങ്ങൾ കടയ്ക്കൽ സീഡ്ഫാം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് അഞ്ച്‌മുക്ക് വഴി കടയ്ക്കൽ ഠൗണിലേയ്ക്ക് എത്തിച്ചേരേണ്ടതും കടയ്ക്കലിൽ നിന്ന് മടത്തറയിലേയ്ക്ക് പോകുന്ന വാഹനങ്ങൾ ആൽത്തറമൂട് – ചിങ്ങേലി വഴിയും പോകേണ്ടതാണ്.
local എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
local എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
chithara
local
ഏരൂർ ഓയിൽ ഫാം ഇന്ത്യ ലിമിറ്റഡിന്റെ ചിതറ ബീ.ഡി വിഷനിലെ മൂന്നാം ഫീൽഡിലെ തൊഴിലാളിയായ രാജീവ് ആണ് ഇന്ന് രാവിലെ 9 :30തോടുകൂടി നെഞ്ച് വേദനെയെ തുടർന്ന് കുഴഞ്ഞുവീണ് മരണപെട്ടത്. കൊട്ടാരക്കര സാദാനന്തപുരം ചരുവിളപുത്തൻവീട്ടിൽ 35വയസ്സുള്ള രാജീവ് ആണ് മരണപെട്ടത്.
എന്നാൽ വാഹനം എത്താൻ താമസിച്ചിട്ടില്ലെന്നും ഗേറ്റിന്റെ ലോക്ക് തൊഴിലാളികൾ തന്നെ മാറ്റി ആശുപത്രിയിൽ രാജീവിനെ എത്തിച്ചു എന്നുള്ള വിശദീകരണമാണ് ഓയിൽ ഫാം അധികൃതർ നൽകുന്നത്. സംഭവത്തിൽ ഡിപ്പാർട്ട്മെന്റിന് പരാതി നൽകാൻ ഒരുങ്ങുകയാണ് തൊഴിലാളികൾ. മരണപ്പെട്ട രാജീവ് നേരത്തെ ചികിത്സയിൽ ആയിരുന്നു..ഓയിൽപാമിൽ വർക്കർ തസ്തികയിൽ ജോലിക്ക് കേറീട്ട് 5 മാസമആയിരുന്നുള്ളൂ.
ചിതറയിൽ ഓയിൽപാം തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു
ചിതറ: ചിതറയിൽ ഓയിൽപാം തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു. വാഹനം സമയത്ത് കിട്ടാത്തതും ഡിവിഷന്റെ ഗേറ്റ് തുറന്നു നൽകാത്തതും തൊഴിലാളിക്ക് യെഥാസമയത്ത് ചികിത്സ കിട്ടാൻ വൈകിയെന്നപരാതിയുമായി തൊഴിലാളികൾ.
ഏരൂർ ഓയിൽ ഫാം ഇന്ത്യ ലിമിറ്റഡിന്റെ ചിതറ ബീ.ഡി വിഷനിലെ മൂന്നാം ഫീൽഡിലെ തൊഴിലാളിയായ രാജീവ് ആണ് ഇന്ന് രാവിലെ 9 :30തോടുകൂടി നെഞ്ച് വേദനെയെ തുടർന്ന് കുഴഞ്ഞുവീണ് മരണപെട്ടത്. കൊട്ടാരക്കര സാദാനന്തപുരം ചരുവിളപുത്തൻവീട്ടിൽ 35വയസ്സുള്ള രാജീവ് ആണ് മരണപെട്ടത്.
എന്നാൽ വാഹനം എത്താൻ താമസിച്ചിട്ടില്ലെന്നും ഗേറ്റിന്റെ ലോക്ക് തൊഴിലാളികൾ തന്നെ മാറ്റി ആശുപത്രിയിൽ രാജീവിനെ എത്തിച്ചു എന്നുള്ള വിശദീകരണമാണ് ഓയിൽ ഫാം അധികൃതർ നൽകുന്നത്. സംഭവത്തിൽ ഡിപ്പാർട്ട്മെന്റിന് പരാതി നൽകാൻ ഒരുങ്ങുകയാണ് തൊഴിലാളികൾ. മരണപ്പെട്ട രാജീവ് നേരത്തെ ചികിത്സയിൽ ആയിരുന്നു..ഓയിൽപാമിൽ വർക്കർ തസ്തികയിൽ ജോലിക്ക് കേറീട്ട് 5 മാസമആയിരുന്നുള്ളൂ.
anchal
local
കാര്‍ഡിയോ, വെയിറ്റ്‌ട്രെയിനിങ്, യോഗ, സുംബ തുടങ്ങിയ വ്യായാമമുറകള്‍ ചെയ്യാനുള്ള സൗകര്യം നെടിയറയിലെ വനിത ഫിറ്റ്‌നസ് സെന്ററില്‍ ലഭ്യമാണ്. മുതിര്‍ന്ന സ്ത്രീകള്‍ക്കും ‘ഒരു കൈ’ നോക്കാം ഇവിടെ.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാ ഘടകം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.49 ലക്ഷം രൂപ ചിലവഴിച്ചാണ് സംവിധാനങ്ങള്‍ ഒരുക്കിയത്. തുടക്കമെന്ന നിലയ്ക്ക് ഒരു ട്രെയിനറാണുള്ളത്. അളെണ്ണം നോക്കി കൂടുതല്‍ പരിശീലകരെ നിയോഗിക്കും. പ്രദേശത്തെ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി ട്രെയിനര്‍മാരാക്കാനും ഉദ്ദേശമുണ്ട്.
അഞ്ചല്‍ പഞ്ചായത്തിന്റെ പകല്‍ വീടിന്റെ മുകളിലാണ് വ്യായാമകേന്ദ്രം. അവിടുത്തെ അന്തേവാസികളും സൗകര്യം പ്രയോജനപ്പെടുത്തുന്നു. സൗജന്യമായാണ് രാവിലെയും വൈകുന്നേരവും ഫിറ്റ്‌നസ് സെന്റര്‍ ഉപയോഗിക്കാവുന്നത്.
അഞ്ചല്‍ ബ്ലോക്കിലെ ഓരോ പഞ്ചായത്തിലും ഇത്തരം കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയും തയ്യാറാകുകയാണ്. ബ്ലോക്കിന്റെ ഈ വര്‍ഷത്തെ ബജറ്റിലും 24 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഫിറ്റ്‌നസ് കേന്ദ്രം ഒരു തുടര്‍പദ്ധതിയായി മാറ്റുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി പറഞ്ഞു.
വനിതാ ഫിറ്റ്‌നെസ് സെന്റര്‍ ഒരുക്കി അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്
അഞ്ചല്‍: ആരോഗദൃഢഗാത്രരായ സ്ത്രീകളാല്‍ സമ്പന്നമാകണം നാട് എന്നാണ് കൊല്ലം അഞ്ചല്‍ ബ്ലോക് പഞ്ചായത്ത് ഭരണസമിതിയുടെ സ്വപ്നം. ഇതുയാഥാര്‍ത്ഥ്യമാക്കാന്‍ ‘ഫിറ്റ്‌നെസ്’ ഗ്രാമംതീര്‍ക്കാനുള്ള പുറപ്പാടിലാണിപ്പോള്‍. വനിതാ ‘ജിം’ തുടങ്ങിയാണ് തുടക്കം. ജീവിതശൈലി രോഗങ്ങള്‍ വ്യായാമത്തിലൂടെ ചെറുക്കുന്നതിനോടൊപ്പം വനിതകളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം.
കാര്‍ഡിയോ, വെയിറ്റ്‌ട്രെയിനിങ്, യോഗ, സുംബ തുടങ്ങിയ വ്യായാമമുറകള്‍ ചെയ്യാനുള്ള സൗകര്യം നെടിയറയിലെ വനിത ഫിറ്റ്‌നസ് സെന്ററില്‍ ലഭ്യമാണ്. മുതിര്‍ന്ന സ്ത്രീകള്‍ക്കും ‘ഒരു കൈ’ നോക്കാം ഇവിടെ.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാ ഘടകം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.49 ലക്ഷം രൂപ ചിലവഴിച്ചാണ് സംവിധാനങ്ങള്‍ ഒരുക്കിയത്. തുടക്കമെന്ന നിലയ്ക്ക് ഒരു ട്രെയിനറാണുള്ളത്. അളെണ്ണം നോക്കി കൂടുതല്‍ പരിശീലകരെ നിയോഗിക്കും. പ്രദേശത്തെ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി ട്രെയിനര്‍മാരാക്കാനും ഉദ്ദേശമുണ്ട്.
അഞ്ചല്‍ പഞ്ചായത്തിന്റെ പകല്‍ വീടിന്റെ മുകളിലാണ് വ്യായാമകേന്ദ്രം. അവിടുത്തെ അന്തേവാസികളും സൗകര്യം പ്രയോജനപ്പെടുത്തുന്നു. സൗജന്യമായാണ് രാവിലെയും വൈകുന്നേരവും ഫിറ്റ്‌നസ് സെന്റര്‍ ഉപയോഗിക്കാവുന്നത്.
അഞ്ചല്‍ ബ്ലോക്കിലെ ഓരോ പഞ്ചായത്തിലും ഇത്തരം കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയും തയ്യാറാകുകയാണ്. ബ്ലോക്കിന്റെ ഈ വര്‍ഷത്തെ ബജറ്റിലും 24 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഫിറ്റ്‌നസ് കേന്ദ്രം ഒരു തുടര്‍പദ്ധതിയായി മാറ്റുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി പറഞ്ഞു.
kadakkal
local
ഇന്ന് (ജൂൺ 12) വൈകുന്നേരം മുതലാണ് ഇയാളെ കാണാതായത്. വീട് വിട്ട് പുറപ്പെട്ടതിന് ശേഷം തിരികെ എത്താതെ വന്നതിനെ തുടർന്ന് മാതാപിതാക്കൾ കടയ്ക്കൽ പോലീസിനെ സമീപിക്കുകയായിരുന്നു. അഭിജിത്തിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ സമീപത്തെ പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. കടയ്ക്കൽ പോലീസ് ഉദ്യോഗസ്ഥർ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കടയ്ക്കലിൽ 15കാരൻ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി
കടയ്ക്കൽ: കൊല്ലം ജില്ലയിലെ കടയ്ക്കലിൽ നിന്നും 15 കാരനായ വിദ്യാർത്ഥിയെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ചായ്ക്കോട് പോയ്കയിൽ "അജിതാ ഭവനം" എന്ന വീട്ടിലാണ് കാണാതായ അജിത്തിന്റെ മകൻ അഭിജിത്ത് എ താമസിച്ചിരുന്നത്. ചിങ്ങേലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അഭിജിത്ത്. ഇന്ന് (ജൂൺ 12) വൈകുന്നേരം മുതലാണ് ഇയാളെ കാണാതായത്. വീട് വിട്ട് പുറപ്പെട്ടതിന് ശേഷം തിരികെ എത്താതെ വന്നതിനെ തുടർന്ന് മാതാപിതാക്കൾ കടയ്ക്കൽ പോലീസിനെ സമീപിക്കുകയായിരുന്നു. അഭിജിത്തിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ സമീപത്തെ പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. കടയ്ക്കൽ പോലീസ് ഉദ്യോഗസ്ഥർ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
chithara
local
കഴിഞ്ഞ ദിവസം രാത്രി ഏകദേശം 9.45 മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങിക്കൊണ്ടിരുന്ന അനിൽകുമാർ സഞ്ചരിച്ച ബൈക്കിന് മുന്നിലേക്ക് പന്നി ഓടിയെത്തി ഇടിച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിൽ നിന്നു തെറിച്ച് വീണ അനിൽ കുമാറിന് തലക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിതറയിൽ ബൈക്കിൽ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
ചിതറ: കടയ്ക്കൽ മടത്തറ റോഡിൽ ചിതറ ഐരകുഴിക്ക് സമീപം രാത്രി നടന്ന അപകടത്തിൽ ബൈക്ക് യത്രകാരനെ ഗുരുതര പരിക്കേറ്റു. ചിതറ കോത്തല സ്വദേശിയും മെക്കാനിക്കുമായ അനിൽ കുമാർ (48) ആണ് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി ഏകദേശം 9.45 മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങിക്കൊണ്ടിരുന്ന അനിൽകുമാർ സഞ്ചരിച്ച ബൈക്കിന് മുന്നിലേക്ക് പന്നി ഓടിയെത്തി ഇടിച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിൽ നിന്നു തെറിച്ച് വീണ അനിൽ കുമാറിന് തലക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
chadayamangalam
local
എ.ഐ.വൈ.എഫ് ചടയമംഗലം മേഖല കമ്മിറ്റി ഗവർണറുടെ കോലം കത്തിച്ചു
ചടയമംഗലം: രാജഭവൻ ആർഎസ്എസ് കാര്യാലയം ആക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചടയമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചടയമംഗലത്ത് പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും സംഘടിപ്പിച്ചു. ചടയമംഗലം പി കെ വി സ്മാരകത്തിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ഗാന്ധി സ്ക്വയറിനു മുന്നിൽ സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധയോഗം എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം എസ്.ഷാനവാസ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ചടയമംഗലം മേഖല കമ്മിറ്റി പ്രസിഡന്റ് വിനോദ് വി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം എം ആർ വിഷ്ണുരാജ് സ്വാഗതം ആശംസിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറി ഹരി വി നായർ,പാർട്ടി മണ്ഡലം കമ്മിറ്റി അംഗം മിനി സുനിൽ, എ ഐ വൈ എഫ് നേതാക്കളായ വിജിത്ത്,ഷംനാദ്, ശ്രീജിത്ത്, നിഷാന്ത്,സുനിൽ കുമാർ,വിപിൻ ദിവ്യ എന്നിവർ സംസാരിച്ചു. തുടർന്ന് ഗവർണറുടെ കോലം കത്തിച്ചു.

ചടയമംഗലത്ത് ബൈക്ക് യാത്രകാരന് മുള്ളൻപന്നി ആക്രമണത്തിൽ പരിക്ക്
ചടയമംഗലം: ചടയമംഗലം കുരിയോട് സ്വദേശിയും മദ്രസ അദ്ധ്യാപകനുമായ നൗഷാദ് സഞ്ചരിച്ച ബൈക്കിന് കുറുകെ മുള്ളൻ പന്നി ചാടുകയായിരുന്നു. കഴിഞ്ഞു ദിവസം രാത്രി ഏകദേശം 8:30 ഓടെയാണ് സംഭവം നടന്നത്. ജോലി കഴിച്ചു വീട്ടിലേക്ക് മടങ്ങുന്നതിനിടെ, കല്ലടത്തണ്ണി ഭാഗത്ത് മുള്ളൻ പന്നി ബൈക്കിന് മുന്നിൽ കുറുകെ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്കിൽ നിന്നു തെറിച്ച് വീണ നൗഷാദ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
kadakkal
local
മദ്യലഹരിയിൽ ബസ് ഓടിച്ചു; കടയ്ക്കലിൽ ഡ്രൈവർ അറസ്റ്റിൽ
കടയ്ക്കൽ: മദ്യ ലഹരിയിൽ സ്വകാര്യ ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവറെ പോലീസ് പിടികൂടി.കല്ലറ- കടയ്ക്കൽ - അഞ്ചൽ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവർ മതിര, തെറ്റിമുക്ക്, ലീല മന്ദിരത്തിൽ അജയകൃഷ്ണനാണ് പിടിയിലായത്. മദ്യ ലഹരിയിലാണ് ഡ്രൈവർ ബസ് ഓടിക്കുന്നതെന്ന് യാത്രക്കാർ പോലീസിൽ വിളിച്ചറിയിച്ചിരുന്നു.
ഇതേ തുടർന്ന് തിങ്കളാഴ്ച രാവിലെ 10.30 ന് കല്ലറയിൽ നിന്നും കടയ്ക്കൽ എത്തിയ ബസ് കടയ്ക്കൽ ബസ്റ്റാൻഡിന് സമീപത്ത് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. അജയകൃഷ്ണൻ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്കും വിധേയമാക്കി. പരിശോധനയിലും ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഡ്രൈവർക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കടയ്ക്കൽ പോലീസ് കേസെടുത്തു. ബസ് പോലീസ് കസ്റ്റഡിയിലാണ്.
kadakkal
local
കടയ്ക്കലിൽ 44കാരൻ മരിച്ചത് പേവിഷബാധയെ തുടർന്നെന്ന് സ്ഥിരീകരണം
കടയ്ക്കൽ: പേവിഷബാധയെത്തുടർന്ന് 44കാരൻ ബൈജു മരണപ്പെട്ടതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കടയ്ക്കൽ കുറ്റിക്കാട് പാറയിൽ വീട്ടിൽ ബൈജു ആണ് ചൊവ്വാഴ്ച രാത്രി മരണപ്പെട്ടത്. ചൊവ്വാഴ്ച പകൽ ബൈജുവിന് ശ്വാസതടസ്സവും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഡോക്ടർമാർ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റാൻ നിർദേശിച്ചെങ്കിലും ബൈജു അതിന് തയ്യാറായില്ല.
രാത്രിയോടെ വീണ്ടും ശ്വാസതടസ്സം ഉണ്ടാവുകയും വീണ്ടും കടയ്ക്കൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു, എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പരിശോധനാഫലത്തിൽ പേവിഷബാധ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് അധിക ജാഗ്രത നിർദേശിച്ചത്.
ബൈജു മരിച്ച ദിവസം ഡോക്ടർ സംശയമുന്നയിച്ചതിനെ തുടർന്ന് സമ്പർക്കമുണ്ടായ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ മുൻകരുതൽ എന്ന നിലയിൽ പേവിഷ ബാധക്കെതിരെയുള്ള ആദ്യ ഡോസ് വാക്സിൻ എടുത്തിരുന്നു. ഇക്കാലയളവിൽ ബൈജുവുമായി ഇടപഴകിയിട്ടുള്ളവർ അടിയന്തരമായി വാക്സിൻ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

കടയ്ക്കലിൽ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കടയ്ക്കൽ: കടയ്ക്കൽ തൃക്കണ്ണാപുരം ഷെമ മൻസിലിൽ അൽത്താഫ് (21) ആണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയ്ക്ക് കോട്ടപ്പുറം പുളിമൂട് ജംഗ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്. പുളിമൂട് സ്വദേശി കാർത്തികയിൽ സോമൻ ആൽത്തറമൂട് ഭാഗത്തുനിന്നും സ്വന്തം വീടിലേയ്ക്ക് കയറുന്ന സമയത്ത് കോട്ടപ്പുറം ഭാഗത്തുനിന്നും വന്ന അൽത്താഫിൻ്റെ ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു.
റോഡിൽ കിടന്ന ഇരുവരേയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവച്ചാണ് അൽത്താഫ് മരണപ്പെട്ടത്. സരമായി പരിക്കേറ്റ സോമനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. തൃക്കണ്ണാപുരം ഷൈമ മനസിലിൽ ജലീലിന്റെയും, ഷൈമയുടെയും മകനാണ് മരണപ്പെട്ട അൽത്താഫ്, കടയ്ക്കൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

വിഷൻ 2035 കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ അവതരിപ്പിച്ചു. മുൻമന്ത്രി മുല്ലക്കര രത്നാകരൻ, സി പി ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എസ് ബുഹാരി,ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ, കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണപിള്ള,ബാങ്ക് വൈസ് പ്രസിഡന്റ് പി പ്രതാപൻ,
ബാങ്ക് മുൻ സെക്രട്ടറി പി അശോകൻ,ജില്ലാ രജിസ്ട്രാർ അബ്ദുൽ ഹലിം,ഡി സി സി അംഗം എ താജുദീൻ, ഹോസ്പിറ്റൽ ഗവേർണിംഗ് ബോഡി അംഗങ്ങളായ എൻ ആർ അനിൽ, ഷിബു കടയ്ക്കൽ, ആർ ലത,ബാങ്ക് ഭരണ സമിതി അംഗങ്ങൾ, സഹകാരികൾ, ജീവനക്കാർ, പൊതു ജനങ്ങൾ എന്നിവർ പങ്കെടുത്തു. മുൻ ബാങ്ക് സെക്രട്ടറി പി. അശോകനെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ബാങ്ക് സെക്രട്ടറി ജ്യോതി നന്ദി പറഞ്ഞു.
വിഷൻ 2035: കിംസാറ്റ് ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേക്ക്, നാടിന് പ്രതീക്ഷയുടെ ദിശ
കടയ്ക്കൽ: ആരോഗ്യരംഗത്ത് ഗ്രാമത്തിന് പ്രതീക്ഷയുടെ പുതിയ കനലായി കിംസാറ്റ് ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേക്ക് കാൽവെച്ചപ്പോൾ, 'Vision 2035' എന്ന ദീർഘദർശി പദ്ധതി ഇന്നലെ ഉദ്ഘാടനം ചെയ്തു. ചടങ്ങ് ഹോൺ. മന്ത്രി ജെ. ചിഞ്ചു റാണി നിർവ്വഹിച്ചു. കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ. വി മിഥുൻ അധ്യക്ഷത വഹിച്ചു.
വിഷൻ 2035 കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ അവതരിപ്പിച്ചു. മുൻമന്ത്രി മുല്ലക്കര രത്നാകരൻ, സി പി ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എസ് ബുഹാരി,ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ, കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണപിള്ള,ബാങ്ക് വൈസ് പ്രസിഡന്റ് പി പ്രതാപൻ,
ബാങ്ക് മുൻ സെക്രട്ടറി പി അശോകൻ,ജില്ലാ രജിസ്ട്രാർ അബ്ദുൽ ഹലിം,ഡി സി സി അംഗം എ താജുദീൻ, ഹോസ്പിറ്റൽ ഗവേർണിംഗ് ബോഡി അംഗങ്ങളായ എൻ ആർ അനിൽ, ഷിബു കടയ്ക്കൽ, ആർ ലത,ബാങ്ക് ഭരണ സമിതി അംഗങ്ങൾ, സഹകാരികൾ, ജീവനക്കാർ, പൊതു ജനങ്ങൾ എന്നിവർ പങ്കെടുത്തു. മുൻ ബാങ്ക് സെക്രട്ടറി പി. അശോകനെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ബാങ്ക് സെക്രട്ടറി ജ്യോതി നന്ദി പറഞ്ഞു.
kadakkal
local
'ശുചിത്വ സമൃദ്ധി വിദ്യാലയം' അവാർഡിൽ രണ്ടാം സ്ഥാനം കടയ്ക്കൽ ടൗൺ എൽ.പി.എസ്
കടയ്ക്കൽ: ശുചിത്വ മിഷൻ സംഘടിപ്പിച്ച ‘ശുചിത്വ സമൃദ്ധി വിദ്യാലയം 2024-25’ ജില്ലാതല മത്സരത്തിൽ കടയ്ക്കൽ ഗവ: ടൗൺ എൽ പി എസ് കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി. ചടങ്ങ് ഇന്ന് കൊല്ലം കളക്ട്രേറ്റിൽ വച്ച് നടന്നു. അവാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപൻ, ജില്ലാ കളക്ടർ എൻ. ദേവീദാസ് എന്നിവരുടെ കൈയ്യിൽ നിന്ന് സ്കൂൾ അധികൃതർ ഏറ്റുവാങ്ങി.
kadakkal
local
മിഷനോടുള്ള മാജിക്ക്; കടയ്ക്കലിൽ ലഹരിവിരുദ്ധ മായാജാലം ശ്രദ്ധേയം
കടയ്ക്കൽ: സ്കൂൾ ഓഫ് മാജിക് നടപ്പിലാക്കുന്ന 'മാജിക് വിത്ത് എ മിഷൻ' മായാജാല പരമ്പരയുടെ ഭാഗമായ ലഹരിവിരുദ്ധ ഇന്ദ്രജാല പരിപാടി കടയ്ക്കലിൽ ശ്രദ്ധേയമായി. പരിപാടിയിൽ സാമൂഹ്യ നീതിവകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ (IAS), കേരളം പോലീസ് ഡിസ്ട്രിക്ട് ആന്റി-നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് S.I ശ്രീ. ജ്യോതിഷ് ചിറവൂർ എന്നിവർ പങ്കുചേർന്നു.
സമൂഹത്തെ ലഹരിവിമുക്തമാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മാജിക്കിലൂടെ സാമൂഹിക ബോധവത്കരണം എന്ന മാതൃകാപരമായ പദ്ധതിയുടെ ഭാഗമായാണ് കുട്ടികളിലും പൊതുജനങ്ങളിലും ലഹരിക്കെതിരെ ജനചേതനയുയർത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ പരിപാടി.
chithara
local
പിക്കപ്പ് വാനിൽ രണ്ട് പേരുണ്ടായിരുന്നുവെങ്കിലും ഡ്രൈവർക്ക് നിസ്സാര പരിക്കുകൾ മാത്രമാണ് ഉണ്ടായത്. യാത്രക്കാരൻ സുരക്ഷിതനാണ്. അപകടം നടന്ന വളവിൽ യാതൊരു ബാരിക്കേഡുകളോ മുന്നറിയിപ്പുകളോ ഇല്ലാതെയാണ്, അപകട സാധ്യത വർദ്ധിപ്പിക്കുന്നത്. മഴക്കാലത്ത് പരിചയമില്ലാത്ത റോഡുകളിൽ വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം എന്നതാണ് സ്ഥലവാസികളുടെ ആവശ്യം.
മടത്തറ കുളത്തുപ്പുഴ റോഡിൽ പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു
ചിതറ: മടത്തറയും മേലെമുക്കിയും ഇടയിലുള്ള ട്രാവൻകൂർ കോളേജിന് സമീപമുള്ള വലിയ വളവിലാണ് ഇന്ന് രാവിലെ 10:30 ഓടുകൂടിയാണ് അപകടം ഉണ്ടായത്. തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി കയറ്റി മടത്തറയിലേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞതാണ് അപകട കാരണം.
പിക്കപ്പ് വാനിൽ രണ്ട് പേരുണ്ടായിരുന്നുവെങ്കിലും ഡ്രൈവർക്ക് നിസ്സാര പരിക്കുകൾ മാത്രമാണ് ഉണ്ടായത്. യാത്രക്കാരൻ സുരക്ഷിതനാണ്. അപകടം നടന്ന വളവിൽ യാതൊരു ബാരിക്കേഡുകളോ മുന്നറിയിപ്പുകളോ ഇല്ലാതെയാണ്, അപകട സാധ്യത വർദ്ധിപ്പിക്കുന്നത്. മഴക്കാലത്ത് പരിചയമില്ലാത്ത റോഡുകളിൽ വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം എന്നതാണ് സ്ഥലവാസികളുടെ ആവശ്യം.
Kummil
local
കുമ്മിൾ ഗവ: ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം; നിർമ്മാണോദ്ഘാടനം മന്ത്രി ചിഞ്ചുറാണി നിർവഹിച്ചു
കുമ്മിൾ: കുമ്മിൾ ഗ്രാമപഞ്ചായത്ത് നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗവ: ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ജെ ചിഞ്ചുറാണി നിർവഹിച്ചു. ആരോഗ്യ മേഖലയുടെ പുരോഗതിയിലേക്കുള്ള പ്രധാനമായ ഈ ചുവടുവയ്‌പ്പിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എം. നസീർ, കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ. വി മിഥുൻ, പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണപിള്ള, പഞ്ചായത്ത് മെമ്പർമാർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരും പങ്കെടുത്തു.
chadayamangalam
local
എം.സി റോഡിൽ കുരിയോട് വാഹനാപകടം; ബാറിലെ ജീവനക്കാരന് ദാരുണാന്ത്യം
ചടയമംഗലം: ചടയമംഗലം വെട്ടുവഴി സ്വദേശിയും കുരിയോട് ബാറിലെ ജീവനക്കാരനുമായ വിജയകുമാർ (60)(ബാബു ) മരണപ്പെട്ടു. കഴിഞ്ഞദിവസം രാത്രി പതിനൊന്നര മണിയോടുകൂടിയാണ് സംഭവം. ബാറിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരവേ കുരിയോട് ജംഗ്ഷന് സമീപം വച്ച് ട്രാവലർ ബൈക്കിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഇദ്ദേഹത്തെ അഞ്ചലിലെ സ്വകാര്യ പ്രവേശിപ്പിച്ചെങ്കിലും മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചടയമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അഭിഷേക് അഭിജിത്ത് എന്നിവർ മക്കളാണ്
local
Pangode
ഒരു മാസത്തിനുള്ളിൽ മൂന്ന് ബുക്സ് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ നാല് വയസുകാരൻ
പാങ്ങോട്: പാങ്ങോട് ശ്രീ മുരുക വിലാസത്തിൽ ദക്ഷിത് ശ്രെയസ് എന്ന നാല് വയസുകാരൻ ഒബ്ജക്റ്റ് ഐഡന്റിഫിക്കേഷൻ ഫ്രം വേരിയസ് ക്യാറ്റഗറൈസ് എന്ന സബ്ജെക്റ്റിൽ ഇൻഡ്യ ബുക്ക് ഒഫ് റെക്കോർഡ്സ്, കലാം വേൾഡ് റെക്കോർഡ്‌സ്, ഏഷ്യ ഗ്രാൻഡ് ടാലെന്റ്റ് റെക്കോർഡ്‌സ് എന്നിവ കരസ്തമാക്കിരിക്കുന്ന പാങ്ങോടത്തെ കൊച്ചു മിടുക്കൻ. കടയ്ക്കൽ AG പബ്ലിക് സ്കൂളിലെ LKG വിദ്യാർത്ഥിയാണ് ദക്ഷിത്, ശ്രെയസിന്റയും നീതുവിന്റെ മകനാണു ദിക്ഷിത് ശ്രെയസ്.
chadayamangalam
local
Nilamel
മദ്യലഹരിയിൽ വാഹനം ഓടിച്ച് വന്ന 108 ആംബുലൻസ് ഡ്രൈവറെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു
ചടമംഗലം: ഇന്ന് വെളുപ്പിന് ഒന്നരയോട് കൂടിയായിരുന്നു സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ 32 വയസ്സുള്ള ബോബനാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടയിൽ സംശയം തോന്നിയ പോലീസ് ആംബുലൻസ് വീണ്ടും വിളിച്ചു വരുത്തുകയായിരുന്നു. വൈദ്യ പരിശോധനയിൽഡ്രൈവർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി. നിലമേലിലുള്ള 108 ആംബുലൻസ് ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഡ്രൈവർക്കെതിരെ ചടയമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ചടമംഗലം എസ് ഐ മോനിഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആംബുലൻസ് പിടി കൂടിയത്.
chithara
local
സജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി സൂക്ഷിച്ചിരുന്ന കത്തിയുടെ ഉറയും, 100 മീറ്റർ അകലെ നിന്ന് കത്തിയുടെ പിടിയും പോലീസ് കണ്ടെടുത്തു. കൊല്ലപ്പെടുത്താൻ ഉപയോഗിച്ച് കത്തി സംഭവം ദിവസം തന്നെ കണ്ടെത്തിയിരുന്നു. പ്രതികളെ തെളിവെടുപ്പ് നടത്താനായി കൊണ്ടുവരുന്നതെന്നറിഞ്ഞു സംഭവസ്ഥലത്ത് നാട്ടുകാർ തടിച്ചുകൂടി.അതിനാൽ വലിയ പോലീസ് സുരക്ഷയിലാണ് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചത്. മറ്റ് നിയമനടപടിക്കുശേഷം പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് ചിതറ പോലീസ് പറഞ്ഞു.
സുജിൻ വധക്കേസ്: ചിതറ പോലീസ് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി
ചിതറ: ചിതറ കാരറ കളിയിലിൽ വീട്ടിൽ 30 വയസ്സുള്ള സുജിനെയാണ് മുൻ വൈരാഗ്യത്തെ തുടർന്ന് പ്രതികൾ ഈ കഴിഞ്ഞ മെയ് മാസം ഇരുപതാം തീയതി രാത്രിയിൽ കുത്തി കൊലപ്പെടുത്തിയത്. അന്നുതന്നെ കേസിലെ അഞ്ച് പ്രതികളെയും ചിതറ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനു വേണ്ടി ഇന്ന് ചിതറ പോലീസു പ്രതികളെ കടയ്ക്കൽ കോടതിയിൽ നിന്നും രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളിൽ ലാലു എന്ന് വിളിക്കുന്ന ബിജുവിനെയും സൂര്യജിത്തിനെയും കൊലപാതകം നടത്തിയ ചിതറ കാരാറകുന്നിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.
സജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി സൂക്ഷിച്ചിരുന്ന കത്തിയുടെ ഉറയും, 100 മീറ്റർ അകലെ നിന്ന് കത്തിയുടെ പിടിയും പോലീസ് കണ്ടെടുത്തു. കൊല്ലപ്പെടുത്താൻ ഉപയോഗിച്ച് കത്തി സംഭവം ദിവസം തന്നെ കണ്ടെത്തിയിരുന്നു. പ്രതികളെ തെളിവെടുപ്പ് നടത്താനായി കൊണ്ടുവരുന്നതെന്നറിഞ്ഞു സംഭവസ്ഥലത്ത് നാട്ടുകാർ തടിച്ചുകൂടി.അതിനാൽ വലിയ പോലീസ് സുരക്ഷയിലാണ് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചത്. മറ്റ് നിയമനടപടിക്കുശേഷം പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് ചിതറ പോലീസ് പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)