Responsive Ad Slot

Slider

വിഷൻ 2035: കിംസാറ്റ് ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേക്ക്, നാടിന് പ്രതീക്ഷയുടെ ദിശ

കിംസാറ്റ് ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേക്ക്; മന്ത്രി ജെ. ചിഞ്ചു റാണിയുടെ ഉദ്ഘാടനം, ചെയർമാൻ എസ്. വിക്രമൻ അവതരിപ്പിച്ച 'Vision 2035' നാടിന് പ്രതീക്ഷയുടെ
കടയ്ക്കൽ: ആരോഗ്യരംഗത്ത് ഗ്രാമത്തിന് പ്രതീക്ഷയുടെ പുതിയ കനലായി കിംസാറ്റ് ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേക്ക് കാൽവെച്ചപ്പോൾ, 'Vision 2035' എന്ന ദീർഘദർശി പദ്ധതി ഇന്നലെ ഉദ്ഘാടനം ചെയ്തു. ചടങ്ങ് ഹോൺ. മന്ത്രി ജെ. ചിഞ്ചു റാണി നിർവ്വഹിച്ചു. കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ. വി മിഥുൻ അധ്യക്ഷത വഹിച്ചു.

വിഷൻ 2035 കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ അവതരിപ്പിച്ചു. മുൻമന്ത്രി മുല്ലക്കര രത്നാകരൻ, സി പി ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എസ് ബുഹാരി,ബ്ലോക്ക്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, കുമ്മിൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൃഷ്ണപിള്ള,ബാങ്ക് വൈസ് പ്രസിഡന്റ്‌ പി പ്രതാപൻ,

ബാങ്ക് മുൻ സെക്രട്ടറി പി അശോകൻ,ജില്ലാ രജിസ്ട്രാർ അബ്ദുൽ ഹലിം,ഡി സി സി അംഗം എ താജുദീൻ, ഹോസ്പിറ്റൽ ഗവേർണിംഗ് ബോഡി അംഗങ്ങളായ എൻ ആർ അനിൽ, ഷിബു കടയ്ക്കൽ, ആർ ലത,ബാങ്ക് ഭരണ സമിതി അംഗങ്ങൾ, സഹകാരികൾ, ജീവനക്കാർ, പൊതു ജനങ്ങൾ എന്നിവർ പങ്കെടുത്തു. മുൻ ബാങ്ക് സെക്രട്ടറി പി. അശോകനെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ബാങ്ക് സെക്രട്ടറി ജ്യോതി നന്ദി പറഞ്ഞു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com