Responsive Ad Slot

Tech-news എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Tech-news എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വാട്സാപ് ഉപയോഗിക്കാൻ പാടില്ല, എന്തുകൊണ്ട്? അറിഞ്ഞിരിക്കണം ചില കാര്യങ്ങൾ

കൊറോണവൈറസ് ഭീതികാരണം എല്ലാവരും വീട്ടിലിരിക്കുകയാണ്. ജോലിയും പഠനവും എല്ലാം ഇപ്പോൾ വീട്ടിലിരുന്ന് തന്നെയാണ് നടക്കുന്നത്. ഇതിനായി ഒരുകൂട്ടം സാങ്കേതിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടതാണ് വാട്സാപ്. എന്നാൽ, ഈ സമയത്ത് വാട്സാപ് ഉപയോഗിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. വിശ്വപ്രഭയുടെ പോസ്റ്റും ഇക്കാര്യം തന്നെയാണ് പറയുന്നത്.

എന്തുകൊണ്ടാണു് വാട്സാപ് ഉപയോഗിക്കാൻ പാടില്ലാത്തത്? (പ്രത്യേകിച്ച് ഓൺലൈൻ അക്കാദമിക് പഠനത്തിന്):

എന്തെങ്കിലും വഴിയുണ്ടെങ്കിൽ വാട്സാപ് ഉപയോഗിക്കാനേ പാടില്ല. അതാണ് ആദ്യത്തെ ശരി. അതിനു പകരം ആർക്കും ഉപയോഗിക്കാവുന്നതും വാട്സാപ്പിനേക്കാൾ എല്ലാ തരത്തിലും എല്ലാ പോയിന്റുകളിലും മികച്ചതുമാണു് ടെലഗ്രാം എന്ന ആപ്.

ഓൺലൈൻ പഠനത്തിനു മാത്രമല്ല. ഔദ്യോഗികകാര്യങ്ങൾക്ക് സർക്കാർ ഉദ്യോഗസ്ഥർ വരെ വളരെ അശ്രദ്ധമായി ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങൾക്കും വാട്സാപ്പിനേക്കാൾ ഉപകാരപ്രദവും യുക്തവുമാണ് ടെലഗ്രാം. ടെലഗ്രാം എന്ന ആപ്പിലെ ഒരു ഫീച്ചർ (സൗകര്യം) ആണ് ചാനലുകൾ. ഒരു കൂട്ടം വിദ്യാർഥികൾക്കു് നിരന്തരമായി മെസേജുകളും നോട്ടുകളും ചോദ്യപേപ്പറുകളും മറ്റും അയക്കണമെങ്കിൽ അതിന് ഏറ്റവും യോജിച്ചത് ടെലഗ്രാം ചാനലാണ്.

ഗ്രൂപ്പുകളിൽ നിന്നു വ്യത്യസ്തമായി, ചാനലുകളിൽ എല്ലാ അംഗങ്ങൾക്കും മെസേജ് അയക്കാൻ പറ്റില്ല. ഗ്രൂപ്പിന്റെ അഡ്മിനു മാത്രം (അല്ലെങ്കിൽ കൂടുതലായി പ്രത്യേകം നിയമിക്കപ്പെട്ട മോഡറേറ്റർമാർക്കു മാത്രം) ആണ് സന്ദേശങ്ങൾ അയക്കാനുള്ള അവകാശമുള്ളത്.

വാട്സാപ് എന്തുകൊണ്ട് നല്ലതല്ല?

അതിനുള്ള കാരണങ്ങൾ ചുരുക്കിപ്പറയാം:

1. വാട്സാപ് ഒരു നെറ്റ്‌വർക്കിങ് ആപ് അല്ല.

മനുഷ്യവംശം സമൂഹങ്ങളായിത്തീർന്നതു മുതൽ ഇന്നു വരെ കൂടുതൽ കൂടുതൽ വലിയ സംഘങ്ങൾ (നെറ്റ്‌വർക്കുകൾ) ആവുന്നതായിരുന്നു പുരോഗമനത്തിന്റെ ലക്ഷണം. ഗോത്രങ്ങളും ഗ്രാമങ്ങളും പട്ടണങ്ങളൂം മതങ്ങളും ഒക്കെ അങ്ങനെയാണു സംഭവിച്ചത്. അച്ചടിയും റേഡിയോയും ടെലഫോണും ടെലവിഷനും ഇന്റർനെറ്റും എല്ലാം ഒറ്റപ്പെട്ടു കിടക്കുന്ന ആളുകളേയും ചെറുസംഘങ്ങളേയും കൂടുതൽ വലിയ നെറ്റ്‌വർക്കുകളാവാൻ സഹായിക്കുകയാണു ചെയ്യത്.

ഇന്റർനെറ്റിൽ തന്നെ വേൾഡ് വൈഡ് വെബ് ( HTTP - HTML വെബ് സൈറ്റുകളും വെബ് പേജുകളും) ഇത്തരം നെറ്റ്‌വർക്ക് വികാസത്തിന്റെ പരമകോടിയാണെന്നു പറയാം. ഈ ഫെയ്സ്‌ബുക്കും അതിനുള്ളിലുള്ള ഗ്രൂപ്പുകളും പേജുകളൂം പോലും അത്തരം വിശാലമായ നെറ്റ്‌വർക്കുകളാണ്. (എന്നാൽ ഈ-മെയിൽ, ചാറ്റ് പ്രോഗ്രാമുകൾ, ആപ്പുകൾ തുടങ്ങിയവ കൃത്യമായ അർഥത്തിൽ ഇതിൽ പെടില്ല.

വികാസോന്മുഖമായ (Network-centered) ആപ്പുകളുടെ വലിയ പ്രത്യേകത എന്താണെന്നു വെച്ചാൽ, അവയ്ക്ക് End user device dependency മിക്കവാറും ഒട്ടും തന്നെ ഇല്ല എന്നുള്ളതാണ്. അതായത് ഏതെങ്കിലും ഒരു മൊബൈൽ ഫോൺ / അല്ലെങ്കിൽ ഒരു സിം കാർഡ് നമ്പർ സദാ കയ്യിലുണ്ടെങ്കിലേ ആ ആപ് ഉപയോഗിക്കാനാവൂ എന്ന പോരായ്മ ഇല്ല. പകരം ഒരു ലോഗ് ഇൻ ഐഡിയും അതിന്റെ പാസ്‌വേർഡും ഉണ്ടെങ്കിൽ ഏതു കംപ്യൂട്ടറിൽ നിന്നും ഏതു സാഹചര്യത്തിലും നമുക്ക് ആ ആപ് ഉപയോഗിക്കാം.

(ഒരു കാരണവശാലും ഒരു മെസേജ് ഉദ്ദേശിച്ച ആളല്ലാതെ മറ്റൊരാളും കാണരുതെന്ന് നിർബന്ധമുള്ള ചില അവസരങ്ങൾ ഉണ്ടാവാം. അതിന് അയാളുടെ മൊബൈലിൽ മാത്രം ലഭിക്കുന്നതല്ലേ സൗകര്യമെന്നും തോന്നാം. പക്ഷേ അതിലും വലിയ കഥയില്ല. എന്തുകൊണ്ടെന്നു വേറെ വിവരിക്കാം).

വ്യക്തികൾ തമ്മിലുള്ള താൽക്കാലികവും ലളിതവുമായ വിനിമയത്തിന് വാട്സാപ് ഏറെക്കുറെ ഉപയോഗപ്രദമാണെന്നു പറയാം. ആ നിലയ്ക്കു് SMS, MMS തുടങ്ങിയ ചാനലുകൾക്കുള്ള ഒരു പകരം ആപ്ലിക്കേഷനായാണ് വാട്സാപ് തുടങ്ങിയതും. യാത്ര ചെയ്യുമ്പോഴും മറ്റും വല്ലപ്പോഴും മാത്രം ഞാനും വാട്സാപ് ഉപയോഗിക്കുന്നത് ഈ ഒരാവശ്യത്തിനാണ്. (അതിനും കാരണം മറ്റേ തലയ്ക്കലുള്ള ആളുകളുടെ ശീലവുമായി താൽക്കാലികമായെങ്കിലും പൊരുത്തം കാണിക്കണമല്ലോ എന്നുള്ളതാണ്.)

എന്നാൽ നാം മലയാളികളും ഇന്ത്യക്കാരും (കൂടാതെ നമ്മുടെത്തന്നെ നാട്ടുകാരായ, ലോകമൊട്ടുക്കുമുള്ള പ്രവാസികളും) എന്തുകൊണ്ടോ വാട്സാപ്പിനെ ഒരു നെറ്റ്‌വർക്കിങ് ആപ്പായാണ് കണക്കാക്കുന്നത്. അതായത് വളരെ അധികം അംഗങ്ങൾക്ക് കൂടുതൽ മെസേജുകൾ (പലപ്പോഴും വലിയ ഫയൽ സൈസുള്ളവ) ഒറ്റയടിയ്ക്ക് ഫോർവേഡ് ചെയ്യാനുള്ള ഒരു എളുപ്പവിദ്യ.

ഇതു ശുദ്ധ വിഡ്ഢിത്തരമാണ്.

ദൗർഭാഗ്യവശാൽ സർക്കാരിലെ ഏറ്റവും ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരും ഐടി രംഗത്തുതന്നെ മികച്ച വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളും അടക്കം ജനങ്ങളിൽ ഭൂരിപക്ഷവും വാട്സാപ് ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. (ഈ അസുഖം ഇന്ത്യക്കാർക്കാണ് കൂടുതൽ എന്നു പറയേണ്ടതില്ലല്ലോ).

സർക്കാർ ജോലിക്കാരെ പറഞ്ഞിട്ടുകാര്യമില്ല. ഡേറ്റ എന്നും കമ്യൂണിക്കേഷൻ എന്നും പറഞ്ഞാൽ അവരിപ്പോഴും ശിലായുഗത്തിലാണ്. കോളേജിലേയും സ്കൂളിലേയും ടീച്ചർമാരാവട്ടെ അതിനേക്കാൾ പിന്നെയും രണ്ടു മൈൽ പിന്നിലും.

ഇതിന് അവർ പറയുന്ന എക്സ്ക്യൂസുകൾ:

∙ വാട്സാപ് വളരെ എളുപ്പമാണ്. (അല്ല).

∙ കൂടെയുള്ളവരെല്ലാം വാട്സാപ് ആണ് ഉപയോഗിക്കുന്നത്. (കുറേയധികം പേർ ഒരു കാര്യം ചെയ്യുന്നതുകൊണ്ട് ആ കാര്യം ശരിയായിരിക്കണമെന്നില്ല).

∙ വാട്സാപ് മൊബൈലിൽ പെട്ടെന്നു റൺ ചെയ്യും. (തെറ്റ്)

∙ വേറെ ആർക്കും മെസേജ് കാണാനാവില്ല. (തെറ്റ്)

2. വാട്സാപ് ഒരു ആന്റി-മുതലാളിത്ത, ആന്റി-പ്രൈവസി ബ്രീച്ചിങ് ആന്റി-സാമ്രാജ്യത്വ ആപ് അല്ല.

ഫെയ്സ്‌ബുക് ആണ് വാട്സാപ്പിന്റെ ഉടമസ്ഥർ. കോർപ്പറേറ്റ് തലത്തിൽ ഫെയ്ബുക്കിൽ ലഭിക്കാത്ത പ്രൈവസിയും വിവരസുരക്ഷയും വാട്സാപ്പിൽ പ്രതീക്ഷിച്ചുകൂടാ.

3. വാട്സാപ്പിൽ മൂലസ്രോതസ്സുമായി സ്വതേ ഉള്ള കണ്ണിപ്പൊരുത്തം സ്വയമേവ സാധ്യമല്ല. (Automatic hyperlinking to the source)

4. വാട്സാപ്പിൽ ഗ്രൂപ്പിലെ ഒരു പുതിയ മെമ്പർക്ക് മുൻചരിത്രം അറിയാൻ സാധ്യമല്ല.

ഇത് വലിയ ദോഷമാണ്. കാരണം, പുതുതായി ചേർന്ന ഒരു മെമ്പർക്ക് അതുവരെ ഗ്രൂപ്പിൽ നടന്ന ചർച്ചയോ സംഭവങ്ങളോ അറിയില്ല. ഇക്കാര്യം അനാവശ്യമായ ഗോസ്സിപ്പുകൾ, തെറ്റിദ്ധാരണകൾ, ഗ്രൂപ്പു പിളരലുകൾ തുടങ്ങിയവയ്ക്കു വഴിവെക്കുന്നത് സാധാരണയാണ്. കൂടാതെ മുൻപ് വലിയ സൈസുള്ള ഫയലുകളടക്കം വല്ലതും പങ്കുവെക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവയെല്ലാം വീണ്ടും ഗ്രൂപ്പിലൂടെത്തന്നെ ആവർത്തിക്കേണ്ടിയും വരാം.

5. വാട്സാപ്പിലെ സന്ദേശങ്ങൾ ഫോണിൽ തന്നെയാണ് സേവ് ചെയ്യപ്പെടുന്നത്. ഇങ്ങനെ ഫോൺ മെമ്മറി വളരെ പെട്ടെന്നുതന്നെ നിറയുന്നു. സെറ്റിംഗ്സ് ശരിയല്ലെങ്കിൽ നമ്മുടെ സമ്മതമോ അറിവോ ഇല്ലാതെത്തന്നെ ആരെങ്കിലും വലിയ വിഡിയോ ഫയലുകളും മറ്റും ഫോർവേഡ് ചെയ്താൽ വളരെ കൂടുതൽ ഡേറ്റ ‘വലിയ്ക്കുന്നു’. പ്രസക്തമായതും അല്ലാത്തതുമായ ഏതുതരം മെസേജുകളും ആർക്കും അയക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു.

ഇനിയുമുണ്ട് വാട്സാപ്പിനോട് അത്യാവശ്യം സാമാന്യബുദ്ധിയും ഇന്റർനെറ്റ് സംവിധാനങ്ങളെക്കുറിച്ചു് സാമാന്യം മികച്ച അറിവുമുള്ള ഒരാൾക്കു് കലിപ്പു തോന്നാൻ പല കാരണങ്ങളും. പക്ഷേ അവയെല്ലാം ഒറ്റയടിയ്ക്കു് എഴുതി പോസ്റ്റ് വലിച്ചുനീട്ടുന്നില്ല. താഴെയുള്ള കമന്റുകളിൽ ചോദ്യങ്ങളും മറുപടികളുമായി ചർച്ച തുടരാം.

ബെവ് ക്യൂ ആപ്പ്; മദ്യ വില്‍പന നടത്തുന്ന ആപ്ലിക്കേഷനുകള്‍ക്കുള്ള ഗൂഗിളിന്റെ നിബന്ധനകള്‍ ഇവയാണ്


കേരളസർക്കാർ ജനങ്ങൾക്ക് ലഭ്യമാക്കാൻ ശ്രമിക്കുന്ന 'ബെവ് ക്യു' ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ്. ഗൂഗിൾ ചൂണ്ടിക്കാണിച്ച ആറ് പിഴവുകൾ തിരുത്തി ആപ്പ് വീണ്ടും ഗൂഗിളിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്.

ശനിയാഴ്ച പുലർച്ചെ 3.30-നാണ് ആപ് അപ്ലോഡ് ചെയ്തത്. ഗൂഗിളിന്റെ അനുമതി ലഭിച്ചാൽ സുരക്ഷാ പരിശോധനകൾക്കും ലോഡിങ് പരിശോധനകൾക്കും ശേഷം ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം മദ്യ വിൽപന നടത്തുന്ന ആപ്ലിക്കേഷനുകളുടെ കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങളാണ് ഗൂഗിൾ പ്ലേ സ്റ്റോറിലുള്ളത്. ഉപയോക്താക്കളുടെ സൗഖ്യവും സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിളിന്റെ ഈ കർശന നിലപാട്. അതിനായി പ്ലേ സ്റ്റോറിന്റെ വ്യവസ്ഥാ മാനദണ്ഡങ്ങളിൽ മദ്യം, പുകയില, കഞ്ചാവ് തുടങ്ങിയവ വിൽപന നടത്തുന്ന ആപ്പുകൾക്കുള്ള നിയന്ത്രണം വ്യക്തമാക്കിയിട്ടുണ്ട്.

ഇതിൽ ഗൂഗിളിന്റെ നിലപാടുകൾ ഇങ്ങനെയാണ്

പുകയില വിൽപന സുഗമമാക്കുന്ന (ഇ-സിഗരറ്റ് ഉൾപ്പെടെ) അല്ലെങ്കിൽ മദ്യത്തിന്റേയോ പുകയിലയുടെയോ നിരുത്തരവാദപരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന അപ്ലിക്കേഷനുകൾ ഞങ്ങൾ അനുവദിക്കുന്നില്ല.

ഗൂഗിൾ ചൂണ്ടിക്കാണിക്കുന്ന ലംഘനങ്ങൾക്ക് ഉദാഹരണങ്ങൾ

പ്രായപൂർത്തിയാകാത്തവർക്ക് മദ്യം അല്ലെങ്കിൽ പുകയിലയുടെ ഉപയോഗം അല്ലെങ്കിൽ വിൽപ്പന ചിത്രീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുക. പുകയില കഴിക്കുന്നത് സാമൂഹിക, ലൈംഗിക, പ്രൊഫഷണൽ, ബൗദ്ധിക അല്ലെങ്കിൽ അത്ലറ്റിക് നില മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അവകാശപ്പെടുക. അമിതമായ മദ്യപാനത്തെ അനുകൂലമായി ചിത്രീകരിക്കുക, അമിതമായ, മത്സര മദ്യപാനത്തെ പിന്തുണയ്ക്കുക.
ഈ കർശന നിബന്ധനകൾ ഏത് സമയവും ഒരു മദ്യ വിൽപന ആപ്ലിക്കേഷന് മേൽ ബാധ്യതയായുണ്ടാവും. അമിത മദ്യപാനം, പ്രായപൂർത്തിയായവർക്കുള്ള വിൽപന എന്നിവ പ്രോത്സാഹിപ്പിക്കാതിരിക്കൽ മദ്യ വിൽപന ആപ്ലിക്കേഷനുകളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.

എന്നാൽ ഈ വ്യവസ്ഥകൾ ബെവ് ക്യൂ ആപ്പിനെ ബാധിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. മദ്യ വിൽപ്പന നടത്തുന്ന ആപ്ലിക്കേഷനുകൾക്കും, അത് പ്രോത്സാഹിപ്പിക്കുന്നവയ്ക്കുമാണ് ഗൂഗിളിന്റെ നിയന്ത്രണം ഉള്ളത് എന്ന് സാങ്കേതിക വിദഗ്ദർ പറയുന്നു.

ബെവ് ക്യൂ ആപ്പ് പുറത്തിറക്കുന്ന ആദ്യ നാളുകളിൽ തന്നെ 20 ലക്ഷത്തോളം പേരെയാണ് ആപ്ലിക്കേഷനിലേക്ക് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ മദ്യവിപണിയിൽ നിന്നുണ്ടാവാനിടയുള്ള തിരക്ക് ആപ്പിന്റെ ഗൂഗിൾ പ്ലേ സ്റ്റോറിലെ നിലനിൽപ്പിനെ ബാധിക്കാൻ ഇടയുണ്ട്.

പ്ലേ സറ്റോർ കിട്ടിയില്ലെങ്കിൽ

ഏറ്റവും സുരക്ഷിതവും വിശ്വാസ്യതയുമുള്ള ആപ്പ് സ്റ്റോർ എന്ന നിലയിലാണ് ഗൂഗിൾ പ്ലേ സ്റ്റോറിനെ ഡെവലപ്പർ മാർ ആശ്രയിക്കുന്നത്. എന്നാൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന മറ്റ് ആപ്പ് സ്റ്റോറുകൾ ലഭ്യമാണ്. എന്നാൽ സുരക്ഷ ഇവിടെ വലിയ പ്രശ്നമാണ് സർക്കാർ തലത്തിൽ നിർമിക്കുന്ന ഒരു ആപ്ലിക്കേഷൻ എന്നനിലയിൽ സുരക്ഷിതമല്ലാത്ത മറ്റ് ആപ്പ് സ്റ്റോറുകളെ ആശ്രയിക്കുന്നത് വെല്ലുവിളിയാകും. മാത്രവുമല്ല മദ്യ വിൽപനയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മറ്റ് ആപ്പ് സ്റ്റോറുകളിലും ഉണ്ട്.

കോവിഡ് -19 ട്രാക്കിംഗ് ഉപകരണം വികസിപ്പിക്കുന്നതിന് ആപ്പിള്‍, ഗൂഗിളും കൈകോര്‍ക്കുന്നു


കൊറോണ വൈറസ് ബാധിച്ച വ്യക്തിയുമായി ബന്ധപ്പെടുമ്ബോള്‍ ആളുകളെ അറിയിക്കുന്ന ബ്ലൂടൂത്ത് അധിഷ്ഠിത കോവിഡ് കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് പ്ലാറ്റ്ഫോം നിര്‍മ്മിക്കാന്‍ സഹകരിക്കുന്നതായി ടെക് ഭീമന്‍മാരായ ആപ്പിളും ഗൂഗിളും വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഉപയോക്താവിന്റെ സ്വകാര്യത ലംഘിക്കാതെ രോഗത്തിന്‍റെ വ്യാപനം കണ്ടെത്താന്‍ ആരോഗ്യ ഉദ്യോഗസ്ഥരെ ഈ സഹകരണം സഹായിക്കും.

കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സഹായിക്കുന്നതിന് ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസുകളിലും (എപിഐ) ഓപ്പറേറ്റിംഗ് സിസ്റ്റം ലെവല്‍ സാങ്കേതികവിദ്യയിലും ഗൂഗിളും ആപ്പിളും പ്രവര്‍ത്തിക്കുന്നു. വിവരങ്ങള്‍ കൈമാറാനും അവ ഉപയോഗിക്കാനും API- കള്‍ iOS, ആന്‍ഡ്രോയിഡ് എന്നിവയെ അനുവദിക്കും.

കോറോണയെ നേരിടാന്‍ വാട്‌സാപ്പില്‍ ഹെല്‍ത്ത് അലേര്‍ട്ടുമായി ലോകാരോഗ്യ സംഘടന


ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. ഇതിനിടെ വ്യാജ വാര്‍ത്തകളും വിവരങ്ങളെയും നേരിടാന്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) ശനിയാഴ്ച വാട്സാപ്പിന്റെ സഹായം തേടി. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സോഷ്യല്‍ ആപ്പായ വാട്‌സാപ്പില്‍ ഹെല്‍ത്ത് അലേര്‍ട്ടും ആരംഭിച്ചു. ഇവിടെ 150 കോടി ഉപയോക്താക്കള്‍ക്ക് കൊറോണ വൈറസ് ബാധയെക്കുറിച്ച്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയും. കൂടാതെ കൊറോണ വൈറസ് സംബന്ധിച്ച പുതിയ, വിശ്വസനീയമായ വിവരങ്ങള്‍ 24/7 വാട്സാപ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും.

ഏറ്റവും പുതിയ കണക്കുകളും സാഹചര്യ റിപ്പോര്‍ട്ടുകളും നോക്കിയിട്ട് തീരുമാനമെടുക്കുന്ന സര്‍ക്കാരുകള്‍ക്ക് ഇത് സഹായകമാകുമെന്ന് വാട്‌സാപ് പ്രസ്താവനയില്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ അലേര്‍ട്ടുമായി ബന്ധപ്പെടാന്‍ ഫോണ്‍ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ +41 79 893 1892 നമ്ബര്‍ ചേര്‍ക്കുക്കുക. തുടര്‍ന്ന് അലേര്‍ട്ട് ലഭിക്കുന്നതിന് ഈ വാട്സാപ് നമ്ബറില്‍ 'ഹായ്' എന്ന വാചകം അയയ്ക്കുക. ഇതോടെ മെസേജുകള്‍ വരാന്‍ തുടങ്ങും.

എത്ര പേരാണോ ഈ സേവനം ആവശ്യപ്പെടുന്നത് അവര്‍ക്കെല്ലാം വിവരങ്ങള്‍ നല്‍കി പ്രതികരിക്കുകയും ഏറ്റവും പുതിയ വിവരങ്ങള്‍ ഉപയോഗിച്ച്‌ ദിവസവും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും. നിങ്ങള്‍ക്ക് വാട്സാപ് കൊറോണ വൈറസ് ഇന്‍ഫര്‍മേഷന്‍ ഹബിലും വാട്സാപ്.കോം / കൊറോണ വൈറസ് സന്ദര്‍ശിക്കാം. കൂടാതെ നിങ്ങള്‍ വാട്സാപ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഡബ്ല്യുഎച്ച്‌ഒ ഹെല്‍ത്ത് അലേര്‍ട്ടുമായി ഒരു ചാറ്റ് തുറക്കുന്നതിന് ഹോം പേജിലെ ഡബ്ല്യുഎച്ച്‌ഒ ലിങ്കില്‍ ക്ലിക്കുചെയ്യുക.

അണുബാധയില്‍ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം, യാത്രാ ഉപദേശം, പുതിയ കൊറോണ വൈറസ് കെട്ടുകഥകള്‍ ഇല്ലാതാക്കുക തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള WHO ഹെല്‍ത്ത് അലേര്‍ട്ട് ഔദ്യോഗിക വിവരങ്ങള്‍ നല്‍കും. ഈ സര്‍വീസ് തുടക്കത്തില്‍ ഇംഗ്ലിഷില്‍ ആരംഭിച്ചതെങ്കിലും വരും ആഴ്ചകള്‍ക്കുള്ളില്‍ മറ്റു അഞ്ചു ഭാഷകളിലും ഇത് ലഭ്യമാകും (അറബിക്, ചൈനീസ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ്.)

സുപ്രധാന ആരോഗ്യ വിവരങ്ങള്‍ വൈറലാകാനും പകര്‍ച്ചവ്യാധിയേക്കാള്‍ വേഗത്തില്‍ വ്യാപിക്കാനും ഡിജിറ്റല്‍ സാങ്കേതികവിദ്യ അഭൂതപൂര്‍വമായ അവസരമാണ് നല്‍കുന്നത്. പ്രധാനപ്പെട്ട ആരോഗ്യ വിവരങ്ങളുള്ള കോടിക്കണക്കിന് ആളുകളിലേക്ക് എത്തിച്ചേരാന്‍ ഞങ്ങളെ സഹായിക്കുന്ന ഫെയ്സ്ബുക്, വാട്സാപ് തുടങ്ങിയ പങ്കാളികള്‍ ഉള്ളതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ഈ ആഴ്ച ആദ്യമാണ് ലോകാരോഗ്യ സംഘടന, യുനിസെഫ്, യുഎന്‍‌ഡി‌പി എന്നിവയുമായി സഹകരിച്ച്‌ വാട്സാപ് കൊറോണ വൈറസ് ഇന്‍ഫര്‍മേഷന്‍ ഹബ് ആരംഭിച്ചത്. കിംവദന്തികളുടെ വ്യാപനം കുറയ്ക്കുന്നതിനും കൃത്യമായ ആരോഗ്യ വിവരങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ലോകമെമ്ബാടുമുള്ള ഉപയോക്താക്കള്‍ക്ക് പൊതുവായ വിവരങ്ങളുമെല്ലാം ഹബ് വാഗ്ദാനം ചെയ്യുന്നു.

'ഏജന്റ് സ്മിത്ത്' പിടിമുറുക്കുന്നു; ഇന്ത്യയിലെ 1.5 കോടി ഫോണുകള്‍ മാല്‍വെയര്‍ ഭീഷണിയില്‍


ഇന്ത്യയില്‍ 1.5 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മാല്‍വെയര്‍ സാന്നിദ്ധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ലോകത്താകമാനം 2.5 കോടി ആന്‍ഡ്രോയിഡ് ഡിവൈസുകളെയാണ് 'ഏജന്റ് സ്മിത്ത്' എന്ന ഈ മാല്‍വെയര്‍ ബാധിച്ചിട്ടുള്ളത്. സൈബര്‍ സുരക്ഷാ സ്ഥാപനമായ ചെക്ക് പോയിന്റാണ് കണ്ടെത്തല്‍ പുറത്തുവിട്ടിരിക്കുന്നത്.

മാല്‍വെയറുകള്‍ മൊബൈല്‍ ഫോണുകളില്‍ കടന്നുകയറുന്നത് ഗൂഗിളുമായി ബന്ധപ്പെട്ട ആപ്ലിക്കേഷന്‍ എന്ന വ്യാജേനയാണ്. ആന്‍ഡ്രോയിഡിന്റെ സുരക്ഷാ പരിമിതികള്‍ മുതലെടുത്ത് ഉപയോക്താവറിയാതെ ഫോണില്‍ കയറുകയും ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്റെ സ്ഥാനത്ത് ഇതേ ആപ്ലിക്കേഷന്റെ മലീഷ്യസ് വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമാണ് ഈ മാല്‍വെയറുകളുടെ രീതി.

ആദ്യഘട്ടത്തില്‍ ഏഷ്യന്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ഉപയോക്താക്കളാണ് മാല്‍വെയറിന് ഇരകളായത്. അമേരിക്ക, യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും മാല്‍വെയറുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

വ്യാജ പരസ്യങ്ങളിലൂടെ ലാഭം കൊയ്യാനാണ് ഏജന്റ് സ്മിത്ത് എന്ന മാല്‍വെയറിനെ പ്രധാനമായും ഉപയോഗിക്കുന്നത്. കോപ്പി കാറ്റ്, ഗൂളിഗാന്‍, ഹമ്മിങ്ബാഡ് എന്നിങ്ങനെ മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിക്കപ്പെട്ട മാല്‍വെയറുകള്‍ക്ക് സമാനമാണ് ഏജന്റ് സ്മിത്തിന്റെയും പ്രവര്‍ത്തന രീതി. ജനപ്രിയ തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോറായ 9 ആപ്പ്‌സില്‍ നിന്നാണ് ഏജന്റ് സ്മിത്ത് ഉണ്ടായതെന്നാണ് ചെക്ക് പോയിന്റിന്റെ കണ്ടെത്തല്‍. ഹിന്ദി, ഇന്തോനേഷ്യന്‍, റഷ്യന്‍ ഭാഷക്കാരെയാണ് ഏജന്റ് സ്മിത്ത് പ്രധാനമായും ലക്ഷ്യമിടുന്നത്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ വിശ്വാസയോഗ്യമായ ആപ്പ്‌സ്റ്റോറുകളില്‍ മാത്രമെ ഉപയോഗിക്കാവൂ എന്നും തേഡ് പാര്‍ട്ടി ആപ്പ്‌സ്റ്റോറുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാകില്ലെന്നും ചെക്ക് പോയിന്റ് റിസര്‍ച്ചില്‍ പറയുന്നുണ്ട്.

സൂക്ഷിച്ചോ...നമ്മള്‍ മൊട്ടുസൂചി വാങ്ങിയാല്‍ പോലും ഗൂഗിളറിയും


ഉപയോക്താവിന്റെ സ്വകാര്യവിവരങ്ങള്‍ സുരക്ഷിതമല്ല എന്ന കാരണത്താല്‍ പലപ്പോഴും ഫെയ്സ്ബുക്കും ഗൂഗിളുമെല്ലാം സംശയത്തിന്റെ നിഴലിലായിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ ഉയരുമ്ബോഴെല്ലാം ഉപയോക്താവിന്റെ പ്രൈവസിയെ തങ്ങള്‍ മാനിക്കുന്നു എന്ന പതിവ് പല്ലവി തന്നെയാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുക. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ ഓണ്‍ലൈനില്‍ നിന്നും വാങ്ങുന്ന എല്ലാ സാധനങ്ങളുടേയും വിലവിവരങ്ങളക്കം ഗൂഗിള്‍ ശേഖരിച്ചു വെക്കുന്നുവെന്നാണ് പുതിയതായി പുറത്ത് വന്നിട്ടുള്ള വിവരം.

ഗൂഗിള്‍ നിലവില്‍ ഓണ്‍ലൈനിലൂടെ ഉത്പ്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കി നല്‍കുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം പേരും ഉത്പ്പന്നങ്ങള്‍ വാങ്ങുന്നത് ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയാണ്. ഇത്തരം സൈറ്റുകളിലൂടെ നമ്മള്‍ നടത്തിയ എല്ലാ ഇടപാടുകളുടേയും കണക്കുകള്‍ നമ്മള്‍ പോലുമറിയാതെ ഗൂഗിള്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നാണ് വിവരം. ഇതെങ്ങനെ നടക്കാന്‍ എന്നല്ലേ..കാര്യം വളരെ നിസ്സാരമാണ്. നമ്മള്‍ ഒരു ഉത്പ്പന്നം വാങ്ങി കഴിയുമ്ബോള്‍ സാധാരണ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ ജിമെയിലിലേക്ക് ബില്ല് അയക്കുന്ന പതിവുണ്ട്. ഇത്തരത്തില്‍ നമ്മുടെ ജിമെയിലില്‍ വരുന്ന ബില്ലുകളില്‍ നിന്നാണ് ഇവര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്.

നമ്മള്‍ വാങ്ങിയ സാധനത്തിന്റെ ബ്രാന്‍ഡ്, നിറം,വില തുടങ്ങി എല്ലാ വിവരങ്ങളും ഇതോടെ ഗൂഗിളിന്റെ കൈയ്യില്‍ ഭദ്രമായെത്തും. എന്നാല്‍ തങ്ങള്‍ ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന സൂചന പോലും ഗൂഗിള്‍ നല്‍കിയിട്ടില്ല എന്നതിലാണ് ദുരൂഹത.

നമ്മുടെ ബ്രൗസിംഗ് ഹിസ്റ്ററി പോലും ഫെയ്്സ്ബുക്കിനും, ഗൂഗിളിനും അറിയാം എന്ന ആരോപണങ്ങള്‍ നിലനില്‍ക്കുമ്ബോഴാണ് പുതിയ ആരോപണം ഉയര്‍ന്ന് വന്നിരിക്കുന്നത്. സ്വകാര്യതയെ സംബന്ധിച്ച്‌ ഗൂഗിള്‍ മേധാവി ആപ്പിളിനെ പരിഹസിച്ച്‌ അധികനാളായിട്ടില്ല. തങ്ങള്‍ക്ക് എല്ലാ ഉപയോക്താക്കാള്‍ക്കും സ്വകാര്യത ഉറപ്പ് വരുത്താന്‍ കഴിയുമ്ബോള്‍ ആപ്പിളിന് അത് വാങ്ങുവാന്‍ ശേഷിയുള്ളവര്‍ക്ക് മാത്രമല്ലേ സ്വകാര്യത ഉറപ്പ് വരുത്താന്‍ കഴിയുകയുള്ളൂ എന്നായിരുന്നു സുന്ദര്‍ പിച്ചെയുടെ പരിഹാസം.
എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം പുറത്ത് വന്നതിന് ശേഷം തങ്ങള്‍ ഉപയോക്താക്കളെ സഹായിക്കുകയാണ് ചെയ്യുന്നത് എന്ന വാദമാണ് ഗൂഗിള്‍ ഉയര്‍ത്തുന്നത്. ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ളപ്പോള്‍ അവരുടെ കൊടുക്കല്‍ വാങ്ങലുകളുടെ കണക്കുകള്‍ പരിശോധിക്കുവാനാണത്രേ ഇത് സൂക്ഷിച്ച്‌ വെച്ചിരിക്കുന്നത്.

എന്നാല്‍ ഇത്തരമൊരു കാര്യത്തെക്കുറിച്ച ഉപയോക്താക്കള്‍ക്ക് ഒരു സൂചന പോലും നല്‍കിയിട്ടില്ല എന്നിരിക്കേയാണ് ഗൂഗിളിന്റെ വാദത്തില്‍ എത്രത്തോളം കഴമ്ബുണ്ടെന്ന ചോദ്യമുയരുന്നത്്.
മാത്രമല്ല ഈ വിവരങ്ങള്‍ എപ്പോ വേണമെങ്കിലും ഡിലീറ്റ് ചെയ്യാമെന്നും ഗൂഗിള്‍ പറയുന്നുണ്ട്. എന്നാല്‍ ഡിലീറ്റ് ചെയ്താല്‍ തന്നെയും അത് ഉപയോക്താവിന് പിന്നീട് ലഭിക്കില്ല എന്നല്ലാതെ ഇത് ഗൂഗിളിന്റെ സെര്‍വറുകളില്‍ നിന്ന് ഡിലീറ്റ് ആവുമോ എന്ന ചോദ്യവും ബാക്കിയാണ്. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഇവര്‍ എങ്ങനെയാണ് ഉപയോഗിക്കുക എന്നതാണ് ഉപയോക്താക്കളെ കൂടുതല്‍ ആശങ്കയിലാഴ്ത്തുക. കൂടുതലും പരസ്യ വരുമാനത്തിന് വേണ്ടിയാണെങ്കിലും ഇത്തരത്തില്‍ നമ്മുടെ ഏറ്റവും വ്യക്തിപരമായ കാര്യങ്ങള്‍ പോലും നമ്മളറിയാതെ മറ്റൊരാള്‍ക്ക് ലഭ്യമാകുന്നു എന്നത് വളരെ ഗൗരവമേറിയ ഒന്നാണ്.

പക്ഷേ രസകരമായ സംഗതി ഇതൊന്നുമല്ല, ഈ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യുവാനുള്ള ഓപ്ഷന്‍ തന്നെ ഗൂഗിളിലില്ല എന്നതാണ് വാസ്തവം. നമ്മള്‍ മെയിലില്‍ വന്ന ബില്ല് ഡിലീറ്റ് ചെയ്യാത്തിടത്തോളം കാലം ഗൂഗിളില്‍ ശേഖരിച്ച ബില്ലിന്റെ വിവരവും ഡിലീറ്റ് ചെയ്യുവാന്‍ കഴിയില്ല. എന്നാല്‍ ട്രാക്കിംഗ് മുഴുവനായി വേണ്ടെന്ന് വെക്കാമെന്ന് വെച്ചാല്‍ അതിനുള്ള ഓപ്ഷനും ഇല്ല. ചുരുക്കി പറഞ്ഞാല്‍ നമ്മുടെ സ്വകാര്യത എന്നത് നമ്മുടെ കൈയ്യില്‍ അല്ല എന്ന്.

തങ്ങളീ വിവരങ്ങള്‍ ഒന്നും പരസ്യക്കാര്‍ക്ക് നല്‍കില്ല എന്നാണ് ഗൂഗിളിന്റെ അടുത്ത വാഗ്ദാനം. എങ്ങനെ പറയാന്‍ കഴിയും. നമ്മള്‍ പോലും അറിയാതെ നമ്മുടെ വിവരങ്ങള്‍ എടുക്കുന്നവര്‍ അത് മറ്റാര്‍ക്കും നല്‍കില്ലെന്ന് പറയുന്നത് എത്രത്തോളം വിശ്വസനീയമാകും. ജി മെയില്‍ പോലെ നമ്മള്‍ ഏറ്റവും വിശ്വസനീയമെന്ന് കരുതിയ ഒരിടത്ത് നിന്നാണ് ഇത്തരം വിവരങ്ങള്‍ ചോരുന്നത് എന്നിരിക്കേ നമ്മുടെ സ്വകാര്യത എത്രത്തോളം സംരക്ഷിക്കപ്പെടുന്നു എന്നത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.

© all rights reserved
made with Kadakkalnews.com