Responsive Ad Slot

Slider

കടയ്ക്കലിൽ 15കാരൻ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

കടയ്ക്കലിൽ നിന്ന് 15 കാരനായ വിദ്യാർത്ഥിയെ കാണാതായി. ചായ്ക്കോട് സ്വദേശിയായ അഭിജിത്ത് എന്‍റെ വിവരം അറിയുന്നവർ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അഭ്യർത്ഥ
കടയ്ക്കൽ: കൊല്ലം ജില്ലയിലെ കടയ്ക്കലിൽ നിന്നും 15 കാരനായ വിദ്യാർത്ഥിയെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ചായ്ക്കോട് പോയ്കയിൽ "അജിതാ ഭവനം" എന്ന വീട്ടിലാണ് കാണാതായ അജിത്തിന്റെ മകൻ അഭിജിത്ത് എ താമസിച്ചിരുന്നത്. ചിങ്ങേലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അഭിജിത്ത്.

ഇന്ന് (ജൂൺ 12) വൈകുന്നേരം മുതലാണ് ഇയാളെ കാണാതായത്. വീട് വിട്ട് പുറപ്പെട്ടതിന് ശേഷം തിരികെ എത്താതെ വന്നതിനെ തുടർന്ന് മാതാപിതാക്കൾ കടയ്ക്കൽ പോലീസിനെ സമീപിക്കുകയായിരുന്നു. അഭിജിത്തിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ സമീപത്തെ പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. കടയ്ക്കൽ പോലീസ് ഉദ്യോഗസ്ഥർ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com