Responsive Ad Slot

Kilimanoor എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kilimanoor എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പാറ മുകളിലെ ടൂറിസം ഡെസ്റ്റിനേഷൻ; കിളിമാനൂരിലെ തമ്പുരാട്ടി പാറ

കിളിമാനൂർ: കേരളത്തിന്റെ ഭൂപ്രകൃതി മലകളും പാറകളും വലിയ നെൽപ്പാടങ്ങളും നദികളും ഒക്കെ ചേർന്ന പ്രകൃതി സവിശേഷമായ ഒന്നാണ്. ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ട് ആകുന്ന വലിയ കുന്നുകളും ധാരാളമുള്ള ഇടം. കുന്നിനോട് ചേർന്നുള്ള നദികളും പ്രകൃതി ഭംഗി വർധിപ്പിക്കുന്നു. അത്തരത്തിൽ ഒന്നാണ് തമ്പുരാട്ടി പാറ. നല്ലൊരു ടൂറിസം ഡെസ്റ്റിനേഷൻ ആയി മാറാൻ കഴിയുന്ന ഇടമാണ് കിളിമാനൂരിലെ തമ്പുരാട്ടി പാറ. തമ്പുരാട്ടി പാറയിലെ ക്ഷേത്രത്തെ സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികൾ ഒരുങ്ങുന്നുണ്ട്. കിളിമാനൂർ- മൊട്ടക്കുഴി- കല്ലറ റൂട്ടിൽ ഏകദേശം ഒരു കിലോമീറ്റർ ഉള്ളിലായാണ് തമ്പുരാട്ടി പാറ സ്ഥിതി ചെയ്യുന്നത്. പാറയ്ക്ക് മുകളിൽ എത്തുമ്പോൾ കാണുന്ന കാഴ്ചകൾ തന്നെയാണ് ഇവിടേക്ക് എത്തുന്ന ആളുകളെ ആകർഷിക്കുന്നത്.

താഴെയുള്ള റോഡുകളും വിശാലമായ ദൂരെ കാഴ്ചകളും ഉറുമ്പുകളെ പോലെ കാഴ്ചയിൽ തോന്നിപ്പിക്കുന്ന വാഹനങ്ങളും കിളിമാനൂർ പട്ടണത്തിന്റെ വിദൂര ദൃശ്യവും ഒക്കെ മികച്ച കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. പാറയുടെ തൊട്ടു താഴെയായി ചിറ്റാർ ഒഴുകുന്നുണ്ട്. അതിനോട് ചേർന്ന് പാർവതി ദേവിയുടെ ക്ഷേത്രവും ഉണ്ട്. പാറയുടെ മുകളിൽ ശിവ പ്രതിഷ്ഠയും ഉണ്ട്. മാസംതോറും മൺപാതയിലൂടെ ഇവിടെയെത്തി ഭക്തർ പൂജ നടത്താറുണ്ട്. നിലവിൽ പ്രാദേശികമായി മാത്രം അറിയപ്പെടുന്ന ഒരു ടൂറിസം ഡെസ്റ്റിനേഷൻ ആണ് തമ്പുരാട്ടി പാറ. 

പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ തമ്പുരാട്ടി പാറയെ കേരളത്തിൻ്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്തി വികസനം സാധ്യമാക്കുന്നതിനും അതുവഴി വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിനും പദ്ധതികൾ തയ്യാറാക്കിയിരുന്നു. നിലവിൽ പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ താളിക്കുഴിയിൽ ഉൾപ്പെടുന്ന കടലുകാണി പറയെയും തമ്പുരാട്ടി പാറയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികളുടെ സാധ്യതകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് സമർപ്പിച്ചിരിക്കുകയാണ്.

Reported By: Athira Balan A

കിളിമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

കിളിമാനൂര്‍: തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ. മേലേ വെട്ടൂർ സ്വദേശി ഹുസൈൻ (20), വെൺകുളം സ്വദേശി രാഖിൽ (19), മാന്തറ സ്വദേശി കമാൽ (18) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് പതിനാറുകാരി പ്രതിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ ഹുസൈനുമായി പെൺകുട്ടി കുറച്ചു നാളായി സൗഹൃദത്തിലായിരുന്നു.

ശനിയാഴ്ച രാത്രി 12 മണിക്ക് ഹുസൈൻ പെൺകുട്ടിയോട് വീടിനു പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു. താൻ പുറത്തുണ്ടെന്നും കാണമമെന്നും പ്രതി പെൺകുട്ടിയോട് പറഞ്ഞു. ഇതനുസരിച്ച് പുറത്തേക്ക് എത്തിയ പെൺകുട്ടിയെ ഹുസൈനും സുഹൃത്തുക്കളും ചേർന്ന് തട്ടി കൊണ്ടു പോകുകയായിരുന്നു. പെൺകുട്ടിയെ ആളൊഴിഞ്ഞ റബ്ബർ പുരയിടത്തിലെ ഷെഡിലാണ് മൂന്ന് പേരും ചേർന്ന് എത്തിച്ചത്. ഇതിനിടയിൽ പ്രതികൾ ബലമായി പെൺകുട്ടിക്ക് മയക്കുമരുന്നും നൽകി. തുടർന്ന് പ്രതികൾ മൂവരും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു

കൂടാതെ പൊലീസ് അന്വേഷിച്ച് എത്തിരിക്കാനായി പെൺകുട്ടിയുടെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും പ്രതികൾ നശിപ്പിച്ചിരുന്നു. പീഡനത്തെ തുടർന്ന് പെൺകുട്ടി ബോധരഹിതയായി. ഇതിന് ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപെടുകയുമായിരുന്നു. ഇതേ സമയം പെൺകുട്ടിയെ വീട്ടിൽ കാണാതായതോടെ മാതാപിതാക്കൾ കിളിമാനൂർ പൊലീസിൽ പരാതി നൽകുകയും പൊലീസ് അന്വേഷണത്തിൽ ഞായറാഴ്ച രാവിലെ 11 മണിയോടെ പെൺകുട്ടിയെ റബ്ബർ തോട്ടത്തിൽ കണ്ടെത്തുകയും ചെയ്തു.

തുടർന്ന് പെൺകുട്ടിയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ആറ്റിങ്ങൽ ഡിവൈഎസ്പി ആർ പ്രദീപ് കുമാർ, കിളിമാനൂർ ഇൻസ്പെക്ടർ ബി ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കടുത്ത വേനലിലും മനം നിറയ്ക്കുന്ന 'മീൻമുട്ടി' വെള്ളച്ചാട്ടം

കടുത്ത വേനലിലും തണുപ്പ് പകരുന്ന അന്തരീക്ഷം.പാറകളിൽ തട്ടി ഒഴുകിയെത്തുന്ന വെള്ളത്തിൽ രൂപപ്പെടുന്ന ഒരു ചെറു വെള്ളച്ചാട്ടം. കിളിമാനൂർ അടയമൺ ഗ്രാമത്തിലുള്ള മീൻമുട്ടി വെള്ളച്ചാട്ടമാണ് വേനലിലും തെളിനീരൊഴുക്കി നിലനിൽക്കുന്നത്. കൊല്ലം ജില്ലയുടെ അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടുന്ന ഈ വെള്ളച്ചാട്ടം ഇന്ന് വിവാഹ ഫോട്ടോ,വിഡിയോ ചിത്രീകരണത്തിന്റെ പ്രധാന ലൊക്കേഷനാണ്. പ്രാദേശികമായി മാത്രം അറിയപ്പെട്ടിരുന്ന മീൻമുട്ടി വെള്ളച്ചാട്ടം നവ മധ്യമങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. 

നിറയെ മരങ്ങൾ വളർന്ന് നിൽക്കുന്ന പ്രദേശത്ത് എപ്പോഴും തണുപ്പാണ്. അതിനാൽ തന്നെ വേനൽ കാലത്ത് ഇവിടെ തിരക്കേറുന്നു. ജനവാസമേഖലയായതിനാൽ പരിസരങ്ങളിൽ ധാരാളം വീടുകളുണ്ട്. സഞ്ചാരികളുടെ സൗകര്യത്തിനായി മുള കൊണ്ട് തീർത്ത ഇരിപ്പിടങ്ങളും ചെറിയൊരു നടപ്പാതയും സജ്ജീകരിച്ചിട്ടുണ്ട്. അടുത്തുള്ള നടപ്പാതയിലൂടെ നടന്നാൽ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം ആസ്വദിക്കാം. വെള്ളച്ചാട്ടത്തിൽ ഇറങ്ങി കുളിക്കുന്നവരും ധാരാളമാണ്. വലിയ അപകടങ്ങൾ ഒന്നും ഇതുവരെയും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാലാകണം യുവാക്കൾ കൂട്ടമായി വെള്ളച്ചാട്ടത്തിൽ ഇറങ്ങാറുണ്ട്. 

വിനോദസഞ്ചാരകേന്ദ്രം എന്നതിനുപരി ചരിത്രപ്രാധാന്യമുള്ള ഇടംകൂടിയാണ് മീൻമുട്ടി. കിളിമാനൂർ അടയമൺ സന്ദർശിച്ച ഗുരുദേവൻ മീൻമുട്ടി വെള്ളച്ചാട്ടത്തിനുസമീപം ധ്യാനനിരതനായി എന്നും, തന്നെ കാണാനെത്തിയ ദളിതർക്കൊപ്പം ഭക്ഷണം കഴിച്ചു എന്നും പറയപ്പെടുന്നു. ഗുരു ദളിതരെ ഊട്ടിയ സ്ഥലമായതിനാൽ’ഇരുന്നൂട്ടി’ എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. തൊട്ടടുത്ത് ഒരു ക്ഷേത്രമുണ്ട്. ക്ഷേത്രദർശനത്തിനെത്തി വെള്ളച്ചാട്ടവും കണ്ട് മടങ്ങുന്നവരും കുറവല്ല.

വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ആഗ്രഹമുള്ളവർക്ക് ക്ഷേത്രത്തിന്റെ പുറകുവശംവഴി പാറക്കൂട്ടത്തിലെത്താം. പാറക്കൂട്ടങ്ങൾക്ക് നടുവിലൂടെ എത്തുന്ന വെള്ളച്ചാട്ടത്തെ തടഞ്ഞുനിർത്തുന്നത് പോലെ ശിഖരങ്ങളോടുകൂടിയ വലിയൊരു ആൽ മരം കാണാം. വെയിലേക്കാതെ ഇവിടം സംരക്ഷിക്കുന്നതിൽ ഈ ആൽമരത്തിന് വലിയ പങ്കുണ്ട്. ഇവിടെ എത്തുന്നതിൽ കൂടുതലും യുവാക്കളാണ്. എന്നാൽ, വൈകുന്നേരങ്ങളിൽ കുടുംബവുമായി എത്തുന്നവരും കുറവല്ല.വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് വരെ വാഹനത്തിൽ എത്താം. പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.

മോഷണ കേസുകളിലെ പ്രതി പാലോട് പോലീസിന്റെ പിടിയിലായി

പാലോട്: ബൈക്ക് മോഷണം ചെയ്തുകൊണ്ട് പോയ കേസിലെ പ്രതിയായ ചിതറ, മേച്ചേരി, സുബൈർ മാൻസിലിൽ സഞ്ജു(40) നെ പാലോട് പോലീസ് പിടികൂടി. മുൻപും നിരവധി മോഷണം കേസിലെ പ്രതിയായിരുന്നു സഞ്ജു. കാട്ടുംപുറം സ്വദേശിയായ സുബിൻ എന്ന ആളിന്റെ ഹീറോ ഹോണ്ട പാഷൻ ബൈക്ക് രാത്രിയിൽ മോഷണം ചെയ്തു കൊണ്ടു പോവുകയായിരുന്നു. 

 സുബിൻ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തിവരവേ മോഷണം ചെയ്തെടുത്ത ബൈക്കുമായി പാലോട് പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പോലീസ് ചെക്കിങ്ങിനിടയിൽ കൃത്യമായ രേഖകൾ ഇല്ലാതെ പിടിക്കപ്പെടുകയായിരുന്നു. തുടർന്ന് കിളിമാനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി മനസ്സിലാക്കി പ്രതിയെ കിളിമാനൂർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. പല സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പിടിക്കപ്പെട്ട സഞ്ജു. മുൻപു നടന്ന വാഹന മോഷണ കേസുകളിൽ പ്രതിക്ക് പങ്കുണ്ടോ എന്നുള്ള കാര്യം അന്വേഷിച്ചു വരികയാണെന്ന് കിളിമാനൂർ പോലീസ് സ്റ്റേഷൻ ISHO എസ്.സനോജ് അറിയിച്ചു.

മലയോരം തകര്‍ക്കുന്ന തുറമുഖ നിര്‍മാണം

കടയ്ക്കല്‍: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്ബോള്‍, തീരത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നത് തങ്ങളുടെ ജീവിതത്തെയാണ് കവരുന്നതെന്ന് മനസ്സിലാക്കി സമരത്തിനിറങ്ങിയവരാണ് തിരുവനന്തപുരത്തെ തീരവാസികള്‍.

അവരെപ്പോലെ തന്നെ തുറമുഖ നിര്‍മാണം ദുരിതത്തിലാക്കുന്ന മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്. അവരാകട്ടെ തീരവുമായി ഒരു ബന്ധവുമില്ലാത്ത മലയോരവാസികളാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് ആവശ്യമായ ലക്ഷക്കണക്കിന് ടണ്‍ പാറ കൊല്ലം ജില്ലയില്‍ നിന്നാണ് ഖനനം ചെയ്യുന്നത്. ഖനനത്തെ തുടര്‍ന്നുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും പാറ കൊണ്ടുപോകുന്നതിലെ അപകടാവസ്ഥകളുമാണ് മലയോര മേഖലയേയയും ദുരിതത്തിലാക്കിയിരിക്കുന്നത്.

വിഴിഞ്ഞം കടല്‍ നികത്താന്‍ കടയ്ക്കലിലെ പാറകള്‍
ചെറുകിട പാറ ക്വാറികളും വിരലിലെണ്ണാവുന്ന ക്രഷറുകളും മാത്രം പ്രവര്‍ത്തിച്ചിരുന്ന കടയ്ക്കല്‍ മേഖലയില്‍ വന്‍കിട ഗ്രൂപ്പിന്റെ വരവോടെയാണ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുന്നത്. കൊട്ടാരക്കര താലൂക്കില്‍ ഉള്‍പ്പെടുന്ന കടയ്ക്കല്‍, കുമ്മിള്‍, ചിതറ പഞ്ചായത്തുകളിലെ പാറമലകളിലായി ക്വാറി മാഫിയയുടെ ശ്രദ്ധ.

വിഴിഞ്ഞം തുറമുഖപദ്ധതിക്ക് വലിയ അളവില്‍ പാറ വേണമെന്ന സ്ഥിതി വന്നതോടെ ഇവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. കൊല്ലം ജില്ലയില്‍ ഉള്‍പ്പെടുന്നതാണെങ്കിലും അറുപത് കിലോമീറ്റര്‍ മാത്രം ദൂരത്തിലും വേഗത്തിലും പാറ എത്തിക്കാന്‍ കഴിയുന്ന ഇടമായതിനാല്‍ കടയ്ക്കല്‍ മേഖലയിലെ പാറമലകള്‍ വിഴിഞ്ഞം പദ്ധതിക്കായി ഖനനം തുടങ്ങുകയായിരുന്നു. സര്‍ക്കാര്‍ പദ്ധതിക്ക് വേഗത്തില്‍ പാറ വേണ്ടതിനാല്‍ ക്വാറികളുടെ അനുമതിയടക്കം വേഗത്തിലായി.

ലോറി കയറുന്നത് മുരികക്കോട്ട് കുന്ന് മുതല്‍ കൊണ്ടോടി മല വരെ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിനായി 65 ലക്ഷം ടണ്‍ പാറ ഖനനം നടത്താനാണ് അനുവാദം ലഭിച്ചിരുന്നത്. പറക്കായി രണ്ട് ദേശങ്ങള്‍ തന്നെ യാതൊരെതിര്‍പ്പും കൂടാതെയാണ് പ്രാദേശിക ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും വിട്ടുകൊടുത്തത്. മുരികക്കോട്ട് കുന്നിലെ 97/1,78/6,76/1,97/1,76/1 എന്നീ സര്‍വേ നമ്ബറുകളില്‍ ഖനനത്തിനാണ് ടെസ്ന മൈന്‍സിന് എന്‍.ഒ.സി നല്‍കിയത്. ഈ പാറക്കുമുകളില്‍ അഞ്ചേക്കറോളം കൃഷി ഭൂമി നിലവിലുണ്ട്.

ഇതിന്‍റെ സ്വാഭാവിക പിന്‍ബലമായി നിലകൊള്ളുന്ന ഈ കുന്നില്‍ പാറഖനനം നടത്തിയാല്‍ അത് മുഴുവനായും പെരുമഴകളില്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തും. മുമ്ബ് ഈ പാറയോട് ചേര്‍ന്നു പ്രവര്‍ത്തിച്ച ക്വാറി കോടതി ഉത്തരവ് മുഖാന്തരം നിര്‍ത്തിെവച്ചതാണ്. എന്നിട്ടും ഇപ്പോള്‍ ഇവിടെ ഖനനാനുമതി ലഭിച്ചു.

രണ്ട് ക്വാറികളും ഒരു ക്രഷറും പ്രവര്‍ത്തിച്ചിരുന്ന കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ കൊണ്ടോടി മലയിലെ അമ്ബതേക്കറിലേറെ ഭൂമിയിലാണ് ഖനനം നടത്തുന്നത്. വിഴിഞ്ഞത്തിനായി പാറ വന്‍തോതിലാവശ്യം വന്നതോടെയാണ് ഇവിടെ പുതിയ പേരില്‍ കമ്ബനി രൂപവത്കരിച്ച്‌ ഖനനത്തിനിറങ്ങിയത്. ഇവിടങ്ങളില്‍ ആധുനിക യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഖനനം അനുസ്യൂതം തുടരുകയാണ്.

രാപകല്‍ വ്യത്യാസമില്ലാതെ ദിനംപ്രതി നാനൂറിലധികം ലോഡ് പാറയാണ് വിഴിഞ്ഞത്തേക്ക് പോകുന്നത്. െപാലീസാണെങ്കില്‍ 'വിഴിഞ്ഞം പോര്‍ട്ട്' എന്ന് രേഖപ്പെടുത്തിയ ലോറികള്‍ക്ക് പിഴ ചുമത്താനും തയാറാകുന്നില്ല. അതിനാല്‍തന്നെ ഈ മേഖലകളില്‍ അപകടങ്ങളും തുടര്‍ക്കഥയാവുകയാണ്. ഖനനത്തിന്റെ പാരസ്ഥിതിക പ്രശ്നങ്ങള്‍ക്കപ്പുറം നാട്ടുകാര്‍ക്കിപ്പോള്‍ പതിവ് തലവേദന പാറ കയറ്റിപ്പോകുന്ന ടിപ്പറുകളാണ്. വിഴിഞ്ഞം ബോര്‍ഡ് വെച്ച്‌ മറ്റ് ആവശ്യങ്ങള്‍ക്കും പാറ കൊണ്ടുപോകുന്നുമുണ്ട്.

നിയമം കാറ്റില്‍ പറത്തിയുള്ള ടിപ്പറുകളുടെ മരണപ്പാച്ചില്‍
ഓരോ ദിവസവും ക്വാറികളില്‍ നിന്ന് നിശ്ചിത എണ്ണം വാഹനങ്ങള്‍ മാത്രമാണ് നിയമപ്രകാരം അനുവദിക്കേണ്ടത്. ഭാരത്തിനും നിയന്ത്രണമുണ്ട്. എന്നാല്‍ ഇതെല്ലാം മറികടന്ന്, വാഹനത്തിന്റെ ബോഡിക്കു മുകളിലായി കൂറ്റന്‍പാറ കയറ്റിയാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. റോഡ് വശത്ത് താമസിക്കുന്നവരും യാത്രക്കാരും ഏതു നിമിഷവും വന്‍ അപകടം സംഭവിക്കാമെന്ന ഭയപ്പാടിലാണ്. നാട്ടുകാര്‍ക്ക് വാഹനങ്ങളുമായി നിരത്തിലിറങ്ങാന്‍ കഴിയാത്ത അവസ്ഥ കൂടി വന്നിരിക്കുകയാണ്. നിരവധി തവണ പരാതി നല്‍കിയെങ്കിലും അധികൃതര്‍ ഇതൊന്നും കണ്ട മട്ടില്ല.

കുമ്മിള്‍-മുക്കുന്നം-കിളിമാനൂര്‍ റോഡ് വഴിയുള്ള ടോറസ് വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മേഖലയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലം കലക്ടറെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. വിശദമായ അന്വേഷണം നടത്തി നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഐരക്കുഴിയില്‍ കോളജ് വിദ്യാര്‍ഥിയുടെ ജീവനെടുത്ത അപകടം സൃഷ്ടിച്ചത് ടിപ്പര്‍ ലോറിയുടെ അമിത വേഗമായിരുന്നു.

സ്കൂള്‍ സമയങ്ങളില്‍ ടിപ്പറുകള്‍ ഓടുന്നതിന് നിയന്ത്രണം എര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് പാലിക്കാറേയില്ല. കണ്‍സ്ട്രക്ഷന്‍ കമ്ബനികളാകട്ടെ ലൈസന്‍സ് പോലുമില്ലാത്ത നിര്‍മാണ തൊഴിലാളികളെ വരെ ഉപയോഗിച്ചാണ് ടിപ്പറുകള്‍ ഓടിക്കുന്നത്. ഇവ അമിത ലോഡുമായി സഞ്ചരിക്കുന്നത് മൂലം റോഡുകള്‍ തകരുന്നതിനെതിരെ നാട്ടുകാര്‍ നേരേത്ത രംഗത്ത് വന്നിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് ക്രഷര്‍കമ്ബനികള്‍ തന്നെ പൊതു റോഡുകള്‍ നവീകരിച്ചിരുന്നു. പിന്നീട് ഈ റോഡുകളിലൂടെ അമിത വേഗത്തിലായി ടിപ്പറുകളുടെ സഞ്ചാരം.

മുക്കുന്നം കല്ലുതേരിയില്‍ അമിത ലോഡുമായി പോകുന്നതിനിടയില്‍ കൂറ്റന്‍പാറ പുറത്തേക്ക് വീണ സംഭവമുണ്ടായി. പരാതി നല്‍കലും വഴി തടയലുമടക്കമുള്ള സമരങ്ങളുമായി നാട്ടുകാര്‍ വിവിധ ഘട്ടങ്ങളിലായി രംഗത്തുവന്നെങ്കിലും ടിപ്പറുകള്‍ക്ക് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.

കിളിമാനൂർ, കടയ്ക്കൽ, ചിതറ എന്നീ സെക്ഷൻ പരിധിയിൽ വെള്ളിയാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടും


കിളിമാനൂർ: കിളിമാനൂർ 110 കെ.വി സബ് സ്റ്റേഷനിൽ ട്രാൻസ്ഫോർമറുകളുടെയും 11 കെ.വി ഫീഡറുകളുടെയും അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 07/05/2021 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ കിളിമാനൂർ, നഗരൂർ, കല്ലമ്പലം, മടവൂർ, വാമനപുരം, കല്ലറ, കടയ്ക്കൽ, ചിതറ എന്നീ സെക്ഷൻ പരിധിയിലേക്ക് ഈ സബ്സ്റ്റേഷനിൽ നിന്നും വൈദ്യുതി വിതരണം ഉണ്ടായരിക്കുന്നതല്ല. അസിസ്റ്റൻ്റ് എൻജിനീയർ 110 കെ.വി സബ് സ്റ്റേഷൻ, കിളിമാനൂർ.

അമിതമായി പാറ കയറ്റി വന്ന ലോറികള്‍ കടയ്ക്കല്‍ പൊലീസ് പിടിച്ചെടുത്തു

കടയ്ക്കല്‍: അമിതമായി പാറ കയറ്റി എത്തിയ ലോറികൾ പൊലീസ് പിടികൂടി 1.54 ലക്ഷം രൂപ പിഴ ഈടാക്കി. കിഴക്കൻ മേഖലയിലെ വിവിധ ക്വാറികളിൽ നിന്ന് പാറ കയറ്റി പോയ ലോറികൾ ഉൾപ്പെടെയാണ് കടയ്ക്കൽ ഇൻസ്പെക്ടർ ഗിരിലാലിന്റെ നേതൃത്ത്വത്തിൽ പിടികൂടിയത്. 

പുലർച്ചെ 5 മുതൽ നിലമേൽ മടത്തറ, കടയ്ക്കൽ, കുമ്മിൾ കിളിമാനൂർ റോഡുകളിൽ ടിപ്പറുകളുടെ അമിത വേഗം പരാതിയ്ക്ക് ഇടയാക്കിയിരുന്നു. ചിതറ കുമ്മിൾ പഞ്ചായത്തുകളിലെ ക്വാറികളിൽ നിന്നാണ് വൻതോതിൽ പാറ കയറ്റി ലോറികൾ പായുന്നത്.

കുഞ്ഞിനെ ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും അറസ്​റ്റില്‍

കടയ്ക്കല്‍: രണ്ട് വയസ് മാത്രമുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ ഒളിച്ചോടിയ യുവതിയെയും കാമുകനെയും പള്ളിക്കല്‍ പൊലീസ് അറസ്റ്റുചെയ്തു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. യുവതിയെയും കാമുകനായ കടയ്ക്കല്‍ ഇടത്തറ ആലത്തറമല പാറവീട്ടില്‍ ദീനേശി(23) നെയും കടയ്ക്കല്‍ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ 26നാണ് ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച്‌ യുവതി കാമുകനുമായി ഒളിച്ചോടിയത്. 

നാലു വര്‍ഷം മുമ്ബ് പ്രണയിച്ച്‌ ഒളിച്ചോടിപ്പോയി വിവാഹം കഴിച്ച ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് കാമുകനൊപ്പം ഒളിച്ചോടിയത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയതിനും, പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചതിനും യുവതിക്കെതിരെയും പ്രേരണാകുറ്റത്തിന് യുവാവിനെതിരെയും ബാല നീതി നിയമപ്രകാരവും മറ്റു നിയമങ്ങള്‍ പ്രകാരവും കേസെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

ഭാര്യാപിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ


കിളിമാനൂർ: തട്ടത്തുമലയിൽ ഭാര്യ പിതാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. മടത്തറ തുമ്പമൺതൊടി സലാം മൻസിലിൽ അബ്ദുൽ സലാം (52) ആണ് പിടിയിലായത്. 

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അബ്ദുൾ സലാം എന്നയാളും ഇയാളുടെ ഭാര്യയും തമ്മിൽ ദാമ്പത്യ കാരണങ്ങൾ സംബന്ധിച്ച് കൊട്ടാരക്കര കുടുംബകോടതിയിൽ കേസ് നടന്നു വരുകയായിരുന്നു . കേസിലെ വിധി അനുകൂലമാക്കാൻ അബ്ദുൽസലാം തൻ്റെ പേരിലുള്ള വസ്തുക്കൾ സഹോദരന്മാരുടെ പേരിലും കൂട്ടുകാരന്റെ പേരിലും മാറ്റിയിരുന്നു. ഇതിനെതിരെ ഇയാളുടെ ഭാര്യ 23-2-.2021 ന് കൊട്ടാരക്കര കുടുംബ കോടതിയിൽ നിന്നും സ്റ്റേ ഉത്തരവ് വാങ്ങിയിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നതിനായി അബ്ദുൽ സലാമിൻ്റെ സഹോദരി സഫിയയുടെ വീട്ടിലേക്ക് പോകുന്നതിനായി ഇയാളുടെ ഭാര്യാ പിതാവും മകനും കോടതി സ്റ്റാഫും ചേർന്ന് തട്ടത്തുമലയിൽ

കാറിലെത്തി പാറക്കട എന്ന സ്ഥലത്ത് ഭാര്യാ പിതാവും മകനും ഇറങ്ങിനിന്ന സമയം സ്റ്റേ ഓർഡർ കിട്ടി ഭാര്യ പിതാവ് അബ്ദുൽ സലാമിന്റെ സഹോദരിയുടെ വീട്ടിൽ എത്തിയതറിഞ്ഞ് ഇവരെ പിന്തുടർന്ന് കാറിലെത്തി ഭാര്യ പിതാവിനേയും മകനേയും കണ്ട് ഇവർ നിന്ന ഭാഗത്തേക്ക് തന്റെ വാഹനത്തിന്റെ വേഗത കൂട്ടി ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഭാര്യാപിതാവ് ഹോസ്പിറ്റലിൽ പോകുംവഴി മരണപ്പെട്ടു. മകൻ ഗുരുതരാവസ്ഥയിൽ ഗോകുലം

ഹോസ്പിറ്റലിൽ ചികിത്സയിലാണ്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി പി. മധുവിൻ്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഗോപകുമാറിൻറ മേൽനോട്ടത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ സനൂജ് എസ്, എസ്.ഐമാരായ ടി.ജെ.ജയേഷ്, അബ്ദുൽ ഖാദർ, ജിഎസ് ഐ ഷാജി, റാഫി, സുരേഷ്, എ.എസ് ഐ ഷജിം, സി.പി ഒ, സജിത്ത്,സി .പി .ഒ .മണിലാൽ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

വ്യാജരേഖയുണ്ടാക്കി കാർ വിൽപ്പന നടത്തിയ മൂന്നംഗ സംഘം പിടിയിലായി

കിളിമാനൂർ: സുഹൃത്തിൻ്റെ കാർ യാത്രക്കായി വാങ്ങിയ ശേഷം വ്യാജ രേഖയുണ്ടാക്കി വില്പന നടത്തിയ 3 അംഗ സംഘത്തെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മരത്തുമുക്ക്, കുറിയേടത്തുകോണം, തോപ്പിൽ ഹൗസിൽ ഷിജു കരീം (31), ചെങ്കിക്കുന്ന്, കായാട്ടുകോണം, ചരുവിള പുത്തൻവീട്ടിൽ കണ്ണനെന്നു വിളിക്കുന്ന ജ്യോതിഷ് കൃഷ്ണൻ (26), ചെങ്കിക്കുന്ന്, മൊട്ടലുവിള, മേടയിൽ വീട്ടിൽ ബിജു റഹ്മാൻ (38) എന്നിവരെയാണ് കിളിമാനൂർ ഐഎസ്എച്ച്ഒ കെ.ബി.മനോജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

മഞ്ഞപ്പാറ വട്ടത്താമരകോണത്ത് പുത്തൻവീട്ടിൽ സിദ്ധിഖ് തൻ്റെ കാർ സുഹൃത്തുക്കൾ ചേർന്ന് തട്ടിയെടുത്തതായി കാട്ടി കിളിമാനൂർ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സിദ്ധിഖിൻ്റെ സുഹൃത്തായ ബിജു റഹ്മാൻ ആവശ്യപ്പെട്ടതനുസരിച്ച് രണ്ട് മാസം മുമ്പ് ഇയാളുടെ സുഹൃത്തായ ഷിജു കരീമിൻ്റ മാതാവിനെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനുള്ള ആവശ്യത്തിനായി KL-16- R-6379 മാരുതി ആൾട്ടോ കാർ വാങ്ങിയ ശേഷം പ്രതികളായ മൂവരും ചേർന്ന് കാറിൻ്റെ ആർസി ബുക്കും ഉടമയുടെ പേരിലുള്ള ആധാർ കാർഡും മറ്റ് രേഖകളും ഒർജിനലെന്നു തോന്നിക്കും വിധം വ്യാജമായി നിർമ്മിച്ച് വർക്കല സ്വദേശിയായ മറ്റൊരാൾക്ക് വില്പന നടത്തുകയായിരുന്നു. 

വ്യാജരേഖയോടൊപ്പം കാർ വർക്കലയിൽ നിന്നും പോലീസ് കണ്ടെടുത്തു. പ്രതികളെ പിടികൂടിയ ശേഷം സൈബർ സെൽ വിദഗ്ധൻ്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ വ്യാജരേഖ നിർമ്മിക്കാനുപയോഗിച്ചിരുന്ന ലാപ് ടോപ്പ്, ഡസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ, ഹാർഡ് ഡിസ്ക്, പെൺഡ്രൈവ് തുടങ്ങിയവ ഇവരുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. സമാന രീതിയിൽ മറ്റു ചില വാഹനങ്ങളും വില്പന നടത്തിയതായി ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായും ഇവരെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

കിളിമാനൂരിൽ 83 പേരുടെ പരിശോധനയിൽ 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കിളിമാനൂർ: കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ മലയാമഠം രാജാരവിവർമ്മ സെൻട്രൽ സ്കൂളിൽ ഇന്ന് 83 പേർക്ക് നടത്തിയ ആൻ്റിജൻ പരിശോധനയിൽ 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൂട്ടയിൽ (10) വാർഡിലെ ഒരു കുടുംബത്തിലുള്ള 63 വയസുള്ള പുരുഷനും,59 ഉം 49 ഉം വയസുള്ള സ്ത്രീകൾക്കും, കൊട്ടാരം (11) വാർഡിൽ 75ഉം 35 ഉം വയസുള്ള സ്ത്രീകൾക്കും, ദേവേശ്വരം (12) വാർഡിൽ 40 വയസുള്ള സ്ത്രീക്കും ആണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് ബാധിച്ചവരുടെ കുടുംബാഗങ്ങളാണ് ഇവർ. 

ഈ പ്രദേശങ്ങൾ ജില്ലാ ഭരണകൂടം മൈക്രോ കണ്ടെയ്മെൻ്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കുക. ആരോഗ്യവകുപ്പും, പോലീസും, പഞ്ചായത്തും നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. എല്ലാവരും പരസ്പരം സഹകരിച്ചെങ്കിൽ മാത്രമേ ഈ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യാൻ സാധിക്കു.നമ്മുടെ ജാഗ്രതാക്കുറവിനും നിസ്സാരവത്കരണത്തിനും വലിയ വില കൊടുക്കേണ്ടിവരും.

വീട്ടിൽ നിന്നും പുറത്തേക്ക് പോകേണ്ടി വന്നാൽ തിരികെ വീട്ടിലേക്ക് കോവിഡ് വൈറസിനെ കൊണ്ടുവരാതിരിക്കാൻ ഓരോരുത്തരും ജാഗ്രത പുലർത്തണം. രോഗവിമുക്തിക്കായി ജീവൻ്റെ വിലയുള്ള ജാഗ്രത തുടരുക...
വിനയപൂർവ്വം
ബി.സത്യൻ എംഎൽഎ
ആറ്റിങ്ങൽ
26/09/2020

അടയമണിൽ ജിയോ ടവർ നിർമ്മിക്കുന്നതിനുള്ള എൻ ഓ സി നൽകി

അടയമൺ: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ മേഖലയിൽ ജിയോ മൊബൈൽ ടവർ നിർമ്മിക്കുന്നതിനുള്ള എൻ ഓ സി പഞ്ചായത്ത് സെപ്റ്റംബർ 22-ന് നൽകി. അടയമൺ നിവാസികളുടെ ദീർഘകാല ആവശ്യമായ മൊബൈൽ ടവർ എന്ന സ്വപ്നം സമീക്ഷ്യ കലാകായിക സമിതിയുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് അംഗമായ അഖിൽഎസ്സിൻറെ ശ്രമഫലമായി യഥാർത്ഥ്യമാകുകയാണ്. 

ഓൺലൈൻ പഠനത്തിന് മൊബൈൽ സിഗ്നൽ ലഭിക്കുന്നില്ലെന്ന് കാണിച്ച് ജൂൺ 11ന് അഖിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ കാര്യം പരിഗണിച്ച് കളക്ടറേറ്റിൽ നിന്ന് അനുകൂല നടപടികൾ ഉണ്ടാകുകയും അതിൻപ്രകാരം പഞ്ചായത്തിൽ നിന്നും എൻ ഓ സി നൽകുകയും ചെയ്തു . ഈ ടവറിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട് . ഒക്ടോബർ 20 ന് മുൻപ് ടവറിൻറെപണികൾ പൂർത്തിയാകുമെന്ന് ജിയോ അറിയിച്ചിട്ടുണ്ട് . മറ്റ് എല്ലാ ഓപ്പറേറ്റർമാരും അഖിലുമായി ബന്ധപ്പെട്ടു എങ്കിലും ജിയോ മാത്രമാണ് ടവർ വെക്കുന്നതിന് വേണ്ടി മുന്നോട്ടുവന്നത്. ടവർ സ്ഥാപിക്കുന്നതിന് അനുകൂലിച്ച എല്ലാ നല്ലവരായ നാട്ടുകാർക്കും സമീക്ഷ്യയുടെ നന്ദി രേഖപ്പെടുത്തുന്നതായി ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

അതോടൊപ്പം ഈ ജിയോ ടവർ സ്ഥാപിക്കാൻ പുരയിടം വിട്ടുനൽകിയ അനന്തപത്മനാഭ ദാസിനും ജിയോ ടവർ ഇവിടെ കൊണ്ടുവരാൻ സഹായിച്ച ആറ്റിങ്ങൽ ജിയോ സെൻററിലെ നെറ്റ്‌വർക്ക് ലീഡർ ആനന്ദിനും നെറ്റ്‌വർക്ക് എൻജിനീയർ ഗൗതമിനും ജെ സി മാനേജർ അരവിന്ദിനും വഴുതക്കാട് ജെ സി യിലെ ആർ ഒ ഡബ്ല്യൂ വിലെ വിഷ്ണു വിജയകുമാരനും നന്ദി രേഖപ്പെടുത്തുന്നതായി ക്ലബ്ബ് പ്രസിഡൻറ് മിഥുൻ എം എൽ അറിയിച്ചു.

കോവിഡ്; കിളിമാനൂർ KSRTC ഡിപ്പോയിൽ നിന്നുള്ള അറിയിപ്പ് (12/09/2020)


കിളിമാനൂർ: കിളിമാനൂർ KSRTC ഡിപ്പോയിലെ 45 വയസുള്ള വനിതാ കണ്ടക്ടർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.03/09/2020ന് കിളിമാനൂർ ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ്ചെയ്ത ബസിൽ ഇവർ ജോലി ചെയ്തിട്ടുണ്ട്. അതിനാൽ താഴെ പറയുന്ന സമയങ്ങളിലുള്ള റൂട്ടുകളിൽ ഈ ബസിൽ സഞ്ചരിച്ചിട്ടുള്ളവർ അടുത്തുള്ള ആരോഗ്യ പ്രവർത്തകരെ അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്.

മെഡിക്കൽ ഓഫീസർ
അടയമൺ പി എച്ച് സി
8547495706
9447345852

റൂട്ടും സമയവും
1. (7 AM ) കിളിമാനൂർ, വെഞ്ഞാറമൂട്, വെമ്പായം വഴി കിഴക്കേകോട്ട(8.40AM)
2. ( 8.50 AM) കിഴക്കേകോട്ട, വെമ്പായം, വെഞ്ഞാറമൂട് വഴി കിളിമാനൂർ (10.30 AM)
3. (11AM) കിളിമാനൂർ വെഞ്ഞാറമൂട്, വെമ്പായം വഴി മെഡിക്കൽ കോളേജ് (12.25 PM)
4. (1PM) മെഡിക്കൽകോളേജ്, വെമ്പായം, വെഞ്ഞാറമൂട്, കിളിമാനൂർ വഴി കടയ്ക്കൽ (3PM)
5. (3.20PM) കടയ്ക്കൽ, കിളിമാനൂർ, വെഞ്ഞാറമൂട്, വെമ്പായം വഴി തിരുവനന്തപുരം (5.30PM) 
6. ( 5.50 PM) തിരുവനന്തപുരം, വെമ്പായം, വെഞ്ഞാറമൂട് വഴി കിളിമാനൂർ (7.30 PM)

അടയമൺ ഇറക്കം ഇറങ്ങുന്നതിനു ഇടയിൽ ബ്രേക്ക് നഷ്ടപെട്ട ലോറി കാവിലേക്ക് ഇടിച്ചു കയറി


അടയമൺ: അടയമൺ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട നിയന്ത്രണം വിട്ട ലോറി അമിതവേഗത്തിൽ ഇറക്കം ഇറങ്ങി വരികയും ഭഗവതിയറ നാഗരു കാവിനു ഉള്ളിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് സാരമായ പരിക്ക്. രാവിലെ 4 -15 ന് ആയിരുന്നു അപകടം, ഡ്രൈവറേയും ക്ലീനറേയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആയതിനാൽ കയറ്റം കയറി പോവാൻ വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.

സമീക്ഷ്യയുടെയും അഖിലിൻറെയും ശ്രമഫലമായി അടയമണിൽ ടവർ എന്ന സ്വപ്നം പൂവണിയുന്നു

അടയമൺ: അടയമൺ നിവാസികളുടെ ദീർഘകാല ആവശ്യമായ മൊബൈൽ ടവർ എന്ന സ്വപ്നം സമീക്ഷ്യ കലാകായിക സമിതിയുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് അംഗമായ ശ്രീ അഖിൽ എസ്സിൻറെ ശ്രമഫലമായി യാഥാർഥ്യമാകാൻ പോകുന്നു.

പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ മേഖലയിൽ ജിയോ മൊബൈൽ ടവർ അനുവദിക്കാൻ ആഗസ്റ്റ് 13ന് ചേർന്ന പഞ്ചായത്ത് ഭരണസമിതിയിൽ ആണ് തീരുമാനമായത്. ഓൺലൈൻ പഠനത്തിന് മൊബൈൽ സിഗ്നൽ ലഭിക്കുന്നില്ലെന്ന് കാണിച്ച് ജൂൺ 11ന് അഖിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ കാര്യം പരിഗണിച്ചാണ് പ്രശ്നത്തിൽ ഗ്രാമപഞ്ചായത്ത് ഇടപെട്ട് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ടവർ കമ്പനി അനുബന്ധ രേഖയുമായി പഞ്ചായത്തിൽ അപേക്ഷ നൽകുന്ന മുറയ്ക്ക് അനന്തര നടപടി സ്വീകരിക്കുന്നതിനായി സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡൻറ് പി ലാലി പത്രക്കുറിപ്പിൽ അറിയിച്ചു. ടവർ സ്ഥാപിക്കാൻ മുന്നോട്ടുവന്ന ജിയോ കമ്പനിക്കും ടവർ സ്ഥാപിക്കുന്നതിന് അനുകൂലിച്ച എല്ലാ നല്ലവരായ നാട്ടുകാർക്കും തനിമ റസിഡൻസ് അസോസിയേഷനും സമീക്ഷ്യയുടെ നന്ദി രേഖപ്പെടുത്തുന്നതായി ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

തൊളിക്കുഴിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികന് പരിക്ക്


തൊളിക്കുഴി: തൊളിക്കുഴി ആനന്ദംമുക്കിൽ സ്വിഫ്റ്റ് കാറും ബുള്ളറ്റ് ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്. ഇന്ന് വൈകുന്നേരം 5.15 ന് കിളിമാനൂരിൽ നിന്നും മുക്കുന്നത്തേക്ക് വരുകയായിരുന്ന കാറും പോലീസ് സ്റ്റേഷൻ റോഡിൽ നിന്ന് കൊപ്പത്തേക്ക് പോയ ബുള്ളറ്റ് ബൈക്ക് ഉം തമ്മിൽ ആനന്ദംമുക്ക് ജംഗ്ഷനിൽ വെച്ച് ഇടിക്കുകയായിരുന്നു. ബൈക്കിൽ യാത്ര ചെയ്ത ചെറുനാരകംകോട് സ്വദേശി ഹേമന്ദ്, കൊപ്പം സ്വദേശി മാധവ് എന്നിവർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാറിന് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റ ഹേമന്ദിനെ കടയ്ക്കൽ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം കിംസിലേക്ക് മാറ്റി.

അടയമണിൽ മൊബൈൽ ടവർ അനുവദിക്കാൻ നടപടി സ്വീകരിക്കും: പഞ്ചായത്ത് പ്രസിഡൻ്റ്

കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ അടയമൺ മേഖലയിൽ മൊബൈൽ ടവർ അനുവദിക്കാൻ നടപടി സ്വീകരിക്കും. അടയമൺ തനിമ റസിഡൻസ് അസോസിയേഷനും, അടയമൺ മേഖലയിലെ വിദ്യാർത്ഥികളും നൽകിയ അപേക്ഷ പരിഗണിച്ചാണ് ആഗസ്റ്റ് 13 ന് ചേർന്ന ഭരണ സമിതി യോഗം ടവർ അനുവദിക്കാൻ തീരുമാനിച്ചത്. ഓൺലൈൻ പഠനത്തിന് മൊബൈൽ സിഗ്നൽ ലഭിക്കുന്നില്ലന്ന് കാണിച്ച് വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. ഈ കാര്യം കൂടി പരിഗണിച്ചാണ് പ്രശ്‌നത്തിൽ ഗ്രാമ പഞ്ചായത്ത് ഇടപ്പെട്ട് തീരുമാനം കൈകൊണ്ടിരിക്കുന്നത്.  
ടവർ കമ്പനി അനുബന്ധ രേഖയുംമായി പഞ്ചായത്തിൽ അപേക്ഷ നൽകുന്ന മുറയ്ക്ക് അനന്തര നടപടി സ്വീകരിക്കുന്നതിനായി സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡൻ്റ് പി .ലാലി പത്രക്കുറിപ്പിൽ അറിയിച്ചു

കോവിഡിൽ വിറച്ച് തലസ്ഥാനം; തിരുവനന്തപുരം ജില്ലയിൽ ഇന്ന് 377 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കോവിഡിൽ വിറച്ച് തലസ്ഥാനം; തിരുവനന്തപുരം ജില്ലയിൽ ഇന്ന് 377 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ഇവരുടെ വിവരം ചുവടെ.

1. പ്ലാമൂട്ടുകട എരിച്ചല്ലൂർ സ്വദേശി(12), സമ്പർക്കം.
2. നെല്ലനാട് സ്വദേശി(41), സമ്പർക്കം.
3. പുല്ലൂർമുക്ക് സ്വദേശി(13), സമ്പർക്കം.
4. വർക്കല സ്വദേശി(39), ഉറവിടം വ്യക്തമല്ല.
5. വർക്കല സ്വദേശി(39), ഉറവിടം വ്യക്തമല്ല.
6. നാവായിക്കുളം സ്വദേശി(55), ഉറവിടം വ്യക്തമല്ല.
7. നാവായിക്കുളം സ്വദേശി(74), സമ്പർക്കം.
8. നാവായിക്കുളം സ്വദഏശി(39), സമ്പർക്കം.
9. കിളിമാനൂർ വാളഞ്ചേരി സ്വദേശി(48), സമ്പർക്കം.
10. വള്ളക്കടവ് സ്വദേശി(8), സമ്പർക്കം.
11. പാമംകോട് എസ്റ്റേറ്റ് സ്വദേശിനി(60), സമ്പർക്കം.
12. പാമംകോട് എസ്റ്റേറ്റ് സ്വദേശിനി(22), സമ്പർക്കം.
13. മലപ്പുറം സ്വദേശി(32), സമ്പർക്കം.
14. കോവളം വെള്ളാർ സ്വദേശി(30), സമ്പർക്കം.
15. ആറ്റിങ്ങൽ സ്വദേശിനി(42), സമ്പർക്കം.
16. കരകുളം സ്വദേശി(26), സമ്പർക്കം.
17. ആറ്റിങ്ങൽ ആലംകോട് സ്വദേശിനി(28), സമ്പർക്കം.
18. നെട്ടയം പുന്നകോണം സ്വദേശി(28), സമ്പർക്കം.
19. വാമനപുരം മിത്രമല സ്വദേശി(41), സമ്പർക്കം.
20. ആറ്റിങ്ങൽ ആലംകോട് സ്വദേശിനി(54), സമ്പർക്കം.
21. അതിയന്നൂർ ആറാലുമ്മൂട് സ്വദേശിനി(69), സമ്പർക്കം.
22. നഗരൂർ കണ്ണൻമുക്ക് സ്വദേശി(40), സമ്പർക്കം.
23. പുല്ലൂർമുക്ക് സ്വദേശിനി(39), സമ്പർക്കം.
24. ആറ്റിങ്ങൽ സ്വദേശി(47), സമ്പർക്കം.
25. ബീഹാർ സ്വദേശി(23), സമ്പർക്കം.
26. ബീഹാർ സ്വദേശി(20), സമ്പർക്കം.
27. ബീഹാർ സ്വദേശി(24), സമ്പർക്കം.
28. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി(27), സമ്പർക്കം.
29. ചിറയിൻകീഴ് സ്വദേശിനി(47), സമ്പർക്കം.
30. വിഴിഞ്ഞം പുല്ലാനിമുക്ക് സ്വദേശിനി(65), സമ്പർക്കം.
31. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി(35), സമ്പർക്കം.
32. കോവളം സ്വദേശിനി(27), സമ്പർക്കം.
33. ബീഹാർ സ്വദേശി(23), സമ്പർക്കം.
34. മെഡിക്കൽ കോളേജ് സ്വദേശി(33), സമ്പർക്കം.
35.മണലൂർ സ്വദേശി(52), സമ്പർക്കം.
36. മണലൂർ സ്വദേശി(22), സമ്പർക്കം.
37. മണലൂർ സ്വദേശി(47), സമ്പർക്കം.
38. പുത്തൻപാലം സ്വദേശി(27), സമ്പർക്കം.
39. പുത്തൻപാലം സ്വദേശി(23), സമ്പർക്കം.
40. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 30 കാരൻ. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല).
41. കഠിനംകുളം സ്വദേശിനി(33), സമ്പർക്കം.
42. പുരയിടം സ്വദേശിനി(28), സമ്പർക്കം.
43. ശാസ്താംകോണം സ്വദേശി(68), സമ്പർക്കം.
44. പുരയിടം സ്വദേശിനി(58), സമ്പർക്കം.
45. കുന്നുകുഴി തേക്കുംമൂട് സ്വദേശിനി(60), സമ്പർക്കം.
46. പുരയിടം സ്വദേശിനി(33), സമ്പർക്കം.
47. വീട്ടുനിരീക്ഷണത്തിലായിരുന്ന 24 വയസുകാരൻ. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.)
48. മുട്ടത്തറ സ്വദേശി(23), സമ്പർക്കം.
49. മുട്ടത്തറ സ്വദേശി(24), സമ്പർക്കം.
50. മുട്ടത്തറ സ്വദേശി(41), സമ്പർക്കം.
51. മുട്ടത്തറ സ്വദേശി(6), സമ്പർക്കം.
52. മുട്ടത്തറ സ്വദേശിനി(4), സമ്പർക്കം.
53. മുട്ടത്തറ സ്വദേശിനി(31), സമ്പർക്കം.
54. മുട്ടത്തറ സ്വദേശിനി(60), സമ്പർക്കം.
55. മുട്ടത്തറ സ്വദേശി(25), സമ്പർക്കം.
56. പാറശ്ശാല സ്വദേശിനി(68), മരണപ്പെട്ടു.
57. വഞ്ചിയൂർ മുളവന സ്വദേശി(49), സമ്പർക്കം
58. മുട്ടത്തറ സ്വദേശി(52), സമ്പർക്കം.
59. അയിര ചൂരക്കുഴി സ്വദേശി(50), സമ്പർക്കം.
60. പരശുവയ്ക്കൽ സ്വദേശിനി(55), സമ്പർക്കം.
61. കരകുളം സ്വദേശിനി(44), സമ്പർക്കം.
62. ഉച്ചക്കട കുളത്തൂർ സ്വദേശിനി(25), ഉറവിടം വ്യക്തമല്ല.
63. ബീഹാർ സ്വദേശി(49), സമ്പർക്കം.
64. മെഡിക്കൽ കോളേജ് സ്വദേശി(20), സമ്പർക്കം.
65. കാരോട് സ്വദേശിനി(46), സമ്പർക്കം.
66. ബീഹാർ സ്വദേശി(40), സമ്പർക്കം.
67. മെഡിക്കൽ കോളേജ് സ്വദേശി(26), സമ്പർക്കം.
68. ബീഹാർ സ്വദേശി(55), സമ്പർക്കം.
69. ബീഹാർ സ്വദേശി(28), സമ്പർക്കം.
70. പാറശ്ശാല സ്വദേശിനി(50), സമ്പർക്കം.
71. മെഡിക്കൽ കോളേജ് സ്വദേശി(44), സമ്പർക്കം.
72. മെഡിക്കൽ കോളേജ് സ്വദേശി(29), സമ്പർക്കം.
73. വർക്കല ചെറുന്നിയൂർ സ്വദേശിനി(25), സമ്പർക്കം.
74. പൗുകുളം സ്വദേശിനി(59), സമ്പർക്കം.
75. മെഡിക്കൽ കോളേജ് സ്വദേശി(22), സമ്പർക്കം.
76. കാരോട് സ്വദേശിനി(46), സമ്പർക്കം.
77. ഇടവ പൊക്കാളി സ്വദേശി(43), സമ്പർക്കം.
78. ബെൽജിയത്തിൽ നിന്നെത്തിയ വട്ടപ്പാറ സ്വദേശിനി(28), സമ്പർക്കം.
79. ബീഹാർ സ്വദേശി(28), സമ്പർക്കം.
80. ബീഹാർ സ്വദേശി(25), സമ്പർക്കം.
81. പേരൂർക്കട സ്വദേശിനി(56), വീട്ടുനിരീക്ഷണം.
82. ജഗതി സ്വദേശി(25), സമ്പർക്കം.
83. വിതുര സ്വദേശിനി(24), വീട്ടുനിരീക്ഷണം.
84. രാജാജി നഗർ സ്വദേശി(35), സമ്പർക്കം.
85. മെഡിക്കൽ കോളേജ് സ്വദേശി(21), സമ്പർക്കം.
86. മെഡിക്കൽ കോളേജ് സ്വദേശി(51), സമ്പർക്കം.
87. മുട്ടത്തറ സ്വദേശിനി(48), സമ്പർക്കം.
88. മെഡിക്കൽ കോളേജ് സ്വദേശി(41), സമ്പർക്കം.
89. ബീഹാർ സ്വദേശി(24), സമ്പർക്കം.
90. പാറശ്ശാല ചിറക്കോണം സ്വദേശി(26), സമ്പർക്കം.
91. പരശുവയ്ക്കൽ സ്വദേശിനി(43), സമ്പർക്കം.
92. മെഡിക്കൽ കോളേജ് സ്വദേശി(21), സമ്പർക്കം.
93. കൊല്ലയിൽ സ്വദേശി(27), സമ്പർക്കം.
94. മെഡിക്കൽ കോളേജ് സ്വദേശി(46), സമ്പർക്കം.
95. നെയ്യാർഡാം പെരുംകുളങ്ങര സ്വദേശി(53), സമ്പർക്കം.
96. പന്തലക്കോട് സ്വദേശിനി(17), ഉറവിടം വ്യക്തമല്ല.
97. ബീഹാർ സ്വദേശി(23), സമ്പർക്കം.
98. വഞ്ചിയൂർ സ്വദേശി(22), സമ്പർക്കം.
99. ബീഹാർ സ്വദേശി(23), സമ്പർക്കം.
100. കാരോട് സ്വദേശിനി(8), സമ്പർക്കം.
101. ബീഹാർ സ്വദേശി(20), സമ്പർക്കം.
102. മെഡിക്കൽ കോളേജ് സ്വദേശി(31), വീട്ടുനിരീക്ഷണം.
103. നെയ്യാർഡാം സ്വദേശിനി(40), സമ്പർക്കം.
104. ബീഹാർ സ്വദേശി(20), സമ്പർക്കം.
105. മെഡിക്കൽ കോളേജ് സ്വദേശിനി(23), വീട്ടുനിരീക്ഷണം.
106. മെഡിക്കൽ കോളേജ് സ്വദേശിനി(26), വീട്ടുനിരീക്ഷണം.
107. ബീഹാർ സ്വദേശി(47), സമ്പർക്കം.
108. ബീഹാർ സ്വദേശി(29), സമ്പർക്കം.
109. അമരവിള വലിയകുളങ്ങര സ്വദേശി(65), ഉറവിടം വ്യക്തമല്ല.
110. ബീഹാർ സ്വദേശി(30), ഉറവിടം വ്യക്തമല്ല.
111. മെഡിക്കൽ കോളേജ് സ്വദേശിനി(26), വീട്ടുനിരീക്ഷണം.
112. തേക്കുംമൂട് സ്വദേശി(57), സമ്പർക്കം.
113. ബീഹാർ സ്വദേശി(28), സമ്പർക്കം.
114. വള്ളക്കടവ് പെരുന്താന്നി സ്വദേശിനി(65), സമ്പർക്കം.
115. ബീഹാർ സ്വദേശി(30), സമ്പർക്കം.
116. വഞ്ചിയൂർ തേക്കുംമൂട് സ്വദേശി(11), സമ്പർക്കം.
117. മെഡിക്കൽ കോളേജ് സ്വദേശി(39), സമ്പർക്കം.
118. തേക്കുംമൂട് സ്വദേശിനി(26), സമ്പർക്കം.
119. ബീഹാർ സ്വദേശി(43), സമ്പർക്കം.
120. വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന21 കാരൻ. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.)
121. വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 27 കാരി. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.)
122. ഊരൂട്ടമ്പലം സ്വദേശി(35), സമ്പർക്കം.
123. പെരുമ്പഴുതൂർ സ്വദേശി(30), ഉറവിടം വ്യക്തമല്ല.
124. ബീഹാർ സ്വദേശി(40), സമ്പർക്കം.
125. പരശുവയ്ക്കൽ സ്വദേശിനി(47), സമ്പർക്കം.
126. ചായ്‌ക്കോട്ടുകോണം സ്വദേശി(31), സമ്പർക്കം.
127. മെഡിക്കൽ കോളേജ് സ്വദേശി(30), സമ്പർക്കം.
128. ചായ്‌ക്കോട്ടുകോണം സ്വദേശിനി(17), സമ്പർക്കം.
129. നെയ്യാർഡാം സ്വദേശിനി(61), സമ്പർക്കം.
130. മെഡിക്കൽ കോളേജ് സ്വദേശിനി(46), വീട്ടുനിരീക്ഷണം.
131. യു.എ.ഇയിൽ നിന്നെത്തിയ പേയാട് സ്വദേശി(43).
132. വഞ്ചിയൂർ കുന്നുകുഴി സ്വദേശി(17), സമ്പർക്കം.
133. കാട്ടാക്കട സ്വദേശിനി(63), സമ്പർക്കം.
134. കാക്കാമൂല സ്വദേശി(24), സമ്പർക്കം.
135. താഴമ്പള്ളി സ്വദേശി(19), സമ്പർക്കം.
136. നെയ്യാർഡാം പെരിംകുളങ്ങര സ്വദേശി(57), സമ്പർക്കം.
137. താഴമ്പള്ളി സ്വദേശി(45), സമ്പർക്കം.
138. താഴമ്പള്ളി സ്വദേശിനി(41), സമ്പർക്കം.
139. മെഡിക്കൽ കോളേജ് സ്വദേശി(23), സമ്പർക്കം.
140. മെഡിക്കൽ കോളേദ് സ്വദേശി(29), സമ്പർക്കം.
141. വിഴിഞ്ഞം മുക്കോല സ്വദേശിനി(75), സമ്പർക്കം.
142. ബീഹാർ സ്വദേശി(22), സമ്പർക്കം.
143. ബംഗാൾ സ്വദേശി(21), സമ്പർക്കം.
144. വെങ്ങാനൂർ മുക്കോല സ്വദേശി(22), സമ്പർക്കം.
145. മൈലക്കര കള്ളിക്കാട് സ്വദേശി(40), സമ്പർക്കം.
146. മൈലാമൂട് സ്വദേശി(64), സമ്പർക്കം.
147. അഞ്ചുതെങ്ങ് സ്വദേശി(72), സമ്പർക്കം.
148. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 55 കാരൻ. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല)
149. കായിക്കര സ്വദേശി(20), സമ്പർക്കം.
150. പാറശ്ശാല മരിയത്തോട്ടം സ്വദേശിനി(47), സമ്പർക്കം.
151. കായിക്കര സ്വദേശി(16), സമ്പർക്കം.
152. അഞ്ചുതെങ്ങ് കുന്നുംപുറം സ്വദേശിനി(16), സമ്പർക്കം.
153. അഞ്ചുതെങ്ങ് സ്വദേശിനി(64), സമ്പർക്കം.
154. അഞ്ചുതെങ്ങ് കുന്നുംപുറം സ്വദേശിനി(37), സമ്പർക്കം.
155. അഞ്ചുതെങ്ങ് കുന്നുംപുറം സ്വദേശിനി(37), സമ്പർക്കം.(154, 155 രും ര് വ്യ
ക്തികളാണ്)
156. അഞ്ചുതെങ്ങ് പുരയിടം സ്വദേശിനി(14), സമ്പർക്കം.
157. ബീഹാർ സ്വദേശി(39), സമ്പർക്കം.
158. അഞ്ചുതെങ്ങ് കുന്നുംപുറം സ്വദേശിനി(29), സമ്പർക്കം.
159. മമ്പള്ളി സ്വദേശി(21), സമ്പർക്കം.
160. പൂവാർ സ്വദേശിനി(45), സമ്പർക്കം.
161. വിഴിഞ്ഞം സ്വദേശിനി(63), സമ്പർക്കം.
162. പൂവാർ സ്വദേശി(55), സമ്പർക്കം.
163. മൈത്രി നഗർ ജഗതി സ്വദേശി(50), സമ്പർക്കം.
164. പൂവാർ സ്വദേശിനി(21), സമ്പർക്കം.
165. അഞ്ചുതെങ്ങ് സ്വദേശിനി(76), സമ്പർക്കം.
166. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 40 കാരി. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.)
167. കരകുളം സ്വദേശി(22), സമ്പർക്കം.
168. പാച്ചല്ലൂർ സ്വദേശിനി(46), സമ്പർക്കം.
169. ജഗതി സ്വദേശിനി(57), സമ്പർക്കം.
170. കടയ്ക്കാവൂർ തെക്കുംഭാഗം സ്വദേശിനി(54), സമ്പർക്കം.
171. റസൽപുരം സ്വദേശിനി(42), സമ്പർക്കം.
172. കരമന കാലടി സ്വദേശി(54), സമ്പർക്കം.
173. പൂവാർ സ്വദേശിനി(26), സമ്പർക്കം.
174. പൂവാർ വരവിള തോപ്പ് സ്വദേശിനി(23), സമ്പർക്കം.
175. പൂവാർ സ്വദേശിനി(39), സമ്പർക്കം.
176. പൂവാർ ഇരിക്കാലവിള സ്വദേശിനി(22), സമ്പർക്കം.
177. പൂവാർ ഇരിക്കാലവിള സ്വദേശിനി(45), സമ്പർക്കം.
178. കാഞ്ഞിരംപാറ മരുതംകുഴി സ്വദേശി(55), സമ്പർക്കം.
179. പൂവാർ ഇരിക്കാലവിള സ്വദേശിനി(69), സമ്പർക്കം.
180. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 23 കാരി. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല)
181. പൂവാർ ഇരിക്കാലവിള സ്വദേശിനി(30), സമ്പർക്കം.
182. കല്ലുവെട്ടാംകുഴി സ്വദേശി(67), സമ്പർക്കം.
183. മിന്നംകോട് സ്വദേശിനി(24), സമ്പർക്കം.
184. പൂവാർ ഇരിക്കാലവിള സ്വദേശിനി(23), സമ്പർക്കം.
185. ഊരൂട്ടമ്പലം സ്വദേശി(58), സമ്പർക്കം.
186. പൂവാർ ഇരിക്കാലവിള സ്വദേശിനി(56), സമ്പർക്കം.
187. മാണിക്യവിളാകം സ്വദേശി(34), സമ്പർക്കം.
188. പൂവാർ ഇരിക്കാലവിള സ്വദേശി(19), സമ്പർക്കം.
189. അരയൂർ കൊറ്റാമം സ്വദേശിനി(31), സമ്പർക്കം.
190. പൂവാർ വരവിളതോപ്പ് സ്വദേശി(61), സമ്പർക്കം.
191. പൂവാർ പുരയിടം സ്വദേശിനി(19), സമ്പർക്കം.
192. ചൊവ്വര സ്വദേശിനി(56), സമ്പർക്കം.
193. പെരുങ്കടവിള സ്വദേശിനി(16), സമ്പർക്കം.
194. പുല്ലുവിള സ്വദേശി(47), സമ്പർക്കം.
195. അരയൂർ കൊറ്റാമം സ്വദേശി(35), സമ്പർക്കം.
196. കുന്നുകുഴി സ്വദേശി(63), സമ്പർക്കം.
197. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 50 കാരൻ. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.)
198. അരയൂർ കൊറ്റാമം സ്വദേശിനി(9), സമ്പർക്കം.
199. യു.എ.ഇയിൽ നിന്നെത്തിയ വെൺകുളം ഇടവ സ്വദേശി(38).
200. പെരുങ്കടവിള സ്വദേശിനി(37), സമ്പർക്കം.
201. വട്ടവിള കീഴ്‌കൊല്ല സ്വദേശി(54), സമ്പർക്കം.
202. ബാലരാമപുരം പരുത്തിത്തോപ്പ് സ്വദേശിനി(11), സമ്പർക്കം.
203. നെയ്യാറ്റിൻകര സ്വദേശി(47), സമ്പർക്കം.
204. ആറാലുമൂട് സ്വദേശിനി(29), സമ്പർക്കം.
205. ബാലരാമപുരം സ്വദേശിനി(28), സമ്പർക്കം.
206. ഒറ്റശേഖരമംഗലം സ്വദേശി(90), സമ്പർക്കം.
207. ചെന്തിട്ട ചാല സ്വദേശി(17), സമ്പർക്കം.
208. ബാലരാമപുരം സ്വദേശി(3), സമ്പർക്കം.
209. കഴക്കൂട്ടം സ്വദേശി(33), സമ്പർക്കം.
210. ചായ്‌ക്കോട്ടുകോണം സ്വദേശിനി(56), സമ്പർക്കം.
211. ബാലരാമപുരം ഇത്തിയൂർ സ്വദേശി(35), സമ്പർക്കം.
212. കഴക്കൂട്ടം സ്വദേശി(50), സമ്പർക്കം.
213. ബാലരാമപുരം ഇത്തിയൂർ സ്വദേശി(12), സമ്പർക്കം.
214. തിരുവല്ലം സ്വദേശി(17), സമ്പർക്കം.
215. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 25 കാരി. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.)
216. തിരുവല്ലം സ്വദേശിനി(42), സമ്പർക്കം.
217. ബാലരാമപുരം പരുത്തിതോപ്പ് സ്വദേശിനി(10), സമ്പർക്കം.
218. പട്ടം തേക്കിൻമൂട് സ്വദേശിനി(65), സമ്പർക്കം.
219. പട്ടം തേക്കിൻമൂട് സ്വദേശി(63), സമ്പർക്കം.
220. തിരുവല്ലം സ്വദേശി(44), സമ്പർക്കം.
221. തിരുവല്ലം സ്വദേശി(8), സമ്പർക്കം.
222. ഇടവ വെൺകുളം സ്വദേശി(49), സമ്പർക്കം.
223. പട്ടം തേക്കിൻമൂട് സ്വദേശിനി(09), സമ്പർക്കം.
224. പട്ടം തേക്കിൻമൂട് സ്വദേശി(58), സമ്പർക്കം.
225. ബാലരാമപുരം സ്വദേശി(30), സമ്പർക്കം.
226. പട്ടം തേക്കിൻമൂട് സ്വദേശിനി(19), സമ്പർക്കം.
227. പട്ടം തേക്കിൻമൂട് സ്വദേശി(76), സമ്പർക്കം.
228. പട്ടം തേക്കിൻമൂട് സ്വദേശി(16), സമ്പർക്കം.
229. പാച്ചല്ലൂർ മന്നം നഗർ സ്വദേശി(13), സമ്പർക്കം.
230. പട്ടം തേക്കിൻമൂട് സ്വദേശി(22), സമ്പർക്കം.
231. ബാലരാമപുരം സ്വദേശി(36), സമ്പർക്കം.
232. തിരുവല്ലം സ്വദേശിനി(50), സമ്പർക്കം.
233. പട്ടം തേക്കിൻമൂട് സ്വദേശി(14), സമ്പർക്കം.
234. പട്ടം തേക്കിൻമൂട് സ്വദേശി(56), സമ്പർക്കം.
235. പാച്ചല്ലൂർ സ്വദേശിനി(10), സമ്പർക്കം.
236. പട്ടം തേക്കിൻമൂട് സ്വദേശി(50), സമ്പർക്കം.
237. പട്ടം തേക്കിൻമൂട് സ്വദേശിനി(70), സമ്പർക്കം.
238. വലിയതുറ സ്വദേശിനി(34), സമ്പർക്കം.
239. വലിയതുറ സ്വദേശി(44), സമ്പർക്കം.
240. വലിയതുറ സ്വദേശിനി(65), സമ്പർക്കം.
241. ചെറിയതുറ സ്വദേശിനി(23), സമ്പർക്കം.
242. ചെറിയതുറ സ്വദേശിനി(50), സമ്പർക്കം.
243. ബാലരാമപുരം എ.വി സ്ട്രീറ്റ് സ്വദേശിനി(34), സമ്പർക്കം.
244. വലിയതുറ സ്വദേശി(75), സമ്പർക്കം.
245. ബീമാപള്ളി സ്വദേശിനി(7), സമ്പർക്കം.
246. വലിയതുറ സ്വദേശിനി(19), സമ്പർക്കം.
247. ബീമാപള്ളി സ്വദേശിനി(55), സമ്പർക്കം.
248. വഞ്ചിയൂർ തേക്കുംമൂട് സ്വദേശി(41), സമ്പർക്കം.
249. ബാലരാമപുരം എ.വി. സ്ട്രീറ്റ് സ്വദേശിനി(27), സമ്പർക്കം.
250. വലിയതുറ സ്വദേശിനി(27), സമ്പർക്കം.
251. വള്ളക്കടവ് ലൂർദ് മാതാ നഗർ സ്വദേശി(19), സമ്പർക്കം.
252. വലിയതുറ സ്വദേശിനി(43), സമ്പർക്കം.
253. ബാലരാമപുരം സ്വദേശിനി(37), സമ്പർക്കം.
254. ബീമാപള്ളി സ്വദേശിനി(36), സമ്പർക്കം.
255. വലിയതുറ സ്വദേശി(18), സമ്പർക്കം.
256. ബീമാപള്ളി സ്വദേശി(11), സമ്പർക്കം.
257. വലിയതുറ സ്വദേശിനി(48), സമ്പർക്കം.
258. എള്ളുവിള നെല്ലിക്കാല സ്വദേശി(28), സമ്പർക്കം.
259. ബീമാപള്ളി സ്വദേശിനി(38), സമ്പർക്കം.
260. വലിയതുറ സ്വദേശിനി(47), സമ്പർക്കം.
261. വഞ്ചിയൂർ കുന്നുകുഴി സ്വദേശിനി(42), സമ്പർക്കം.
262. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 28 കാരി. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.)
263. വലിയതുറ സ്വദേശി(36), സമ്പർക്കം.
264. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 29 കാരി. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.)
265. ബാലരാമപുരം എ.വി സ്ട്രീറ്റ് സ്വദേശി(38), സമ്പർക്കം.
266. വലിയതുറ സ്വദേശി(24), സമ്പർക്കം.
267. ബീമാപള്ളി സ്വദേശിനി(15), സമ്പർക്കം.
268. വലിയതുറ സ്വദേശി(8), സമ്പർക്കം.
269. വലിയതുറ സ്വദേശി(11), സമ്പർക്കം.
270. വലിയതുറ സ്വദേശി(61), സമ്പർക്കം.
271. ബീമാപള്ളി കുരിശുംമൂട് സ്വദേശി(32), സമ്പർക്കം.
272. ബാലരാമപുരം എ.വി. സ്ട്രീറ്റ് സ്വദേശി(12), സമ്പർക്കം.
273. സമ്പർക്കത്തിലൂടെ രോഗ് ബാധിച്ച 46 കാരി. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.)
274. വലിയതുറ സ്വദേശി(35), സമ്പർക്കം.
275. ബാലരാമുരം എ.വി സ്ട്രീറ്റ് സ്വദേശി(13), സമ്പർക്കം.
276. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 17 കാരൻ. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല).
277. ബാലരാമപുരം എ.വി. സ്ട്രീറ്റ് സ്വദേശി(14), സമ്പർക്കം.
278. കുന്നത്തുകാൽ വിത്തടം സ്വദേശി(39), സമ്പർക്കം.
279. വലിയതുറ സ്വദേശി(35), സമ്പർക്കം.
280. പുരയിടം അർത്തിയിൽ സ്വദേശി(47), സമ്പർക്കം.
281. ബാലരാമപുരം എ.വി സ്ട്രീറ്റ് സ്വദേശി(29), സമ്പർക്കം.
282. പുരയിടം അർത്തിയിൽ സ്വദേശി(9), സമ്പർക്കം.
283 ആവണക്കുഴി സ്വദേശി(66), സമ്പർക്കം.
284. പുരയിടം അർത്തിയിൽ സ്വദേശിനി(63), സമ്പർക്കം.
285. പുരയിടം അർത്തിയിൽ സ്വദേശി(88), സമ്പർക്കം.
286. പുരയിടം അർത്തിയിൽ സ്വദേശിനി(41), സമ്പർക്കം.
287. എള്ളുവിള സ്വദേശി(31), സമ്പർക്കം.
288. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 17 കാരൻ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
289. കുന്നത്തുകാൽ സ്വദേശിനി(68), സമ്പർക്കം.
290. വള്ളക്കടവ് കൊച്ചുതോപ്പ് സ്വദേശി(23), സമ്പർക്കം.
291. പുരയിടം അർത്തിയിൽ സ്വദേശി(46), സമ്പർക്കം.
292. പുരയിടം അർത്തിയിൽ സ്വദേശി(4), സമ്പർക്കം.
293. പുരയിടം അർത്തിയിൽ സ്വദേശി(29), സമ്പർക്കം.
294. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 89 കാരി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
295. മാതാപുരം സ്വദേശിനി(42), സമ്പർക്കം.
296. പുരയിടം അർത്തിയിൽ സ്വദേശിനി(42), സമ്പർക്കം.
297. പുരയിടം അർത്തിയിൽ സ്വദേശിനി(6), സമ്പർക്കം.
298. വിഴിഞ്ഞം സ്വദേശിനി(16), സമ്പർക്കം.
299. പുരയിടം അർത്തിയിൽ സ്വദേശിനി(23), സമ്പർക്കം.
300. മണക്കാട് ശ്രീവരാഹം സ്വദേശി(23), സമ്പർക്കം.
301. കൊച്ചുതുറ സ്വദേശിനി(91), സമ്പർക്കം.
302. കൊച്ചുതുറ സ്വദേശിനി(67), സമ്പർക്കം.
303. കൊച്ചുതുറ സ്വദേശിനി(83), സമ്പർക്കം.
304. കൊച്ചുതുറ സ്വദേശിനി(58), സമ്പർക്കം.
305. ഇടവ സ്വദേശി(45), സമ്പർക്കം.
306. കൊച്ചുതുറ സ്വദേശിനി(69), സമ്പർക്കം.
307. മാണിക്യവിളാകം സ്വദേശിനി(49), സമ്പർക്കം.
308. പൗ്കടവ് സ്വദേശി(80), സമ്പർക്കം.
309. കാട്ടാക്കട സ്വദേശി(30), സമ്പർക്കം.
310. അരുമാനൂർ സ്വദേശിനി(62), സമ്പർക്കം.
311. നെയ്യാർഡാം സ്വദേശി(62), സമ്പർക്കം.
312. ചുള്ളിമാനൂർ സ്വദേശി(65), സമ്പർക്കം.
313. കൊച്ചുതുറ സ്വദേശിനി(52), സമ്പർക്കം.
314. കൊച്ചുതുറ സ്വദേശിനി(63), സമ്പർക്കം.
315. കൊച്ചുതുറ സ്വദേശിനി(75), സമ്പർക്കം.
316. കേശവദാസപുരം സ്വദേശി(47), സമ്പർക്കം.
317. മാധവപുരം സ്വദേശി(6), സമ്പർക്കം.
318. കാരക്കോണം നിലമാമൂട് സ്വദേശി(14), സമ്പർക്കം.

319. കാരക്കോണം നിലമാമൂട് സ്വദേശി(50), സമ്പർക്കം.
320. കുന്നത്തുകാൽ സ്വദേശി(11), സമ്പർക്കം.
321. കാരക്കോണം ത്രേസ്യാപുരം സ്വദേശി(36), സമ്പർക്കം.
322. കുന്നത്തുകാൽ സ്വദേശി(50), സമ്പർക്കം.
323. പെരുന്താന്നി ചെമ്പകശ്ശേരി സ്വദേശി(50), സമ്പർക്കം.
324. പന്നിയോട് സ്വദേശി(26), സമ്പർക്കം)
325. കൊച്ചുതുറ സ്വദേശിനി(47), സമ്പർക്കം.
326. താണുമൂട് വടക്കേക്കര സ്വദേശി(54), സമ്പർക്കം.
327. കൊച്ചുതുറ സ്വദേശിനി(60), സമ്പർക്കം.
328. കൊച്ചുതുറ സ്വദേശി(70), സമ്പർക്കം.
329. വള്ളക്കടവ് സ്വദേശി(54), സമ്പർക്കം.
330. കൊച്ചുതുറ സ്വദേശിനി(70), സമ്പർക്കം.
331. കൊച്ചുതുറ സ്വദേശിനി(65), സമ്പർക്കം.
332. കൊച്ചുതുറ സ്വദേശിനി(60), സമ്പർക്കം.
333. മലയിൻകീഴ് സ്വദേശി(25), സമ്പർക്കം.
334. പൂവാർ വരവിളത്തോപ്പ് സ്വദേശിനി(34), സമ്പർക്കം.
335. പറണിയം വഴിമുക്ക് സ്വദേശിനി(41), സമ്പർക്കം.
336. കട്ടച്ചാൽകുഴി സ്വദേശി(45), സമ്പർക്കം.
337. കൊച്ചുതുറ സ്വദേശിനി(80), സമ്പർക്കം.
338. വഴുതക്കാട് സ്വദേശി(42), സമ്പർക്കം.
339. കൊച്ചുതുറ സ്വദേശിനി(72), സമ്പർക്കം.
340. തുലവിള സ്വദേശി(37), സമ്പർക്കം.
341. കൊച്ചുതുറ സ്വദേശിനി(87), സമ്പർക്കം.
342. അയിരൂർപ്പാറ സ്വദേശി(24), സമ്പർക്കം.
343. കൊച്ചുതുറ സ്വദേശിനി(51), സമ്പർക്കം.
344. കൊച്ചുതുറ സ്വദേശിനി(63), സമ്പർക്കം.
345. ജഗതി സ്വദേശി(34), സമ്പർക്കം.
346. കൊച്ചുതുറ സ്വദേശി(63), സമ്പർക്കം.
347. ശ്രീവരാഹം സ്വദേശിനി(54), വീട്ടുനിരീക്ഷണം.
348. കൊച്ചുതുറ സ്വദേശി(86), സമ്പർക്കം.
349. മണക്കാട് സ്വദേശിനി(28), സമ്പർക്കം.
350. ഐരാണിമൂട്ടം സ്വദേശി(30), സമ്പർക്കം.
351. കൊച്ചുതുറ സ്വദേശിനി(55), സമ്പർക്കം.
352. വള്ളക്കടവ് സ്വദേശിനി(28), സമ്പർക്കം.
353. കൊച്ചുതുറ സ്വദേശിനി(44), സമ്പർക്കം.
354. കൊച്ചുതുറ സ്വദേശിനി(46), സമ്പർക്കം.
355. ശ്രീവരാഹം മണക്കാട് സ്വദേശി(21), സമ്പർക്കം.
356. കൊച്ചുതുറ സ്വദേശിനി(71), സമ്പർക്കം.
357. കൊച്ചുതുറ സ്വദേശിനി(47), സമ്പർക്കം.
358. തമ്പാനൂർ സ്വദേശി(50), സമ്പർക്കം.
359. കൊച്ചുതുറ സ്വദേശിനി(69), സമ്പർക്കം.
360. കൊച്ചുതുറ സ്വദേശിനി(56), സമ്പർക്കം.
361. മാധവപുരം സ്വദേശിനി(9), സമ്പർക്കം.
362. കൊച്ചുതുറ സ്വദേശിനി(64), സമ്പർക്കം.
363. കൊച്ചുതുറ സ്വദേശിനി(71), സമ്പർക്കം.
364. കൊച്ചുതുറ സ്വദേശിനി(55), സമ്പർക്കം.
365. കൊച്ചുതുറ സ്വദേശിനി(92), സമ്പർക്കം.
366. പേയാട് വിളപ്പിൽശാല സ്വദേശി(61), സമ്പർക്കം.
367. അഞ്ചുതെങ്ങ് സ്വദേശി(54), സമ്പർക്കം.
368. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 41 കാരി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
369. കല്ലറ സ്വദേശി(35), സമ്പർക്കം.
370. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 6 വയസുകാരി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
371. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 28 കാരി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
372. മമ്പള്ളി പൊങ്ങുവിളാകം സ്വദേശിനി(31), സമ്പർക്കം.
373. വിഴിഞ്ഞം സ്വദേശിനി(35), സമ്പർക്കം.
374. ശ്രീവരാഹം പടിഞ്ഞാറേക്കോട്ട സ്വദേശി(75), സമ്പർക്കം.
375. ശ്രീവരാഹം പടിഞ്ഞാറേക്കോട്ട സ്വദേശിനി(13), സമ്പർക്കം.
376. ശ്രീവരാഹം പടിഞ്ഞാറേക്കോട്ട സ്വദേശി(10), സമ്പർക്കം.
377. ശ്രീവരാഹം പടിഞ്ഞാറേക്കോട്ട സ്വദേശിനി(69), സമ്പർക്കം.

കോവിഡ്19; തിരുവനന്തപുരം ജില്ലയിൽ ഇന്ന് 161 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് 161 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ.

1. അമരവിള സ്വദേശിനി(12), ഉറവിടം വ്യക്തമല്ല.
2. പുതിയതുറ സ്വദേശിനി(35), വീട്ടുനിരീക്ഷണം.
3. വടക്കുംഭാഗം സ്വദേശി(22), ഉറവിടം വ്യക്തമല്ല.
4. പുതിയതുറ പുരയിടം സ്വദേശി(26), സമ്പർക്കം.
5. കല്ലിയൂർ സ്വദേശി(40), സമ്പർക്കം.
6. തൈക്കാട് സ്വദേശി(46), സമ്പർക്കം.
7. തേക്കുംമൂട് സ്വദേശിനി(65), ഉറവിടം വ്യക്തമല്ല.
8. ബീമാപള്ളി സ്വദേശിനി(21), സമ്പർക്കം.
9. കൊച്ചുകോണം കൊറ്റൂർ സ്വദേശി(47), ഉറവിടം വ്യക്തമല്ല.
10. തൈക്കാട് സ്വദേശി(15), സമ്പർക്കം.
11. അട്ടക്കുളങ്ങര സ്വദേശി(29), സമ്പർക്കം.
12. കല്ലാട്ടുമുക്ക് സ്വദേശിനി(49), സമ്പർക്കം.
13. വട്ടിയൂർക്കാവ് മേലത്തുമേൽ സ്വദേശി(52), സമ്പർക്കം.
14. മുരിയാത്തോട്ടംസ്വദേശി(31), സമ്പർക്കം.
15. ഉദിയൻകുളങ്ങര സ്വദേശി(40), സമ്പർക്കം.
16. അമരവിള പണയമൂല സ്വദേശിനി(52), സമ്പർക്കം.
17. പരശുവയ്ക്കൽ സ്വദേശി(7), സമ്പർക്കം.
18. പരശുവയ്ക്കൽ സ്വദേശി(8), സമ്പർക്കം.
19. പരശുവയ്ക്കൽ സ്വദേശിനി(31), സമ്പർക്കം.
20. പാറശ്ശാല കരുമാനൂർ വിട്ടിയോട് സ്വദേശി(40), സമ്പർക്കം.
21. പൂന്തുറ സ്വദേശിനി(22), ഉറവിടം വ്യക്തമല്ല.
22. മെഡിക്കൽ കോളേജ് സ്വദേശിനി(27), വീട്ടുനിരീക്ഷണം.
23. ചെങ്കൽ വട്ടവിള സ്വദേശി(60), ഉറവിടം വ്യക്തമല്ല.
24. പൂവാർ സ്വദേശി(38), ഉറവിടം വ്യക്തമല്ല.
25. ഉള്ളൂർ സ്വദേശി(29), വീട്ടുനിരീക്ഷണം.
26. മഞ്ചവിളാകം സ്വദേശിനി(30), സമ്പർക്കം.
27. തമിഴ്‌നാട്ടിൽ നിന്നെത്തിയ നെയ്യാറ്റിൻകര സ്വദേശി(37).
28. പാറശ്ശാല സ്വദേശി(38), സമ്പർക്കം.
29. പാറശ്ശാല മുണ്ടപ്ലാവിള സ്വദേശി(45), സമ്പർക്കം.
30. പാറശ്ശാല കരുമാനൂർ സ്വദേശി(45), സമ്പർക്കം.
31. പരിശുവയ്ക്കൽ കൊറ്റാമം സ്വദേശി(59), സമ്പർക്കം.
32. ചൂഴംപാല സ്വദേശി(45). ഉറവിടം വ്യക്തമല്ല.
33. ചെങ്കൽ വ്‌ളാത്താങ്കര സ്വദേശി(46), സമ്പർക്കം.
34. പാറശ്ശാല മുണ്ടപ്ലാവിള സ്വദേശിനി(70), സമ്പർക്കം.
35. നെടുമങ്ങാട് മഞ്ച സ്വദേശിനി(29), വീട്ടുനിരീക്ഷണം.
36. അയിരൂപാറ ശാന്തിപുരം സ്വദേശി(23), വീട്ടുനിരീക്ഷണം.
37. അയിര പുത്തൻവിള സ്വദേശിനി(30), വീട്ടുനിരീക്ഷണം.
38. സൗദിയിൽ നിന്നെത്തിയ പോത്തൻകോട് വാറുവിളാകം സ്വദേശി(54)
39. പുല്ലുവിള സ്വദേശിനി(23), സമ്പർക്കം.
40. അഞ്ചുതെങ്ങ് സ്വദേശിനി(44), സമ്പർക്കം.
41. പെരുകാവ് സ്വദേശിനി(33), വീട്ടുനിരീക്ഷണം.
42. മെഡിക്കൽ കോളേജ് സ്വദേശിനി(26), വീട്ടുനിരീക്ഷണം.
43. മണക്കാട് സ്വദേശി(69), സമ്പർക്കം.
44. കിളിമാനൂർ സ്വദേശി(32), സമ്പർക്കം.
45. സൗദിയിൽ നിന്നെത്തിയ കരകുളം മുണ്ടയ്ക്കൽ സ്വദേശി(59).
46. ബീമാപള്ളി സ്വദേശി(30), ഉറവിടം വ്യക്തമല്ല.
47. കൊല്ലം കരവാളൂർ സ്വദേശി(35), സമ്പർക്കം.
48. വഞ്ചിയൂർ സ്വദേശിനി(90), വീട്ടുനിരീക്ഷണം.
49. ചെമ്മരുതി ചെറ്റക്കാവ് സ്വദേശി(54), സമ്പർക്കം.
50. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി(62), സമ്പർക്കം.
51. പശ്ചിമബംഗാളിൽ നിന്നെത്തിയ ഇടവ വെൺകുളം ജനതാമുക്ക് സ്വദേശി(30).
52. നേമം തെന്നൂർ സ്വദേശിനി(28), സമ്പർക്കം.
53. യു.എ.ഇയിൽ നിന്നെത്തിയ ഇടവ ഡീസന്റ് മുക്ക് സ്വദേശി(27)
54. വർക്കല തൊടുവെയിൽ സ്വദേശിനി(63), സമ്പർക്കം.
55. മുതലപ്പൊഴി സ്വദേശി(38), ഉറവിടം വ്യക്തമല്ല.
56. സൗദിയിൽ നിന്നെത്തിയ വർക്കല സ്വദേശി(56).
57. അഞ്ചുതെങ്ങ് തൈവിളാകം സ്വദേശിനി(22), സമ്പർക്കം.
58. സൗദിയിൽ നിന്നെത്തിയ മരടിക്കുന്ന് സ്വദേശി(60)
59. അഞ്ചുതെങ്ങ് സ്വദേശി(17).
60. യാത്രാപശ്ചാത്തലമില്ലാത്ത 23 കാരി. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.)
61. അഞ്ചുതെങ്ങ് സ്വദേശിനി(58), സമ്പർക്കം.
62. അഞ്ചുതെങ്ങ് വെളിക്കാംപുരയിടം സ്വദേശിനി(15), സമ്പർക്കം.
63. വർക്കല സ്വദേശി(40), സമ്പർക്കം.
64. അഞ്ചുതെങ്ങ് പുരയിടം സ്വദേശിനി(14), സമ്പർക്കം.
65. അഞ്ചുതെങ്ങ് നെടിയവിളാകം സ്വദേശി(10), സമ്പർക്കം.
66. മരുതൂർ സ്വദേശിനി(55), വീട്ടുനിരീക്ഷണം.
67. അഞ്ചുതെങ്ങ് സ്വദേശി(34), സമ്പർക്കം.
68. നെടുമങ്ങാട് പഴവടി സ്വദേശിനി(61), സമ്പർക്കം.
69. അഞ്ചുതെങ്ങ് സ്വദേശി(52), സമ്പർക്കം.
70. ഗൗരീശപട്ടം സ്വദേശിനി(54), സമ്പർക്കം.
71. കുടപ്പനക്കുന്ന് സ്വദേശിനി(55), വീട്ടുനിരീക്ഷണം.
72. ആറ്റിങ്ങൽ മാമം സ്വദേശി(88), സമ്പർക്കം.
73. അഞ്ചുതെങ്ങ് സ്വദേശിനി(6), സമ്പർക്കം.
74. മഹാരാഷ്ട്രയിൽ നിന്നെത്തിയ മെഡിക്കൽ കോളേജ് പഴയറോഡ് സ്വദേശിനി(24).
75. പൂവാർ സ്വദേശി(74), ഉറവിടം വ്യക്തമല്ല.
76. ചെങ്കൽ അലത്തറയ്ക്കൽ സ്വദേശിനി(53), വീട്ടുനിരീക്ഷണം.
77. ഉച്ചക്കട അമ്പലക്കുന്ന് സ്വദേശിനി(40), ഉറവിടം വ്യക്തമല്ല.
78. പുതിയതുറ സ്വദേശി(38), സമ്പർക്കം.
79. പൂന്തുറ കുഴിവിളാകം സ്വദേശിനി(28), സമ്പർക്കം.
80. പട്ടത്തുക്കുഴി പനയറക്കുന്ന് സ്വദേശിനി(6 മാസം), സമ്പർക്കം.
81. പാറശ്ശാല അഞ്ചാലിക്കോണം സ്വദേശിനി(44), വീട്ടുനിരീക്ഷണം.
82. നെയ്യാറ്റിൻകര വഴുതുർ സ്വദേശി(80), ഉറവിടം വ്യക്തമല്ല.
83. അട്ടക്കുളങ്ങര സ്വദേശി(54), സമ്പർക്കം.
84. കീഴാറ്റിങ്ങൽ പെരുങ്കുളം സ്വദേശി(18), സമ്പർക്കം.
85. ചാരുപാറ പൊങ്ങരക്കോണം സ്വദേശിനി, സമ്പർക്കം.
86. പള്ളിച്ചൽ സ്വദേശി(34), സമ്പർക്കം.
87. അട്ടക്കുളങ്ങര സ്വദേശി(54), സമ്പർക്കം.
88. ചെങ്കൽ സ്വദേശി(67), സമ്പർക്കം.
89. അമരവിള കൊല്ലയിൽസ്വദേശിനി(60), സമ്പർക്കം.
90. മണലുവിള സ്വദേശി(26), സമ്പർക്കം.
91. എസ്റ്റേറ്റ് സത്യൻനഗർ സ്വദേശിനി29), സമ്പർക്കം.
92. മടത്തറ ശിവൻമുക്ക് സ്വദേശിനി(36), സമ്പർക്കം.
93. ഇലിഞ്ചയം സ്വദേശിനി(52), സമ്പർക്കം.
94. പുതിയതുറ സ്വദേശിനി(32), സമ്പർക്കം.
95. പുല്ലുവിള സ്വദേശി(27), സമ്പർക്കം.
96. പുല്ലുവിള കിളിയിൽ വിളാകം സ്വദേശിനി(23), സമ്പർക്കം.
97. കൊല്ലം നീണ്ടവിള സ്വദേശി(27), സമ്പർക്കം.
98. പൂമംഗലം ഇടക്കുളം സ്വദേശ(90), സമ്പർക്കം.
99. ചിറയിൽ സ്വദേശിനി(2), സമ്പർക്കം.
100. തെന്നൂർക്കോണം സ്വദേശിനി(2), സമ്പർക്കം.
101. മുക്കോല കുഴിപ്പള്ളം സ്വദേശിനി(46), സമ്പർക്കം.
102. കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശി(35), സമ്പർക്കം.
103. കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശി(35), സമ്പർക്കം.(102, 103 രണ്ടും രണ്ട വ്യക്തികൾ)
104. കോട്ടപ്പുറം ചാരുവിള കോളനി സ്വദേശിനി(32), സമ്പർക്കം.
105. കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശിനി(35), സമ്പർക്കം.
106. മുക്കോല സ്വദേശിനി(55), സമ്പർക്കം.
107. വിഴിഞ്ഞം തുളവിള സ്വദേശി(21), സമ്പർക്കം.
108. തെന്നൂർക്കോണം സ്വദേശി(32), സമ്പർക്കം.
109. തെന്നൂർ സ്വദേശിനി(24), സമ്പർക്കം.
110. തെന്നൂർക്കോണം സ്വദേശി(60), സമ്പർക്കം.
111. കോട്ടപ്പുറം കടകുളം കോളനി സ്വദേശി(29), സമ്പർക്കം.
112. പാറശ്ശാല പരശുവയ്ക്കൽ സ്വദേശി(50), സമ്പർക്കം.
113. നെല്ലിക്കുന്ന് സ്വദേശി(39), സമ്പർക്കം.
114. മുക്കോല മുള്ളുവിള സ്വദേശി(22), സമ്പർക്കം.
115. മുക്കോല മുള്ളുവിള സ്വദേശി(19), സമ്പർക്കം.
116. മുക്കോല സ്വദേശിനി(52), സമ്പർക്കം.
117. മുക്കോല മുള്ളുവിള സ്വദേശിനി(41), സമ്പർക്കം.
118. വള്ളക്കടവ് സ്വദേശിനി(57), സമ്പർക്കം.
119. ബീമാപള്ളി സ്വദേശിനി(28), സമ്പർക്കം.
120. ബീമാപള്ളി സ്വദേശിനി(48), സമ്പർക്കം.
121. ബീമാപള്ളി സ്വദേശി(35), സമ്പർക്കം.
122. ബീമാപള്ളി സ്വദേശി(3), സമ്പർക്കം.
123. ബീമാപള്ളി സ്വദേശിനി(27), സമ്പർക്കം.
124. ചെറിയതുറ സ്വദേശി(70), സമ്പർക്കം.
125. ബീമാപള്ളി സ്വദേശിനി(36), സമ്പർക്കം.
126. വള്ളക്കടവ് പുന്നമൂട് സ്വദേശി(36), സമ്പർക്കം.
127. ബീമാപള്ളി മാമൂട്ടിലകം സ്വദേശിനി(26), സമ്പർക്കം.
128. പൂന്തുറ സ്വദേശി(40), സമ്പർക്കം.
129. ബീമാപള്ളി സ്വദേശി(86), സമ്പർക്കം.
130. വലിയതുറ സ്വദേശിനി(38), സമ്പർക്കം.
131. വലിയതുറ സ്വദേശി(24), സമ്പർക്കം.
132. വലിയതുറ സ്വദേശി(40), സമ്പർക്കം.
133. ബീമാപള്ളി സ്വദേശി(1), സമ്പർക്കം.
134. പുതിയതുറ കരകുളം സ്വദേശി(36), സമ്പർക്കം.
135. കന്യാകുമാരി സ്വദേശി(63), സമ്പർക്കം.
136. പാറശ്ശാല തെറ്റിയോട് റോഡ് സ്വദേശിനി(28), സമ്പർക്കം.
137. അഞ്ചുതെങ്ങ് കുന്നുംപുറം സ്വദേശി(20), സമ്പർക്കം.
138. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 20 കാരൻ. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല)
139. ശ്രീകാര്യം സ്വദേശി(20), സമ്പർക്കം.
140. തെലങ്കാനയിൽ നിന്നെത്തിയ ആറ്റിങ്ങൽ ആലംകോട് സ്വദേശി(35).
141. മഹാരാഷ്ട്രയിൽ നിന്നെത്തിയ ചിറയിൻകീഴ് പണ്ടകശ്ശാല സ്വദേശി(37)
142. ചിറയിൻകീഴ് കുന്തളൂർ സ്വദേശിനി(40), സമ്പർക്കം.
143. കാരോട് സ്വദേശി(50), സമ്പർക്കം.
144. അഞ്ചുതെങ്ങ് സ്വദേശി(39), സമ്പർക്കം.
145. അഞ്ചുതെങ്ങ് മുരുക്കുവിളാകം സ്വദേശി(75), സമ്പർക്കം.
146. അഞ്ചുതെങ്ങ് സ്വദേശി(31), സമ്പർക്കം.
147. അഞ്ചുതെങ്ങ് സ്വദേശിനി(55), സമ്പർക്കം.
148. മുതലപ്പൊഴി സ്വദേശി(22), സമ്പർക്കം.
149. നേമം മൊട്ടമ്മൂട് സ്വദേശിനി(70), സമ്പർക്കം.
150. പൊഴിയൂർ പരുത്തിയൂർ സ്വദേശിനി(34), സമ്പർക്കം.
151. പരശുവയ്ക്കൽ സ്വദേശി(67), സമ്പർക്കം.
152. പെരുങ്കടവിള അയിരൂർ സ്വദേശി(30), സമ്പർക്കം.
153. പന്നിമല ഊരൂട്ടുപാറ സ്വദേശിനി(22), സമ്പർക്കം.
154. പുല്ലുവിള പുരയിടം പള്ളം സ്വദേശി(40), സമ്പർക്കം.
155. പരുത്തിവിള സ്വദേശിനി(60), സമ്പർക്കം.
156. പശ്ചിമബംഗാളിൽ നിന്നെത്തിയ മാരായമുട്ടം സ്വദേശി(38).
157. കന്യാകുമാരി സ്വദേശി(59), സമ്പർക്കം.
158. കരിയോട് മാങ്കുഴി സ്വദേശി(58), സമ്പർക്കം.
159. പൂവാർ സ്വദേശിനി(53), സമ്പർക്കം.
160. പൂന്തുറ പള്ളിവിളാകം സ്വദേശിനി(30), സമ്പർക്കം.
161. നെയ്യാറ്റിൻകര സ്വദേശി(33), സമ്പർക്കം.

കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു

കിളിമാനൂർ: കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 17ന് പിടിച്ചുപറി കേസിൽ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്ത തട്ടത്തുമല മലയ്ക്കൽ സ്വദേശിയായ 32 വയസ്സുകാരനാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ അന്ന് തന്നെ വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ നിരീക്ഷണ തടവിൽ ആക്കിയിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് പ്രതിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട്‌ വന്നത്. അറസ്റ്റിലായ പ്രതിയുടെ കോവിഡ് പരിശോധനാ ഫലം 10 ദിവസത്തോളം വൈകിയത് കൂടുതൽ പൊലീസുകാരെ കോറന്റൈനിലാക്കാൻ സാധ്യതയുണ്ട്. പോലീസുകാർ കോവിഡ് പരിശോധന നടത്തി വരുകയാണ്
© all rights reserved
made with Kadakkalnews.com