Responsive Ad Slot

Slider

കണ്ടയ്നമെന്റ് സോണായി പ്രഖ്യാപിച്ച കടയ്ക്കൽ ഉൾപ്പെടെയുള്ള പ്രദേശത്തെ നിയന്ത്രണങ്ങൾ ഇവയൊക്കെയാണ്

ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ പൊതുസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളുടെ നിർചനത്തിൽ വരുന്ന സ്ഥലങ്ങളിലും 3 പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടുള്ളതല്ല .

ഗ്രാമ പഞ്ചായത്തുകൾ ഹോട്ട് സ്പോട്ടായി നിശ്ചയിച്ച് ദുരന്തനിവാരണ നിയമപ്രകാരവും ക്രിമിനൽ നടപടി നിയമ സംഹിതയിലെ വകുപ്പ് 144 പ്രകാരവും ഏർപ്പെടുത്തിയിട്ടുള്ള താഴെപ്പറയുന്ന നിയന്ത്രണങ്ങൾ തുടരുന്നതുമാണ്.
 
( 1 )  ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ പൊതുസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളുടെ നിർചനത്തിൽ വരുന്ന സ്ഥലങ്ങളിലും 3 പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടുള്ളതല്ല. 

( 2 ) പൊതു സ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിച്ചിരിക്കേണ്ടതാണ്. 

( 3 ) വ്യാപാര സ്ഥാപനങ്ങളിൽ ഒരേ സമയം രണ്ട് ഉപഭോക്താക്കളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാൻ പാടുള്ളതല്ല. 

( 4 ) വഴിയോര കച്ചവടം, ചായക്കടകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവ ഒഴികെ മറ്റ് അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ വൈകുന്നേരം 3 മണി വരെ പ്രവർത്തിക്കാവുന്നതാണ്. 

( 5 ) പ്ലാന്റേഷൻ, നിർമ്മാണ മേഖലകളിൽ പ്രവർത്തിക്കുവാനായി അന്യ സംസ്ഥാനങ്ങളിൽ നിന്നും യാതൊരു കാരണവശാലും തൊഴിലാളികളെ കൊണ്ടു വരാൻ പാടില്ല. 

( 6 ) വീടുകൾ തോറും കയറി ഇറങ്ങി കച്ചവടം നടത്തുന്നത് കർശനമായും നിരോധിച്ചിരിക്കുന്നു.

( 7 ) അവശ്യ സർവ്വീസുകൾ മാത്രമേ ഇവിടെ അനുവദിക്കുകയുള്ളൂ. 

( 8 ) അടിയന്തരാവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങി നടക്കാൻ പാടില്ല . 

ഈ ഉത്തരവ് കർശനമായും നടപ്പാക്കുന്നതിന് കൊല്ലം സിറ്റി , കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിമാർ നടപടികൾ സ്വീകരിക്കേണ്ടതാണ്. 
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com