Responsive Ad Slot

Kallara എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kallara എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കിളിമാനൂർ, കടയ്ക്കൽ, ചിതറ എന്നീ സെക്ഷൻ പരിധിയിൽ വെള്ളിയാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടും


കിളിമാനൂർ: കിളിമാനൂർ 110 കെ.വി സബ് സ്റ്റേഷനിൽ ട്രാൻസ്ഫോർമറുകളുടെയും 11 കെ.വി ഫീഡറുകളുടെയും അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 07/05/2021 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ കിളിമാനൂർ, നഗരൂർ, കല്ലമ്പലം, മടവൂർ, വാമനപുരം, കല്ലറ, കടയ്ക്കൽ, ചിതറ എന്നീ സെക്ഷൻ പരിധിയിലേക്ക് ഈ സബ്സ്റ്റേഷനിൽ നിന്നും വൈദ്യുതി വിതരണം ഉണ്ടായരിക്കുന്നതല്ല. അസിസ്റ്റൻ്റ് എൻജിനീയർ 110 കെ.വി സബ് സ്റ്റേഷൻ, കിളിമാനൂർ.

നെടുമങ്ങാട് റൈഡ് വ്യാപകം, ചാരായം വാറ്റ്, 3 പ്രതികൾ അറസ്റ്റിൽ


കോവിഡ് -19 വ്യാപനത്തിന്റെഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മദ്യശാലകളുടെ പ്രവർത്തനം നിലച്ചതിനാൽ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി നെടുമങ്ങാട് റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിൽ തൊളിക്കോട്, തുരുത്തിയിൽ വീട്ടിൽ ചാരായം വാറ്റികൊണ്ടിരിക്കവേ 3 പേർ അറസ്റ്റിലായി.A1 നെടുമങ്ങാട് - തൊളിക്കോട് സ്വദേശി അബ്ദുൾ സലാം മകൻ 36 വയസ്സുള്ള മുഹമ്മദ് സിദ്ദിഖ്, A2.കൊല്ലം,കൊട്ടാരക്കര കൊണ്ടോടി, കടക്കൽ സ്വദേശി കമാൽ മകൻ 37 വയസ്സുള്ള അൻഷാദ്,A3..നെടുമങ്ങാട്, കല്ലറ, കുറുമ്പയം സ്വദേശി ഹനീഫ മകൻ 45 വയസ്സുള്ള ഷാജി എന്നിവരാണ് പിടിയിലായത്.

ടിയാൻമാരിൽ നിന്ന് 110 ലീറ്റർ കോടയും 4 ലിറ്റർ ചാരായവും, 20000 രൂപ വിലവരുന്ന വാറ്റ് ഉപകരണങ്ങളും പിടികൂടി. ടി ഷാജി ചന്ദന കടത്തു കേസിലെ പ്രതികൂടിയാണ്.

പ്രതികളെ പിടികൂടുന്നതിനിടയിൽ AEI മോഹൻകുമാറിന്റെ കാലിനും, പ്രിവന്റീവ് ഓഫീസർ ബിജുവിന്റെ കൈക്കും, CEO സജിയുടെ നെറ്റിയിലും പരിക്കുപറ്റി. ആരുടെയും പരിക്കുകൾ ഗുരുതരമല്ല

റെയ്ഡിൽ നെടുമങ്ങാട് റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ജി. മോഹൻ കുമാർ, പ്രിവന്റീവ് ഓഫീസർ കെ. ബിജുകുമാർ സിവിൽ എക്സൈസ് ഓഫീസർമരായ സജി, വിഷ്ണു, സജിത് എന്നിവർ പങ്കെടുത്തു.

ടി കേസ് നെടുമങ്ങാട് റെയ്ഞ്ച് ഓഫീസിൽ CR.26/2020 നമ്പർ ആയി രജിസ്റ്റർ ചെയ്തു.

പാങ്ങോട്ട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീടിന് കേടുപാട്



പാങ്ങോട്: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീടിന്റെ അടുക്കളയുടെ ഒരുഭാഗം തകര്‍ന്നു. പാങ്ങോട് കൊച്ചാലുംമൂട് ഫാരിജാ മന്‍സിലില്‍ ആസിഫിന്റെ വീട്ടിലാണ് സംഭവം. ആര്‍ക്കും പരിക്കില്ല. പുലര്‍ച്ചെ രണ്ടരയോടെ ഗ്യാസ് സിലിണ്ടര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഉപയോഗിച്ചുകൊണ്ടിരുന്ന സിലിണ്ടര്‍ തീരാത്തതിനാല്‍ പുറത്തുള്ള താത്കാലിക അടുക്കളയില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറാണിത്. പാങ്ങോട് പൊലീസ്, കടയ്‌ക്കല്‍ ഫയര്‍ഫോഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ കിളിമാനൂരില്‍ നിന്നും ഗ്യാസ് ഏജന്‍സി ജീവനക്കാരെ സ്ഥലത്തെത്തിച്ച്‌ പരിശോധന നടത്തി. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

കോവിഡ് പ്രതിസന്ധി; പ​ച്ച​ക്ക​റി​ക്ക് അ​മി​ത വി​ല ഈടാക്കിയ വ്യാ​പാ​രി അ​റ​സ്റ്റി​ല്‍


കല്ലറ: കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ​ച്ച​ക്ക​റി​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ വ്യാ​പാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രത്ത് ക​ല്ല​റ​യി​ലാ​ണ് സം​ഭ​വം. ക​ല്ല​റ സ്വ​ദേ​ശി നാ​സ​റി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അതെ സമയം നിലവിലെ സാഹചര്യത്തില്‍ അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കി​യാ​ലോ ക​രി​ഞ്ച​ന്ത​യോ പൂ​ഴ്ത്തി​ വയ്പോ ഉ​ണ്ടെ​ങ്കി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. ഇ​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാരേറ്റ് കല്ലറ റോഡ് പണിതീരും മുന്‍പ് കുഴി


കല്ലറ: കോടികള്‍ മുടക്കി അന്താരാഷ്ട്ര നിലവാരത്തില്‍ പണി ആരംഭിച്ച കാരേറ്റ് കല്ലറ റോഡ് പണിതീരും മുന്‍പ് കുഴിയായി മാറി. നാട്ടുകാരുടെ കണ്ണ് വെട്ടിച്ച്‌ കരാറുകാരന്‍ രാത്രി മൂന്നു തവണ കുഴിയടച്ചെങ്കിലും പിന്നെയും പഴയ പോലെ തന്നെയായി.

കാരേറ്റ് കല്ലറ റോഡില്‍ കല്ലറ ശ്രേയസ് ജങ്‌ഷനു സമീപത്തായാണ് മൂന്നോളം കുഴികള്‍ രൂപപ്പെട്ടത്. എം.സി. റോഡില്‍ കാരേറ്റ് നിന്നാരംഭിച്ച്‌ പാലോട് തെങ്കാശി റോഡില്‍ ചെന്നു ചേരുന്ന ഈ റോഡ് 32 കോടി രൂപയോളം മുടക്കിയാണ് പണി ചെയ്യുന്നത്. കാലങ്ങളായി തകര്‍ന്നു കാല്‍നടപോലും അസാധ്യമായിരുന്ന റോഡ് നാട്ടുകാരുടെ നിരന്തര സമരങ്ങള്‍ക്ക് ഒടുവില്‍ ഡി.കെ.മുരളി എം.എല്‍.എ. യുടെ സമയത്താണ് പണി ആരംഭിച്ചത്.

ആഘോഷമായി പണി ആരംഭിച്ചെങ്കിലും കരാറുകാരന്റെ മെല്ലെപ്പോക്കു നയം കാരണം റോഡു പണി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ആദ്യഘട്ടമായി ശരവണ ജങ്‌ഷന്‍ മുതല്‍ ഭരതന്നൂര്‍ ആലവളവുവരെയുള്ള ആറു കിലോമീറ്ററോളം ഭാഗം പൂര്‍ത്തിയായെങ്കിലും കാത്തിരിപ്പു കേന്ദ്രങ്ങളുടെയോ ഓടകളുടെയോ പണി പൂര്‍ത്തിയായിട്ടില്ല. കല്ലറ ജങ്‌ഷനില്‍ പൊടികാരണം കടതുറക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായതോടെ വ്യാപാരികള്‍ കടകളടച്ച്‌ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്നു കല്ലറ ജങ്‌ഷനിലെ പണികള്‍ വേഗത്തിലാക്കി.

പലപ്പോഴും അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് നിര്‍മാണത്തില്‍ പാലിക്കേണ്ട യാതൊരുവിധമായ നടപടികളും ഇവിടെ സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ കുഴി രൂപപ്പെട്ടയിടത്ത് അടിയില്‍ പഴയ ടാര്‍ വ്യക്തമായി കാണാം. പഴയ ടാര്‍ കുത്തി പൊളിച്ചതിനു ശേഷം പുതിയ മെറ്റല്‍ നിരത്തി പണിയേണ്ടിടത്താണ് ഈ ക്രമക്കേട്. മഴയായല്‍ വെള്ളക്കെട്ട് വെയിലായാല്‍ പൊടി, കാരേറ്റ് മുതല്‍ കല്ലറവരെയുള്ള പല ഭാഗത്തും വമ്ബന്‍ കുഴികള്‍ നാട്ടുകാര്‍ ആകെ പൊറുതിമുട്ടിയിരിക്കുകയാണ്.

ഭരതന്നൂര്‍ മുതല്‍ പാലോടുവരെയുള്ള റോഡും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പല സമയത്തും രണ്ട് ജെ.സി.ബി.യും രണ്ട് തൊഴിലാളികളുമാണ് പണിക്കുണ്ടാകുക. ഈ റോഡിനൊപ്പം കരാറുകാരന്‍ ഏറ്റെടുത്ത കല്ലറ ചെറുവാളം റോഡിലും ക്രമക്കേടുകള്‍ നടന്നതായി ആക്ഷേപമുണ്ട്. അധികൃതര്‍ ഇടപെട്ട് ക്രമ വിരുദ്ധമായി നിര്‍മിച്ച്‌ കുഴിയാക്കിയ റോഡിന്റെ നിര്‍മാണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
© all rights reserved
made with Kadakkalnews.com