Responsive Ad Slot

Slider

ചിതറയിൽ ഓയിൽപാം തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു

ചിതറയിൽ ഓയിൽപാം തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു. വാഹനം സമയത്ത് കിട്ടാത്തതും ഡിവിഷന്റെ ഗേറ്റ് തുറന്നു നൽകാത്തതും
ചിതറ: ചിതറയിൽ ഓയിൽപാം തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു. വാഹനം സമയത്ത് കിട്ടാത്തതും ഡിവിഷന്റെ ഗേറ്റ് തുറന്നു നൽകാത്തതും തൊഴിലാളിക്ക് യെഥാസമയത്ത് ചികിത്സ കിട്ടാൻ വൈകിയെന്നപരാതിയുമായി തൊഴിലാളികൾ.

ഏരൂർ ഓയിൽ ഫാം ഇന്ത്യ ലിമിറ്റഡിന്റെ ചിതറ ബീ.ഡി വിഷനിലെ മൂന്നാം ഫീൽഡിലെ തൊഴിലാളിയായ രാജീവ് ആണ് ഇന്ന് രാവിലെ 9 :30തോടുകൂടി നെഞ്ച് വേദനെയെ തുടർന്ന് കുഴഞ്ഞുവീണ് മരണപെട്ടത്. കൊട്ടാരക്കര സാദാനന്തപുരം ചരുവിളപുത്തൻവീട്ടിൽ 35വയസ്സുള്ള രാജീവ്‌ ആണ് മരണപെട്ടത്.

എന്നാൽ വാഹനം എത്താൻ താമസിച്ചിട്ടില്ലെന്നും ഗേറ്റിന്റെ ലോക്ക് തൊഴിലാളികൾ തന്നെ മാറ്റി ആശുപത്രിയിൽ രാജീവിനെ എത്തിച്ചു എന്നുള്ള വിശദീകരണമാണ് ഓയിൽ ഫാം അധികൃതർ നൽകുന്നത്. സംഭവത്തിൽ ഡിപ്പാർട്ട്മെന്റിന് പരാതി നൽകാൻ ഒരുങ്ങുകയാണ് തൊഴിലാളികൾ. മരണപ്പെട്ട രാജീവ് നേരത്തെ ചികിത്സയിൽ ആയിരുന്നു..ഓയിൽപാമിൽ വർക്കർ തസ്തികയിൽ ജോലിക്ക് കേറീട്ട് 5 മാസമആയിരുന്നുള്ളൂ.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com