കുളത്തുപ്പുഴ: കുളത്തൂപ്പുഴയിൽ വനത്തോട് ചേർന്നുള്ള ഭാഗത്ത് അസ്ഥികൂടം കണ്ടെത്തി. കുളത്തൂപ്പുഴ നെടുവണ്ണൂർകടവ്എർത്ത് ഡാമിനോട് ചേർന്നുമീൻമൂട് ഭാഗത്തെ വനമേഖലയിലാണ് ഏകദേശം 50 വയസ്സോളം വരുന്ന പുരുഷന്റെതെന്ന് തോന്നിക്കുന്നഅസ്ഥികൂടം കണ്ടെത്തിയത്.
ഇന്ന് രാവിലെ 11മണിയോടെ ഈ ഭാഗത്ത് മീൻ പിടിക്കാൻ എത്തിയവരാണ് ഏർത്ത് ഡാമിനോട് ചേർന്നുള്ള ഭാഗത്തു മനുഷ്യന്റെ തലയൊട്ടി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുളത്തൂപ്പുഴ പോലീസിൽ വിവരം അറിയിച്ചു. കുളത്തുപ്പുഴ പോലീസിന് ഒരു കിലോമീറ്ററോളം ബോട്ടിൽ സഞ്ചരിച്ചാണ് തലയോട്ടി കിടക്കുന്ന ഡാമിന്റെ റിസേർവ് ഭാഗത്തു എത്താൻ കഴിഞ്ഞത്.
പോലീസ് വനത്തിൽ പരിശോധന നടത്തിയപ്പോൾ മരത്തിൽ മുണ്ട് കെട്ടിയിരിക്കുന്നതും തലയോട്ടിഒഴികെയുള്ള അസ്ഥികൂടങ്ങളും മരത്തിന്റെ ചുവട്ടിൽ നിന്നും കണ്ടെത്തി. സംഭവ സ്ഥലത്ത് സയന്റിഫിക് ഉദ്യോഗസ്ഥർ എത്തി തെളിവുകൾ ശേഖരിച്ചു. അസ്ഥികൂടത്തിനു സമീപത്ത് നിന്ന് അരയിൽ കെട്ടാൻ ഉപയോഗിച്ചിരുന്ന ഏലസും ചരടും കണ്ടെത്തി. അസ്ഥികൂടത്തിനു 4മാസത്തോളം പഴക്കമുണ്ടാവുമെന്നാണ് പോലീസ് നിഗമനം.
കുളത്തുപ്പുഴപോലീസ് സ്റ്റേഷൻ ഉൾപ്പെടെഉള്ള സമീപപ്രദേശങ്ങളിലെ പോലീസ്സ്റ്റേഷനുകളിൽ നിന്നും കാണാതായ ആൾക്കാരുടെ വിവരങ്ങൾ ശേഖരിച്ച്ആളെ തിരിച്ചറിയാനുള്ള ശ്രമവും ആരംഭിച്ചു. ശാസ്ത്രീയ പരിശോധനയ്ക്കായി അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ അയക്കുമെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് കുളത്തൂപ്പുഴ SHO അനീഷ് പറഞ്ഞു.