കുളത്തുപ്പുഴ: ഇന്ന് വെളുപ്പിന് 3 മണിയോടുകൂടി തിരുവനന്തപുരം-തെങ്കാശി അന്തർസംസ്ഥാന പാതയിലെ മൈലമൂട്ടിൽ ചിറ ഭാഗത്ത് മരം കടപുഴകി വീണതിനെ തുടർന്ന് റോഡ് ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു.
കടയ്ക്കലിൽ നിന്ന് ഫയർഫോഴ്‌സ് ടീം അടിയന്തരമായി സ്ഥലത്തെത്തിയതോടെ, കുളത്തുപ്പുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് റോഡ് ശുചീകരിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. അപകടസാധ്യത ഒഴിവാക്കുന്നതിനും വാഹനയാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരത്തിൽ അതിവേഗ ഇടപെടലുകൾ നിർണായകമായി.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ