ചിതറ: ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിൽ പ്ലവറയിൽ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ 43കാരൻ രാജേഷ് ഭവനിലെ രാജേഷ് എന്നയാളുടെ മരണം കൊലപാതകം ആണെന്ന് പോലീസ് പ്രാഥമിക നിഗമനത്തിൽ എത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയോട്ടി പൊട്ടൽ, ശരീരത്തിൽ അടിയേറ്റ പാടുകൾ, ആന്തരിക രക്തസ്രാവം എന്നിവ കണ്ടെത്തിയിട്ടുണ്ട്. മരണകാരണം തലക്കേറ്റ ഗുരുതര ക്ഷതമായിരിക്കാം എന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജേഷ്നൊപ്പം ഒരു സ്ത്രീ താമസിച്ചു വന്നിരുന്നു. ഈ സ്ത്രീയുടെ ബന്ധുക്കൾ കഴിഞ്ഞ രണ്ടു ദിവസം മുന്നേ സ്‌ത്രീയെയും രാജേഷിനെയും പാരിപ്പളളിയിൽ വിളിച്ച് വരുത്തുകയും പാരിപ്പളളിയിൽ വച്ച് രാജേഷിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഈ മർദ്ദനത്തിൽ രാജേഷിന്റെ തലയോട്ടിപ്പൊട്ടുകയും ശരീരത്തിനുള്ളിൽ മാരകമായ മുറിവേൽക്കുകയും ചെയ്തിട്ടുള്ളതാണെന്നാണ് പോലീസ് കരുതുന്നത്.
പ്രതികൾ ഒളിവിൽ തുടരുകയാണ്. ചിതറ പോലീസ്, സയന്റിഫിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തെളിവുകൾ ശേഖരിച്ചു. കേസിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം ഊർജ്ജിതമാക്കുന്നുണ്ട്. രാജേഷിന്റെ കൊലയാളികളെ കണ്ടെത്തണമെന്നാണ് രാജേഷിന്റെ ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ