Responsive Ad Slot

chithara എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
chithara എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

6 പവന്റെ സ്വർണ മാല പൊട്ടിച്ച ചിതറ സ്വദേശിയെ ചിതറയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

ചിതറ: പൊഴിയൂരിൽ സ്കൂട്ടർ യാത്രികയെ ആക്രമിച്ച് തള്ളിയിട്ട് 6 പവന്റെ മാല പൊട്ടിച്ച കേസിലെ പ്രതിയായ ചിതറ ഉണ്ണിമുക്ക് സൂര്യകുളം തടത്തരികത്ത് വീട്ടിൽ 24 വയസുകാരൻ മുഹമ്മദ് ഷാനെ പൊഴിയൂർ പോലീസ് ചിതറയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ചിതറ സ്വദേശി ആയിട്ടുള്ള മുഹമ്മദ് ഷാൻ സ്വന്തം നാട്ടിൽ കേസിന് ആസ്പദമായി എന്തെങ്കിലും ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നറിയനാണ് ചിതറയിൽ എത്തിച്ചത്.

സ്കൂട്ടർ യാത്രികയെ അക്രമിച്ച് തള്ളിയിട്ട് 6 പവന്റെ മാല പൊട്ടിച്ച CCTV ദൃശ്യങ്ങൾ വളരെയധികം ചർച്ചയായിരുന്നു. പ്രതികൾ ഇപ്പോൾ പൊഴിയൂർ പോലീസിന്റെ കസ്റ്റഡിയിലാണ്.

കിഴക്കുംഭാഗത്ത് ലോഡിങ് തൊഴിലാളിയെ വാഹനം ഇടിച്ച ശേഷം നിർത്താതെ പോയി

ചിതറ: കിഴക്കുംഭാഗം ജഗ്‌ഷനിലാണ് സംഭവം. ആൾട്ടോ കാർ ഇടിച്ച ശേഷം വാഹനം നിർത്തതെ പോകുകയായിരുന്നു. ദൃക്സാക്ഷികളായ ഇരുചക്ര യാത്രികരാണ് പിറകെ പോയി വാഹനം തടഞ്ഞത്. ലോഡിങ് തൊഴിലാളിയായ കിഴക്കുംഭാഗം സ്വദേശി അനിയെയാണ് വാഹനം ഇടിച്ചത്. സാരമായി പരിക്കേറ്റ അനിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച വാഹനത്തിൽ നിന്ന് ചിതറ പോലീസ് മദ്യക്കുപ്പിയും മദ്യപിക്കാൻ ഉപയോഗിച്ച ഗ്ലാസും ഉൾപ്പെടെ കണ്ടെത്തി. ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്.

മടത്തറ സ്വദേശിയുടെ പണമടങ്ങിയ പേഴ്‌സ് മടത്തറ കടയ്ക്കൽ ബസ് യാത്രയ്ക്കിടെ മോഷണം പോയതായി പരാതി

ചിതറ: മടത്തറ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം പതിനാലായിരത്തോളം രൂപയും മറ്റ് വിലപ്പെട്ട രേഖകളുമായി കടയ്ക്കലിലേക്ക് ഉള്ള യാത്രയിലാണ് പേഴ്‌സും പണവും നഷ്ടമായത്. കടയ്ക്കലിൽ എത്തിയപ്പോൾ തന്റെ ബാഗ് തുറന്ന് കിടന്നതയി യുവതി പറയുന്നു. എന്നാൽ തന്റെ പണവും ബാഗും മോഷണം പോയതായി അവർ അറിയാതെ ബാഗ് അടച്ചു കടയ്ക്കലിൽ നിന്നും തിരിച്ച് കിഴക്കുംഭാഗത്ത് എത്തി കടയിൽ നിന്നും സാധനം വാങ്ങി പണം നക്കാൻ നേരമാണ് പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി അറിയുന്നത്.

ഉടൻ ചിതറ സ്റ്റേഷനിൽ എത്തി പരാതി പോലീസിൽ വിവരം ധരിപ്പിച്ചു. കടയ്ക്കൽ സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം നടന്നതായി സംശയിക്കുന്നത് കൊണ്ട് കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ അറിയിക്കുകയും. കടയ്ക്കൽ സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. എസ് എം എസ് ബസിൽ വച്ചാണ് പണം പോയത് എന്ന് യുവതി സംശയിക്കുന്നു.

വളവുപച്ച വർക്ക് ഷോപ്പിൽ നിന്ന് ബുള്ളറ്റ് മോഷണം; പ്രതികൾ ചിതറ പോലീസ് പിടിയിൽ

ചിതറ: വളവുപച്ച വർക്ക് ഷോപ്പിൽ നിന്ന് മൂന്നു പ്രതികൾ ചേർന്ന് ബുള്ളറ്റ് മോഷണം പ്രതികൾ ചിതറ പോലീസ് പിടിയിൽ. 10.05.2024 തീയതി നാലു മണിയോടുകൂടി കൊല്ലായിൽ സ്വദേശികളായ നൗഫൽ 20, മുഹമ്മദ് ഇർഫാൻ 21, ചിതറ പള്ളിക്കുന്നും പുറം സ്വദേശി സന്ദീപ് ലാൽ എന്നിവർ ചേർന്ന് വളവുപച്ചയിൽ വർക്ക്‌ഷോപ്പ് നടത്തി വന്ന സജുവിന്റെ ഷോപ്പിൽ എത്തുകയും ബുള്ളറ്റ് ബലാൽക്കാരമായി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച സഞ്ജുവിനെ ഭീഷണിപ്പെടുത്തി. ബുള്ളറ്റ് ടയർ പഞ്ചർ ആയിരുന്നതിനാൽ ഒരു പിക്കപ്പ് വാനിൽ കയറ്റി ആണ് പ്രതികൾ ബുള്ളറ്റ് കൊണ്ടുപോയത്.

ചിതറയുള്ള അക്ബർ എന്നയാൾ അറ്റകുറ്റപ്പണികൾക്കായി സജുവിന്റെ വർക്ഷോപ്പിൽ ഏൽപ്പിച്ച ബുള്ളറ്റ് ആണ് പ്രതികൾ മോഷണം ചെയ്തുകൊണ്ടു പോയത്. തുടർന്ന് ചിതറ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മോഷണ കേസ് രജിസ്റ്റർ ചെയ്യുകയും സിസിടിവി ദൃശ്യങ്ങൾ നോക്കി ബുള്ളറ്റ് കൊണ്ടുപോയ പിക്കപ്പ് വാഹനത്തിന്റെ നമ്പർ തിരിച്ചറിയുകയും തുടർന്ന് പിക്കപ്പ് വാൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മൂന്ന് പ്രതികളും പിടിയിലായി. മോഷണം ചെയ്തു കൊണ്ടുപോയ ബുള്ളറ്റും കസ്റ്റഡിയിലെടുത്തു.

പ്രതികൾക്ക് മുമ്പ് ഇന്നോവ വാടകക്കെടുത്ത് ആടുകളെ മോഷണം ചെയ്തുകൊണ്ടു പോയതിന് തമിഴ്നാട്ടിൽ മോഷണക്കേസ് നിലവിലുണ്ട്. ആ കേസിൽ ജാമ്യം ലഭിച്ച ഒരു മാസത്തിനു ശേഷമാണ് വീണ്ടും പ്രതികൾ മോഷണം നടത്തിയിട്ടുള്ളത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളും അക്രമ സ്വാഭാവികളുമാണ് പ്രതികൾ. ചിതറ കിഴക്കുംഭാഗത്ത് വെച്ചാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മൂന്നു പ്രതികളെയും കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ സിഐ ശ്രീജിത്ത് പി, എസ് ഐ സുധീഷ്, എസ് ഐ രശ്മി, സി പി ഓ മാരായ ലിജിൻ, ജിത്തു, ഫൈസൽ എന്നിവർ ഉണ്ടായിരുന്നു.

ചിതറയിൽ തടിമില്ല് തീപിടിത്തം; 50 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നതായി മില്ലുടമ

ചിതറ: ചിതറ കിഴക്കുംഭാഗത്ത് തടിമില്ല് കത്തിനശിച്ചു. കിഴക്കുംഭാഗം മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുള്ളിൽ പ്രവർത്തിക്കുന്ന ചിതറ പെരിങ്ങാട് പണയിൽ വീട്ടിൽ ഷിബാഹുദ്ദീന്റെ ഉടമസ്ഥതയിലുള്ള സഹിന്ദ് വുഡ് ഇൻഡസ്ട്രീസിലാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല. ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം. മില്ലിലെ ഉപകരണങ്ങളും തടികളും പൂർണമായും കത്തിനശിച്ചു. അമ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മില്ലുടമ പറഞ്ഞു. മില്ല് പ്രവർത്തിച്ചിരുന്ന ഷെഡിന്റെ മുക്കാൽ ഭാഗവും അഗ്നിക്കിരയായി.

തടിമില്ലിന് സമീപം താമസിക്കുന്ന ബാബുമന്ദിരത്തിൽ ലെനിൻ ബാബുവാണ് തീപിടിത്തം ആദ്യം കണ്ടത്. മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടത്തെറിച്ച ശബ്ദം കേട്ടാണ് ലെനിൻ ഉണർന്നത്. പുറത്തിറങ്ങി നോക്കിയപ്പോൾ മില്ലിന്റെ കാൽഭാഗം അഗ്നിക്കിരയായിരുന്നു. തുടർന്ന് ഷിഹാബുദ്ദീന്റെ മകൻ ഷിറാഫിനെയും കടയ്ക്കൽ ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. അസഹ്യമായ ചൂട് കാരണം ഫയർഫോഴ്സിന് ആദ്യഘട്ടത്തിൽ കെട്ടിടത്തിലേക്ക് പ്രവേശിക്കാനായില്ല. ഏറെ നേരം വെള്ളമൊഴിച്ച ശേഷമാണ് കെട്ടിടത്തിനടുത്തേക്ക് എത്താനായത്.

കടയ്ക്കലിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റാണ് ആദ്യം എത്തിയത്. പുനലൂർ, വിതുര, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ നി​ന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തി മൂന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണമായും കെടുത്തിയത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ചിതറ ഐരക്കുഴിയിൽ വാഹനാപകടം

ചിതറ: ചിതറ ഐരക്കുഴിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. മതിലിൽ ഇടിച്ച വാഹനം നിയന്ത്രണം വിട്ട് ഐരക്കുഴി റേഷൻ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രാവിലെ 7.30 നാണ് അപകടം സംഭവിച്ചത്. വാഹനത്തിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് ദൃസാക്ഷികൾ പറയുന്നത്. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കിഴക്കുംഭാഗം തടിമില്ലിൽ വൻ തീ പിടുത്തം

ചിതറ: ചിതറ കിഴക്കുംഭാഗത്ത് തടിമില്ലിൽ വൻപിടുത്തം 50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. ഇന്ന് വെളുപ്പിനെ നാലുമണിയോടുകൂടി ചിതറ കിഴക്കുംഭാഗത്ത് പ്രവർത്തിക്കുന്ന സഹിന്ദ് തടിമില്ലിനാണ് തീപിടുത്തം ഉണ്ടായത്. കടയ്ക്കൽ നിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും തീയണക്കാൻ കഴിയാത്തതിനെ തുടർന്ന് കൊട്ടാരക്കരയിൽ നിന്നും പുനലൂരിൽ നിന്നും കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തിയ്യണക്കാൻ കഴിഞ്ഞത്.

എന്നാൽ തടിമില്ലിലെ ഉപകരണങ്ങളും തടികളും പൂർണമായി കത്തി നശിച്ചുനിലയിലാണ് 50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഷോർട് സെർക്യൂട്ട് ആയിരിക്കാം തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കൽ, വിതുര, വെഞ്ഞാറമൂട്, പുനലൂർ എന്നിവടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണീറ്റുകൾ എത്തിയാണ് തീ അണക്കാൻ കഴിഞ്ഞത്.

കിഴക്കുഭാഗത്ത് ഇരുചക്ര യാത്രികന്റെ ദേഹത്ത് തുപ്പി ബസ് യാത്രികൻ; ബസ് റൂട്ട് മുടങ്ങി

ചിതറ: ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം. മടത്തറയിൽ നിന്നും കടയ്ക്കലിലേക്ക് പോകേണ്ട ദില്ലൂസ്‌ ബസ് ആണ് റൂട്ട് മുടക്കിയത്. മുള്ളിക്കാട് ഭാഗത്ത് എത്തിയപ്പോൾ ദില്ലൂസ് ബസിലിരുന്ന് സ്കൂട്ടർ യാത്രികന്റെ ദേഹത്ത് മുറുക്കി തുപ്പുകയായിരുന്നു. ഇരുചക്ര യാത്രികൻ കിഴക്കുംഭാഗത്ത് എത്തിയപ്പോൾ ബസ് തടഞ്ഞു ബസ് ജീവനക്കാരോട് കാര്യം അവതരിപ്പിച്ചു.
ബസിന് ഉള്ളിൽ കയറി പരിശോധന നടത്തിയ ഇരുചക്ര യാത്രികന് തന്റെ ദേഹത്ത് തുപ്പിയ ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ബസ് ജീവനക്കാർ തങ്ങളുടെ സമയത്തിന് ഇനി ഓടാൻ കഴിയില്ല എന്ന് പറഞ്ഞു കൊണ്ട് റൂട്ട് മുടക്കുകയായിരുന്നു.
 
തങ്ങളുടെ റൂട്ട് മുടക്കി എന്ന് ആരോപിച്ചു സ്കൂട്ടർ യാത്രികനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും അവസാനം ചിതറ പോലീസ് സ്ഥലത്തെത്തി പരാതിയുമായി രണ്ടുപേരോടും സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. ടിക്കറ്റ് എടുത്ത് യാത്ര ചെയ്ത ബസ് യാത്രികർ ദുരിതത്തിൽ ആകുന്ന അവസ്ഥയുമാണ് ഉണ്ടായത്. റൂട്ട് മുടക്കി എന്ന ആരോപണവുമായി ബസ് ജീവനക്കാരും. തന്റെ ദേഹത്ത്‌ തുപ്പിയ ആളെ തിരയുക മാത്രമാണ് ഉണ്ടായത് എന്ന് ഇരുചക്ര വാഹന യാത്രികനും പറയുന്നു.

ചിതറ മുള്ളിക്കാട് വാഹനാപകടം; മാതാവിനും കുട്ടിക്കും പരിക്ക്

ചിതറ: മുള്ളിക്കാട് ഇന്ന് ഉച്ചയ്ക്ക് 1.30 ടെയാണ് വാഹനാപകടം ഉണ്ടായത്. ഇരുചക്ര വാഹനവും കാറുമാണ് അപകടത്തിൽ പെട്ടത്. റോഡ് സൈഡിൽ ഒതുക്കിയ കാർ ഒരു സിഗ്‌നലും കാണിക്കാതെ തിരിഞ്ഞതാണ് അപകടത്തിന് കാരണമായത് എന്ന് ദൃസാക്ഷികൾ പറയുന്നു. ഇരുചക്ര വാഹനത്തിൽ മാതാവും കുട്ടിയുമാണ് ഉണ്ടായിരുന്നത്. മാതാവിന് പരിക്കുകൾ ഉണ്ട്. കുട്ടിക്ക് നിസാരമായി മാത്രമാണ് പരിക്കേറ്റത്. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായ ഡ്രൈവിങ് മൂലം അനവധി വാഹനങ്ങളാണ് ഈ മേഖലയിൽ അപകടത്തിൽ പെടുന്നത്

കടയ്ക്കലിന്റെ ഉറക്കം കളഞ്ഞ് കരിഞ്ചെള്ളുകൾ

കടയ്ക്കൽ: വേനൽച്ചൂടിൽ വെന്തുരുകുന്ന കിഴക്കൻമേഖലയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച് കരിഞ്ചെള്ളുകളും. ഏറ്റവുമധികം റബർ തോട്ടങ്ങളുള്ള കടയ്ക്കൽ, കുമ്മിൾ, ചിതറ ഇപ്പോൾ കരിഞ്ചെള്ളുകളുടെ പിടിയിലാണ്. രാത്രിയിൽ വിളക്കു തെളിക്കാനോ ആഹാരം കഴിക്കാനോപോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ.

റബർ തോട്ടങ്ങൾ താവളമാക്കുന്ന ചെള്ളുകൾ രാത്രിയാകുന്നതോടെ, സമീപത്തെ വീടുകളിലേക്ക് കൂട്ടത്തോടെ ചേക്കേറും. ഒരേസമയം ലക്ഷക്കണക്കായി എത്തുന്ന ഈ ചെള്ളുകളെ നശിപ്പിക്കാനാകാതെ വലയുകയാണ് നാട്ടുകാർ. വീടിന്റെ ഭിത്തികളിലും മച്ചിലുമുൾപ്പെടെ തമ്പടിക്കുന്ന ഇവ ആഹാരസാധനങ്ങളിലേക്കും ദേഹത്തേക്കും പൊഴിഞ്ഞുവീഴുന്നത് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കുഞ്ഞുങ്ങളുള്ള വീടുകളിൽ മുതിർന്നവർ ഇമപൂട്ടാതെ കാത്തിരുന്നാണ് കുഞ്ഞുങ്ങളെ ഇവറ്റകളിൽനിന്നു രക്ഷിക്കുന്നത്.

മടത്തറ ബിവറേജസിന് സമീപം 100 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു

ചിതറ: മടത്തറ ബിവറേജസിന് സമീപം 100 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു. ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. 41 വയസുള്ള ഷാജിയും ഭാര്യ ഷിംനയുമാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതയിൽ സ്വദേശികളായ ഇവർ ഇപ്പോൾ നെടുമങ്ങാട് സ്ഥിര താമസക്കാരാണ്. മടത്തറയിൽ നിന്നും കടയ്ക്കലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ചിതറ ഐരക്കുഴിയിൽ വാഹനമിടിച്ച് ഒരു മരണം

ചിതറ: ഐരക്കുഴിയിൽ വാഹനമിടിച്ച് ഒരു മരണം. ചിതറ പഞ്ചായത്തിലെ ഹരിതകർമ സേനാംഗമായ സുനിത (55) ആണ് മരണപ്പെട്ടത്. ഐരക്കുഴിയിൽ ബസ് കയറുവാൻ റോഡ് മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ വേഗതയിൽ എത്തിയ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു.

യുവതിയെ അക്രമിച്ച് മാല മോഷണം, ചിതറ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

ചിതറ: പൊഴിയൂരിൽ സ്‌കൂട്ടറിൽ യാത്ര ചെയ്ത് വന്ന സ്ത്രീയെ തള്ളിയിട്ട് ആക്രമിച്ചു ആറ് പവൻ്റെ മാല പൊട്ടിച്ച കേസിലെ മുഖ്യ പ്രതിയെയും അയാളുടെ കൂട്ടാളിയെയും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫ് ഷാഡോ പോലീസ് പിടികൂടി. ചിതറ, വളവുപച്ച, സൂര്യകുളത്ത് തടത്തരികത്ത് വീട്ടിൽ വീട് മുഹമ്മദ് ഷാൻ (24), ശ്രീകാര്യം, ചെക്കാല മുക്ക്, ഗാഫ്ഗിൽ, പുളിയറ കോണത്ത് വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന റിഷിൻ (24) എന്നിവരാണ് അറസ്റ്റിലായത്.

കളിയിക്കവിളയിൽ നിന്നും ഏപ്രിൽ 27ന് ഇവർ മോഷ്ടിച്ച യൂണികോൺ ബൈക്കും, മെയ് 1നു കൊട്ടാരക്കര മൈലത്ത് നിന്നും മോഷ്‌ടിച്ച എഫ് സി റെഡ് കളർ ബൈക്കും ഇവരിൽ നിന്നും കണ്ടെടുത്തു. കൂടാതെ തമിഴ് നാട്ടിലെ വിവിധ ഇടങ്ങളിൽ നിന്നായി ബുള്ളറ്റ്, പൾസർ ബൈക്കുകളും മോഷണം നടത്തി മാല പൊട്ടിച്ചു എന്നും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. തമിഴ് നാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇതിന് ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. തമിഴ്‌നാട് പൊലീസും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു പ്രതികളെ തിരഞ്ഞ് വരുകയായിരുന്നു. പ്രതികൾക്ക് എതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി ഉൾപ്പെടെ അമ്പതോളം കേസുകൾ നിലവിലുണ്ട്.

മോഷ്‌ടിച്ച കാറുമായി പൊലീസിനെ ഇടിച്ച് തെറിപ്പിച്ചു പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതിന് കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലും ഇവർക്കെതിരെ കേസ് ഉണ്ട്. നേരത്തെ റിമാൻഡിൽ കഴിഞ്ഞ് വരവേ ജയിൽ ചാടിയതിനും മുഖ്യ പ്രതിയായ മുഹമ്മദ് ഷാനിനെതിരെ കേസ് ഉണ്ട്. തമിഴ്നാട്ടിൽ ഇവരെ പോലീസ് തിരയുന്നത് അറിഞ്ഞ് തിരികെ ഇവർ കേരളത്തിലേക്ക് എത്തുകയായിരുന്നു .

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റൂറൽ ഡാൻസാഫ് സംഘം സാഹസികമായി പ്രതികളെ കീഴടക്കിയത്. സബ്ബ് ഇൻസ്പെക്‌ടർ മാരായ ബി. ദിലീപ്, ആർ. ബിജുകുമാർ ഷാഡോ ടീം അംഗങ്ങളായ അനൂപ്, രാജീവ്, റിയാസ്, ഗോപകുമാർ, സുനിൽ രാജ്,അഭിജിത് എന്നിവരാണ് പ്രതികളെ പിടികൂടിയത്

മടത്തറ മുല്ലശ്ശേരിയിൽ കിണറ്റിൽ ഇറങ്ങിയ യുവാവ് മരണപ്പെട്ടു

ചിതറ: മടത്തറ മുല്ലശ്ശേരി വീട്ടിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് മരണപ്പെട്ടു അൽത്താഫ് 25 ആണ് മരണപ്പെട്ടത്. 12 മണിയോടെ സ്വന്തം വീട്ടിലെ കിണറ്റിൽ ആട് വീഴുകയും ആടിനെ എടുക്കുവാനായി അൽത്താഫ് ഇറങ്ങുകയുമായിരുന്നു. കിണറ്റിനുള്ളിൽ ശ്വാസം കിട്ടാതെയാണ് യുവാവ് മരണപ്പെട്ടത്.

നാട്ടുകാർ രക്ഷിക്കാൻ ശ്രമം നടത്തി എങ്കിലും ഓക്സിജന്റെ ലഭ്യത കുറവ് ആയതിനാൽ ശ്രമത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഉടൻ കടയ്ക്കൽ ഫയർഫോഴ്‌സിനെയും ചിതറ പോലീസിനെയും വിവരം അറിയിക്കുകയും ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്ത് എടുത്തു. കിണറ്റിൽ ഉള്ളിൽ വച്ചു തന്നെ മരണം സംഭവിച്ചിരുന്നു.

ചിതറ മതിരയിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം;പ്രതികൾ പിടിയിൽ

ചിതറ: കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ കൂടിയാണ് സംഭവം നടന്നത്. മതിര തോട്ടുമുക്ക് താമസിക്കുന്ന മംഗലത്ത് പുത്തൻവീട്ടിൽ മോഹനൻ മകൻ 37 വയസ്സുള്ള ഷിജു വിനെയും മതിര തോട്ടുമുക്ക് താമസിക്കുന്ന വിനയം വീട്ടിൽ ഗിരീഷ് കുമാറിൻറെ ഭാര്യ വിനീത എന്നിവരെയാണ്അ യൽവാസികളായ മതിര തോട്ടുമുക്ക് താമസിക്കുന്ന ആനന്ദഭവൻ വീട്ടിൽ 70 വയസ്സുള്ള സോമനും അയാളുടെ 35 വയസ്സുള്ള മകൻ ആനന്ദു ചേർന്ന് വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഷിജുവിന്റെ വീട്ടുകാരും സോമന്റെ വീട്ടുകാരും തമ്മിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വഴി തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം ഷിജുവിന്റെ സഹോദരിയുടെ മകളുടെ കല്യാണത്തിനായി എല്ലാവരും പോയിരുന്ന സമയത്ത് സോമനും മകൻ ആനന്ദും ചേർന്ന് തർക്കം നിലനിന്നിരുന്ന വഴിയിൽ നിൽക്കുന്ന എല്ലാ മരങ്ങളും വെട്ടി മാറ്റിയിരുന്നു. ഇതു സംബന്ധിച്ച് ഷിജുവും വീട്ടുകാരും അടുത്തദിവസം (29 4 2024) തീയതി ഷിജുവിന്റെ വീടിന് മുൻവശം വച്ച് ഇതിന് പോലീസിൽ പരാതി കൊടുത്ത കേസെടുക്കണമെന്ന് പറയുന്നത് സോമൻ കേൾക്കുകയും തുടർന്ന് സോമൻ മകൻ ആനന്ദും വലിയ ഒരു വാളുമായി ഷിജുവിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ഷിജുവിനെ തലയിലും വയറിലും കയ്യിലും തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

ഇത് കണ്ടു മറ്റൊരു അയൽവാസിയായ വിനീത തടസ്സം പിടിക്കാൻ വരുകയും വിനീതയുടെ കൈയ്ക്കും പ്രതികൾ വെട്ടുകയും ചെയ്തു. തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ ഷിജുവിനെയും വിനിതയേയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഒളിവിൽ പോയിരുന്ന പ്രതികളെ ചിതറ സിഐ ശ്രീജിത്ത് പി യുടെ നേതൃത്വത്തിൽ അന്നേദിവസം തന്നെ അറസ്റ്റ് ചെയ്തു. പ്രതി ആനന്ദിന് മുൻപും അടിപിടി കേസുകൾ നിലവിലുണ്ട്. പ്രതികളെ കടക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു

സി ഐ ശ്രീജിത്ത് പി, എസ് ഐ രശ്മി, എസ് ഐ അജിത്ത് ലാൽ, എ എസ് ഐ സലീന, സി പി ഓ മാരായ, അഖിലേഷ്, അനൂപ്, അരുൺ, ഉബൈദ്എ ന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ചിതറ മതിരയിൽ വഴിതർക്കം; രണ്ടുപേർക്ക് വെട്ടേറ്റു

ചിതറ: മതിര തോട്ടുമുക്കിലാണ് ആണ് സംഭവം നടന്നത്. ഏറെ നാളുകളായി തോട്ടുമുക്ക് സ്വദേശി സോമൻ, ഷൈജുകുമാർ എന്നിവർ വഴിതർക്കത്തിലയിരുന്നു. കഴിഞ്ഞ ദിവസം ഷിജു കുമാറിന്റെ വീട്ടിൽ വിവാഹ ചടങ്ങുകൾ നടക്കുകയും. ചടങ്ങു കഴിഞ്ഞു തിരിച്ചു എത്തുമ്പോൾ തർക്കത്തിൽ കിടന്നിരുന്ന വഴിയിൽനിന്ന മരങ്ങൾ സോമൻ മുറിച്ച് മാറ്റിയതായും പറയുന്നു. ഇതേ തുടർന്ന് ഉണ്ടായ പ്രശ്നങ്ങളാണ് ഷിജു കുമാറിനെ വെട്ടുന്നത്. ഗുരുതരമായി പരിക്കേറ്റ ഷിജു കുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചിതറ പോലീസ് അന്വേഷണം ആരംഭിച്ചു.

ചിതറയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ചിതറ: ഗ്രാമദീപം ഗ്രന്ഥശാല & വായന ശാലയുടേയും പുനലൂർ ശങ്കേഴ്‌സ് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ ചിതറ കണ്ണൻകോട് നേത്രപരിശോധനാക്യാമ്പും തിമിരശസ്ത്രക്രിയാ നിർണ്ണയവും ഡയബറ്റിക് റെറ്റിനോപ്പതി നിർണ്ണയവും സംഘടിപ്പിച്ചു. നാലോളം SC കോളനി നിലനിൽക്കുന്ന മേഖലയിൽ അനവധിയായ പരിപാടികളാണ് ഗ്രാമദീപം ഗ്രന്ഥ ശാലയുടെ നേതൃത്വത്തിൽ നടന്നു വരുന്നത്.

വിദ്യാഭ്യാസ പരമായി പിന്നോട്ട് നിന്നിരുന്ന ഈ മേഖലയിൽ അനവധി കുട്ടികളെ വിദ്യാഭ്യാസ പരമായി മുന്നോട്ട് നയിക്കുവാൻ ട്യൂഷൻ സെന്റർ ഉൾപ്പെടെ ഗ്രാമ ദീപം ഗ്രന്ഥശാലയിലൂടെ നടപ്പിലാക്കുന്നുണ്ട്. ഒരു നാടിന്റെ വളർച്ചയ്ക്കായി ഇടവേളകൾ ഇല്ലാതെ പരിശ്രമിക്കുന്ന ഒരു സമൂഹത്തിൽ തങ്ങളുടെ നാട്ടിലെ കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെയുള്ളവർക്ക് സൗജന്യമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കാൻ നാട്ടിലെ ഒരേയൊരു സ്കൂളായ KVLPS കണ്ണൻകോട് നൽകണം എന്ന് ആവശ്യപ്പെട്ടപ്പോൾ സ്കൂൾ മാനേജ്‌മെന്റ് സാധിക്കില്ല എന്ന നടപടിയാണ് എടുത്തത്. ഈ സ്കൂളിലെ 90% വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ഈ ഉദ്യമത്തിന് പങ്കാളികളാണ്.

അനവധിയായ പൊതുപരിപാടികൾ ഈ സ്കൂളിൽ വച്ചു നടത്തിയിരുന്നു . എന്നാൽ കണ്ണൻകോട് പിന്നോക്കവസ്ഥയിൽ നിൽക്കുന്ന മേഖലയിലുള്ളവരുടെ പൊതു ആവശ്യമായ ഒരു ക്യാമ്പ് സ്കൂളിൽ വച്ചു നടത്താനായി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടപ്പോൾ മുഖം തിരിച്ച നടപടിയോട് നാട്ടുകാരും പൊതുപ്രവർത്തകരോടും എതിർപ്പാണ് കാട്ടിയത്.
നാടിന്റെ ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന പൊതു പരിപാടികളിൽ ആ നാട്ടിലെ സ്കൂളും പങ്കാളികളാകണം എന്നാണ് നാട്ടുകാർ പറയുന്നത്.

പരിപാടിയുടെ ഉദ്ഘാടനം അനിൽ ആഴാവീട് (ACCOK കൊല്ലം ജില്ല പ്രസിഡന്റ്) നിർവഹിച്ചു, ഗ്രന്ഥശാല പ്രസിഡന്റ് നിധീഷ് ടി എസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രന്ഥശാല സെക്രട്ടറി അജിത്ത് ലാൽ സ്വാഗതം ആശംസിച്ചു വാർഡ് മെമ്പർ രാജീവ് കൂരാപ്പള്ളി, ചിതറ സബ് ഇൻസ്‌പെക്ടർ സുധീഷ്, കെ സുകുമാരപിള്ള, കണ്ണൻകോട് സുധകരൻ, രാഹുൽ രാജ്, ചിതറ സജീവ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ സംസാരിച്ചു. യോഗത്തിൽ നന്ദി അറിയിച്ചത് ഗ്രന്ഥശാല എക്‌സിക്യൂട്ടീവ് അംഗം ഇൻഷാദാണ് അനവധി ആളുകൾ ഈ ഉദ്യമത്തിൽ പങ്കാളിത്തം വഹിച്ചു.

ചിതറ ഉണ്ണിമുക്കിൽ സ്കൂട്ടിയിൽ നിന്നും തെറിച്ച് വീണ് വയോധികയ്ക്ക് ഗുരുതര പരിക്കേറ്റു

ചിതറ: പാരിപ്പള്ളി – മടത്തറ റോഡിൽ ഉണ്ണിമുക്ക് ജംഗ്ഷനിലാണ് തിങ്കൾ രാവിലെ 9.30 മണിയോടെ അപകടം സംഭവിച്ചത്. സൂര്യകുളം – ഉണ്ണിമുക്ക് റോഡിൽ നിന്ന് ഉണ്ണിമുക്ക് ജംഗ്ഷനിൽ വന്ന് പേഴുംമൂട്ടിലേക്ക് പോകും വഴിയാണ് ഉണ്ണിമുക്ക് ജംഗ്ഷനിൽ സ്കൂട്ടിയുടെ പിറകിൽ യുവതിയ്ക്ക് ഒപ്പം ഇരുന്ന പേഴുംമൂട് സ്വദേശി ഷാഹിദ (52) തെറിച്ച് റോഡിലേക്ക് വീണു ഗുരുതരമായ പരിക്കേറ്റത്. ഷാഹിദയുടെ കാലിനാണ് ഗുരുതമായി പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാർ ഓടികൂടി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്നും ഷാഹിദ യെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

ഐരക്കുഴിയിൽ സമയക്രമം പാലിച്ചില്ല; സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

ചിതറ: ഐരക്കുഴിയിൽ സമയക്രമം പാലിച്ചില്ല സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. ഐരക്കുഴി ജംങ്ഷനിലാണ് സംഭവം ആലിയ ബസും കെ എം എസ് ബസ് ജീവനക്കാരും തമ്മിലാണ് ഐരക്കുഴി ജംഗ്ഷനിൽ വാക്ക് തർക്കം ഉണ്ടായത്. സമയക്രമത്തെ ചൊല്ലിയാണ് ഇവർ തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കിൽ എത്തിയത്. നാട്ടുകാർ ഇടപ്പെട്ട് ഇവരെ പിന്തിരിപ്പിച്ചു. സ്വകാര്യ ബസിന്റെ അമിത വേഗത പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു.

ചിതറയിൽ വീട് കുത്തിത്തുറന്ന് മോഷണം; രണ്ട് പവനും 30,000 രൂപയും കവർന്നു

ചിതറ: ചിതറ പുതുശ്ശേരി പൽപ്പുകോളേജിന് സമീപം ഷാജി മൻസിലിൽ സലീമിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ മോഷണം നടന്ന സമയത്ത് വീട്ടിൽ ആളില്ലായിരുന്നു വീട്ടുകാർ ബന്ധു വീട്ടിൽ പോയിരുന്നു. സമീപത്തേ ബന്ധുവാണ് വീടിന് മുന്നിലെ വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടത്. വീട്ടുകാർ പോലിസിനെ അറിയിച്ചതിനെ തുടർന്ന് ചിതറ പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴാണ് കിടപ്പു മുറിയിലെ അലമാര കുത്തി തുറന്ന് അലമാരയിൽ ഉണ്ടായിരുന്ന രണ്ട് പവനും 30000 രൂപയും മോഷ്ടാക്കൽ അപഹരിച്ചു.









© all rights reserved
made with Kadakkalnews.com