ചിതറ: ചിതറ തുമ്പമൺതൊടി കാരറ കുന്നിൽ കളിയിലിൽ വീട്ടിൽ സുജിൻ 29 നെ കുത്തി കൊലപ്പെടുത്തിയ പ്രതികളെ ചിതറ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവ ശേഷം ഒളിവിൽ പോകാൻ പ്രതികൾ ശ്രമം നടത്തിയിരുന്നു. മുൻ വൈരാഖ്യത്തെ തുടർന്ന് പ്രതികൾ സംഘടിച്ചെത്തി സുജിനെയും സുഹൃത്തിനേയും കുത്തുകയായിരുന്നു. വയറ്റിൽ കുത്തേറ്റ സുജിനെയും സുഹൃത്ത് അനന്തുവിനെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ട് പോയെങ്കിലും സുജിൻ മരണപ്പെടുകയായിരുന്നു. വിവേക്, സൂര്യജിത്ത്, ബിജു, മഹി, വിജയ് എന്നിവരാണ് ചിതറ പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ