Responsive Ad Slot

education എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
education എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഐ ടി ഐ പ്രവേശനം; സ്‌പോട്ട് അഡ്മിഷന്‍ 19 ന്

കുളത്തൂപ്പുഴയില്‍ പുതുതായി ആരംഭിച്ച കൂവക്കാട് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ എസ് സി വി ടി പ്ലംബര്‍(നോണ്‍ മെട്രിക്) ട്രേഡില്‍ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷന്‍ ഫെബ്രുവരി 19 ന് രാവിലെ 9.30 ന് ആയൂര്‍ ഇളമാട് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ നടക്കും. വിശദ വിവരങ്ങള്‍ 0474-2671715 നമ്പരില്‍ ലഭിക്കും.

ഇല്ക്ട്രിക്കല്‍ വയര്‍മാന്‍ കോഴ്‌സ്

പുനലൂര്‍ ഗവണ്‍മെന്റ് പോളിെടക്‌നിക്ക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഇലട്രിക്കല്‍ വയര്‍മാന്‍ (ലൈസന്‍സിങ് ബോര്‍ഡ് അംഗീകരിച്ച) കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 7025403130.

കുളത്തൂപ്പുഴ ഐ ടി ഐ പ്രവേശനം

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സര്‍ക്കാര്‍ ഐ ടി ഐ യില്‍ എസ് സി വി ടി ഫിറ്റര്‍(മെട്രിക്), പ്ലംബര്‍(നോണ്‍ മെട്രിക്) ട്രേഡുകളില്‍ പ്രവേശനത്തിന് ഫെബ്രുവരി അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷാ ഫോമും അനുബന്ധ വിവരങ്ങളും കുളത്തൂപ്പുഴ അഅര്‍ പി എല്‍ എസ്റ്റേറ്റ് ഓഫീസിലും ഇളമാട് സര്‍ക്കാര്‍ ഐ ടി ഐ യിലും ലഭിക്കും. ഫോണ്‍: 0474-2671715.

ചടയമംഗലം ഗവ: ഐ.ടി.ഐ മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രവേശനം


ചടയമംഗലം: ചടയമംഗലം ഗവണ്‍മെന്റ് ഐ ടി ഐ യില്‍ ഡി / സിവില്‍, സര്‍വ്വേയര്‍ എന്നീ ട്രേഡുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് നവംബര്‍ നാലിന് രാവിലെ 10 ന് ഐ ടി ഐ യില്‍ നടക്കും. വിശദ വിവരങ്ങള്‍ www.itichadayamangalam.kerala.gov.in എന്ന സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0474-2448855.

അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്; ഒറ്റത്തവണ പരിശോധന 17 ന്


കൊല്ലം: കൃഷി വകുപ്പില്‍ അസിസ്റ്റന്റ് ഗ്രേഡ്-2 (കാറ്റഗറി നമ്പര്‍ 444/16) സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ഒറ്റത്തവണ വെരിഫിക്കേഷന്‍ ആഗസ്റ്റ് 17 ന് പി എസ് സി കൊല്ലം മേഖലാ ഓഫീസില്‍ നടത്തും.

ജനറല്‍ നഴ്‌സിംഗ്; അപേക്ഷിക്കാം

കൊല്ലം: സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളില്‍ ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത - ഫിസിക്‌സ്, കെമസ്ട്രി, ബയോളജി ഐച്ഛിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ് ടൂ അഥവാ തത്തുല്യ പരീക്ഷ ജയിക്കണം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.dhs.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ ആഗസ്റ്റ് 27 നകം സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.

പാങ്ങോട് മന്നാനിയ കോളേജിൽ ഡിഗ്രി കോഴ്സുകളുടെ മാനേജ്മെന്റ് ക്വോട്ടയിൽ അഡ്മിഷന് അപേക്ഷിക്കാം.

പാങ്ങോട്: പാങ്ങോട് മന്നാനിയ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഈ വർഷത്തെ ഡിഗ്രി കോഴ്സുകൾക്ക് മാനേജ്മെന്റ് ക്വോട്ടയിൽ അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. www.mannaniyacollege.ac.in  എന്ന വെബ്സൈറ്റിൽ ആണ് അപേക്ഷിക്കേണ്ടത്. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ കോളേജിൽ നേരിട്ട് വരേണ്ട ആവശ്യമില്ലെന്ന് പ്രിൻസിപ്പൽ ഡോക്ടർ പി നസീർ അറിയിച്ചു. വിവരങ്ങൾക്ക് 9496813610, 9496328593 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം

കൊല്ലം: കടപ്പാക്കടയിലെ ഗവണ്‍മെന്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് ഓഗസ്റ്റ് ആറുവരെ അപേക്ഷിക്കാം. www.fcikerala.org വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0474-2767635, 8089561251, 9946320222 എന്നീ നമ്പരുകളില്‍ ലഭിക്കും.

ഐ എച്ച് ആര്‍ ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

കൊല്ലം: ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കടത്തുരുത്തി(0482-9264177, 8547005049), കട്ടപ്പന(0486-8250160, 8547005053), കാഞ്ഞിരപ്പള്ളി(0482-8206480, 8547005075), കോന്നി(0468-2382280, 8547005074), മല്ലപ്പള്ളി(0469-2681426, 8547005033), മറയൂര്‍(0486-5253010, 8547005072), നെടുംകണ്ടം(0486-8234472, 8547005067), പയ്യപ്പാടി(പുതുപ്പള്ളി 0481-2351631, 8547005040), പീരുമേട്(0486-9232373, 8547005041), തൊടുപുഴ(0486-2257447, 8547005047), പുത്തന്‍വേലിക്കര(0484-2487790, 8547005069) എന്നിവിടങ്ങളിലെ 11 അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2020-21 അധ്യയന വര്‍ഷം ഡിഗ്രി കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് http://ihrd.kerala.gov.in/cascap വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.ihrd.ac.in വെബ്‌സൈറ്റില്‍.

പി എസ് സി നിയമനം; ആധാര്‍ ലിങ്ക് ചെയ്യണം

പി എസ് സി നിയമനങ്ങളുടെ സുതാര്യത വിര്‍ധിപ്പിക്കുന്നതിന് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് വെരിഫിക്കേഷന്‍ നടപ്പാക്കും. പി എസ് സി വണ്‍ ടൈം രജിസ്‌ട്രേഷന്‍ വഴി അപേക്ഷ സമര്‍പ്പിച്ച് ജോലിയില്‍ പ്രവേശിച്ച് നിയമന പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗസ്ഥരും പുതുതായി പ്രവേശിച്ചവരും ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനകം പി എസ് സി വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ലിങ്ക് ചെയ്യണം. ഇക്കാര്യം നിയമന അധികാരികള്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
© all rights reserved
made with Kadakkalnews.com