Responsive Ad Slot

Slider

മടത്തറയിൽ കെ.എസ്.ആർ.ടി.സി ബസ് കാറിൽ ഇടിച്ചു; അപകടം ഒഴിവായി

കഴിഞ്ഞ രാത്രി 11.30ഓടെ മടത്തറ മേലെ മടത്തറയ്ക്ക് ഇടയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു അപകടം സൃഷ്ടിച്ചു.
ചിതറ: മലയോര ഹൈവേയിലെ മടത്തറ ജംക്ഷൻ സമീപം കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.

മടത്തറ തടത്തരികത്ത് വീട്ടിൽ ഗദ്ദാഫി (27), സിന്ധു ഭവനിൽ അഭയ് (21) എന്നിവരാണ് പരിക്കേറ്റത്. ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെന്മലയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസും മേലേമുക്കിലേക്ക് പോവുകയായിരുന്ന കാറും തമ്മിലായിരുന്നു കൂട്ടിയിടി.

അപകടത്തിൽ കാർ പൂർണമായും തകർന്നു. സ്ഥലത്ത് അപകടം പതിവായതാണ്. ഹൈവേ നിർമാണത്തിലെ അപാകതയെ തുടര്‍ന്നാണ് തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com