Responsive Ad Slot

Slider

ചിതറയിലെ നാട്ടുകാർ ചേർന്ന് ഒരുക്കിയ ‘മൈക്രോ ഫിനാൻസ്’ സിനിമ ഹൗസ്ഫുൾ ആവേശം

ചിതറ ടാപ്പിംഗ് തൊഴിലാളിയുടെ പ്രയത്‌നഫലമായി രൂപം കൊണ്ട ‘മൈക്രോ ഫിനാൻസ്’ എന്ന സിനിമ പ്രേക്ഷകരുടെ പ്രശംസ നേടി; പ്രാദേശിക കലാകാരന്മാരെ ഉൾപ്പെടുത്തി
ചിതറ: ചിതറ വേങ്കോട് സ്വദേശി ടാപ്പിംഗ് തൊഴിലാളിയായ സുരേഷ് വേങ്കോടിന്റെ സംരംഭമായി പുറത്തിറങ്ങിയ ‘മൈക്രോ ഫിനാൻസ്’ എന്ന സിനിമ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു. ബിഫോർ സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രം പ്രാദേശിക കഥാപാത്രങ്ങളെ കേന്ദ്രമാക്കി സമൂഹത്തിൽ ഇന്ന് വളരെ പ്രസക്തമായ ഒരു പ്രമേയം ആധാരമാക്കി ഒരുക്കിയതാണ്. ആദ്യ ഷോയിൽ തന്നെ ഹൗസ്ഫുൾ ആവുകയും, ശക്തമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ജീവിതരേഖകളെ ആധികാരികമായി ചിത്രീകരിച്ചുവെന്നതിനാൽ വലിയ സ്വീകരണം നേടുകയും ചെയ്തു.

ചിത്രത്തിൽ ചിതറ-ചടയമംഗലം സ്വദേശികളായ ജൗഫൽ ജലാൽ, സൂരജ് സുഗതൻ, രാജി അലക്സ്, രഞ്ജിത്ത് എം സി, ഷിബു പാപ്പാസ്, നിധിൻ പുത്തൻപുരയ്ക്കൽ, സജീവ് ചടയമംഗലം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരി വിഷ്വൽ മീഡിയയാണ് ക്യാമറ കൈകാര്യം ചെയ്തതും, എഡിറ്റിംഗ് ഷിബിൻ എസ്, ബാബുവിന്റെ നേതൃത്വത്തിലായിരുന്നു. ചിത്രം കടയ്ക്കൽ ശ്രീധന്യ തീയേറ്ററിൽ റിലീസ് ചെയ്തു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com