Responsive Ad Slot

Slider

മടത്തറ കുളത്തുപ്പുഴ റോഡിൽ പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു

മടത്തറ കുളത്തുപ്പുഴ റൂട്ടിൽ പച്ചക്കറി കയറ്റിയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് നിസ്സാര പരിക്ക്, വലിയ ദുരന്തം ഒഴിവായി.
ചിതറ: മടത്തറയും മേലെമുക്കിയും ഇടയിലുള്ള ട്രാവൻകൂർ കോളേജിന് സമീപമുള്ള വലിയ വളവിലാണ് ഇന്ന് രാവിലെ 10:30 ഓടുകൂടിയാണ് അപകടം ഉണ്ടായത്. തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി കയറ്റി മടത്തറയിലേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞതാണ് അപകട കാരണം.

പിക്കപ്പ് വാനിൽ രണ്ട് പേരുണ്ടായിരുന്നുവെങ്കിലും ഡ്രൈവർക്ക് നിസ്സാര പരിക്കുകൾ മാത്രമാണ് ഉണ്ടായത്. യാത്രക്കാരൻ സുരക്ഷിതനാണ്. അപകടം നടന്ന വളവിൽ യാതൊരു ബാരിക്കേഡുകളോ മുന്നറിയിപ്പുകളോ ഇല്ലാതെയാണ്, അപകട സാധ്യത വർദ്ധിപ്പിക്കുന്നത്. മഴക്കാലത്ത് പരിചയമില്ലാത്ത റോഡുകളിൽ വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം എന്നതാണ് സ്ഥലവാസികളുടെ ആവശ്യം.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com