Responsive Ad Slot

Slider

മിഷനോടുള്ള മാജിക്ക്; കടയ്ക്കലിൽ ലഹരിവിരുദ്ധ മായാജാലം ശ്രദ്ധേയം

കടയ്ക്കലിൽ സ്കൂൾ ഓഫ് മാജിക് നടപ്പിലാക്കുന്ന 'മാജിക് വിത് എ മിഷൻ' ലഹരിവിരുദ്ധ പരിപാടിയിൽ ഡോ. അരുൺ എസ് നായർ IAS, SI ജ്യോതിഷ് ചിറവൂർ എന്നിവർ പങ്കെടുത്തു.
കടയ്ക്കൽ: സ്കൂൾ ഓഫ് മാജിക് നടപ്പിലാക്കുന്ന 'മാജിക് വിത്ത് മിഷൻ' മായാജാല പരമ്പരയുടെ ഭാഗമായ ലഹരിവിരുദ്ധ ഇന്ദ്രജാല പരിപാടി കടയ്ക്കലിൽ ശ്രദ്ധേയമായി. പരിപാടിയിൽ സാമൂഹ്യ നീതിവകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ (IAS), കേരളം പോലീസ് ഡിസ്ട്രിക്ട് ആന്റി-നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് S.I ശ്രീ. ജ്യോതിഷ് ചിറവൂർ എന്നിവർ പങ്കുചേർന്നു.

സമൂഹത്തെ ലഹരിവിമുക്തമാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മാജിക്കിലൂടെ സാമൂഹിക ബോധവത്കരണം എന്ന മാതൃകാപരമായ പദ്ധതിയുടെ ഭാഗമായാണ് കുട്ടികളിലും പൊതുജനങ്ങളിലും ലഹരിക്കെതിരെ ജനചേതനയുയർത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ പരിപാടി.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com