Responsive Ad Slot

Slider

സുജിൻ വധക്കേസ്: ചിതറ പോലീസ് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി

ചിതറ കൊലക്കേസിൽ പ്രതികൾ പോലീസ് കസ്റ്റഡിയിൽ; തെളിവെടുപ്പിൽ കത്തി ഉറയും പിടിയും കണ്ടെത്തി. സുരക്ഷ ശക്തമാക്കി പൊലീസ്, നാട്ടുകാർ ഒത്തുകൂടി.
ചിതറ: ചിതറ കാരറ കളിയിലിൽ വീട്ടിൽ 30 വയസ്സുള്ള സുജിനെയാണ് മുൻ വൈരാഗ്യത്തെ തുടർന്ന് പ്രതികൾ ഈ കഴിഞ്ഞ മെയ് മാസം ഇരുപതാം തീയതി രാത്രിയിൽ കുത്തി കൊലപ്പെടുത്തിയത്. അന്നുതന്നെ കേസിലെ അഞ്ച് പ്രതികളെയും ചിതറ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനു വേണ്ടി ഇന്ന് ചിതറ പോലീസു പ്രതികളെ കടയ്ക്കൽ കോടതിയിൽ നിന്നും രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളിൽ ലാലു എന്ന് വിളിക്കുന്ന ബിജുവിനെയും സൂര്യജിത്തിനെയും കൊലപാതകം നടത്തിയ ചിതറ കാരാറകുന്നിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.

സജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി സൂക്ഷിച്ചിരുന്ന കത്തിയുടെ ഉറയും, 100 മീറ്റർ അകലെ നിന്ന് കത്തിയുടെ പിടിയും പോലീസ് കണ്ടെടുത്തു. കൊല്ലപ്പെടുത്താൻ ഉപയോഗിച്ച് കത്തി സംഭവം ദിവസം തന്നെ കണ്ടെത്തിയിരുന്നു. പ്രതികളെ തെളിവെടുപ്പ് നടത്താനായി കൊണ്ടുവരുന്നതെന്നറിഞ്ഞു സംഭവസ്ഥലത്ത് നാട്ടുകാർ തടിച്ചുകൂടി.അതിനാൽ വലിയ പോലീസ് സുരക്ഷയിലാണ് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചത്. മറ്റ് നിയമനടപടിക്കുശേഷം പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് ചിതറ പോലീസ് പറഞ്ഞു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com