Responsive Ad Slot

Slider

മദ്യലഹരിയിൽ വാഹനം ഓടിച്ച് വന്ന 108 ആംബുലൻസ് ഡ്രൈവറെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു

ഇന്ന് വെളുപ്പിന് ഒന്നരയോട് കൂടിയായിരുന്നു സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ 32 വയസ്സുള്ള ബോബനാണ് പിടിയിലായത്
ചടമംഗലം: ഇന്ന് വെളുപ്പിന് ഒന്നരയോട് കൂടിയായിരുന്നു സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ 32 വയസ്സുള്ള ബോബനാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടയിൽ സംശയം തോന്നിയ പോലീസ് ആംബുലൻസ് വീണ്ടും വിളിച്ചു വരുത്തുകയായിരുന്നു. വൈദ്യ പരിശോധനയിൽഡ്രൈവർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി. നിലമേലിലുള്ള 108 ആംബുലൻസ് ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഡ്രൈവർക്കെതിരെ ചടയമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ചടമംഗലം എസ് ഐ മോനിഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആംബുലൻസ് പിടി കൂടിയത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com