Responsive Ad Slot

Slider

അമിത വേഗതയിൽ എത്തിയ കാർ കാൽനട യാത്ര കാരനെ ഇടിച്ചിട്ടു; ഡ്രൈവർ പിടിയിൽ

അമിത വേഗതയിൽ എത്തിയ കാർ കാൽ നട യാത്രക്കാരനെ ഇടിച്ചു. ആറ്റിങ്ങൽ സ്വദേശി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ. ഡ്രൈവർ പോലീസ് പിടിയിൽ.
നിലമേൽ: അമിത വേഗതയിൽ എത്തിയ കാർ കാൽ നട യാത്രകാരനെ ഇടിച്ചിട്ടു, ഡ്രൈവർ പിടിയിൽ. കാർ ഡ്രൈവർ ചിതറ കല്ലുവെട്ടാം ക്കുഴി സ്വദേശി സാബു വാണ് ചടയമംഗലം പോലീസിൻ്റെ പിടിയിലായത്. അപകടത്തിൽ കാൽ നട യാത്രകാരനായ ആറ്റിങ്ങൾ സ്വദേശി ഗോപാലൻ (51) നാണ് ഗുരുതരമായി പരിക്കേറ്റത്. എം.സി റോഡിൽ നിലമേൽ ജംഗ്ഷനിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ നിലമേൽ ലോഡിജിൽ താമസിക്കുന്ന ഗോപാലനെ യാണ് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ ഗുരുതമായി പരിക്കേറ്റ ഗോപാലനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. അപകടത്തെ തുടർന് നിർത്താത പോയ കാർ ഡ്രൈവറെ നാട്ടുകാർ പിന്തുടർന്ന് ചടയമംഗലം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഡ്രൈവർ മദ്യ ലഹരിയിൽ ആയിരുന്നുയെന്ന് നാട്ടുകാർ പറയുന്നു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com