![]() |
ചിത്രം: ഫാം തുടങ്ങാൻ കുന്ന് ഇടിച്ചു നിരത്തിയ നിലയിൽ |
ചിതറ: ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിലെ പ്ലവറയിലാണ് പന്നി ഫാം വരുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പ്ലവറയിലെ കുന്നിൻ മുകളിലായി ആരംഭിക്കാൻ പോകുന്ന പന്നി ഫാമിന്റെ ആരംഭ ഘട്ടമായി കുന്നിടിച്ചു നിരപ്പാക്കിയ നിലയിലാണ്. പന്നി ഫാം മിന് ആവിശമായി ഇതിൽ ഷെഡ് പണിയാൻ ഉള്ള തയ്യാറെടുപ്പിലാണ് ഫാം ഉടമ.
പ്രദേശത്ത് ഉള്ളവർ എത്തി ദിവസങ്ങൾക്ക് മുന്നേ മണ്ണിടിപ്പ് തടഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും പണി ആരംഭിച്ചതിനെ തുടർന്ന് വീണ്ടും പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയത്. ഈ പ്രദേശത്തേ അടുത്ത വാർഡായ കിളിത്തട്ട് ഭാഗങ്ങളിൽ പാറ ക്വാറികൾ വന്നതിന് നാട്ടുകാർ വൻ പ്രതിഷേധം സംഘടിപ്പിരുന്നു. എന്നാൽ പാറ ക്വാറികളുടെ പ്രവർത്തനം തുടങ്ങിയതോടെ പ്രദേശ വാസികൾക്ക് പല വിധ അസുഖങ്ങൾക്ക് ഇരയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൽ ഉൾപ്പെടെ ബുദ്ധിമുട്ട് അനുഭവിക്കുന്നതിന് പിന്നാലെയാണ് പന്നി ഫാമിന് തുടക്കം.
കുന്നിൻ മുകളിന് താഴ് ഭാഗത്ത് കൂടി ഒഴുകുന്ന നീരുറവകളെയും കുടിവെള്ള ശ്രോതസ്സുളേയും ഈ ഫാം മലിനമാക്കുകയും പ്രദേശത്ത് ദുർഗന്ധവും രോഗ വ്യാപനവും ഉണ്ടാകുമെന്നാണ് ജനങ്ങൾക്ക് ആശങ്ക. വാർഡിലെ ജനപ്രതിനിധി ഉൾപ്പെടെ ഫാമിനെതിരെ നിലകൊള്ളുമ്പോഴും നാട്ടിലെ ചിലർ ഫാം മിന് അനുകൂല നിലപാടിൽ ആണ്.
പ്രദേശത്തെ പൊതുപ്രവർത്തകരെ സ്വാധീനിക്കാൻ ഇവർ ശ്രമിക്കുന്നതായും ആരോപണമുണ്ട്. വരാൻ പോകുന്ന ഫാം കൂടുതലായും ബാധിക്കുന്നത് തൊട്ടടുത്ത എസ്. സി കുടുംബങ്ങളെയാണ്. ക്യാൻസർ ബാധിച്ചു നാവ് നീക്കം ചെയ്ത വയോധിക ഉൾപ്പെടെ താമസിച്ചു വരുന്ന ഇവിടെ കുഞ്ഞുങ്ങളും പ്രായമുള്ളവരും മുഴുവൻ ആശങ്കകൾ ഉയർത്തുകയാണ്.
ഒരു കാരണവശാലും ഫാം തുടങ്ങാൻ അനുവദിക്കില്ല എന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഇതൊന്നും അറിഞ്ഞിട്ടും കണ്ടിട്ടില്ലെന്ന നിലയിലാണ് പഞ്ചായത്ത് അധികൃതർ. എന്നാൽ പ്രതിഷേധത്തെ മറി കടന്ന് ഫാം തുറക്കാനുള്ള ശ്രമമെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ