Responsive Ad Slot

Slider

കടയ്ക്കൽ ഇരട്ടക്കുളത്ത് ക്രഷർ യുണിറ്റിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

കടയ്ക്കൽ ഇരട്ടക്കുളത്ത് ജനവാസ മേഖലയിലെ ക്രഷർ യുണിറ്റ് നീക്കത്തിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. സി.പി.ഐ.(എം) നേതൃത്വത്തിൽ പ്രതിഷേധ യോഗം.
കടയ്ക്കൽ: കടയ്ക്കൽ ഇരട്ടക്കുളത്ത് ജനവാസ മേഖലയിൽ ക്രഷർ യുണിറ്റ് പ്രവർത്തിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷൻകൗൺസിൽ രൂപീകരിച്ചു.രണ്ട് എസ് സി കോളനികൾ അടക്കം 100 കുടുംബങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശത്താണ് ക്രഷർ യുണിറ്റ് നടത്താനുള്ള നീക്കം നടക്കുന്നത്. പ്രദേശത്ത് ജനങ്ങളുടെ ആരോഗ്യത്തിനെ തന്നെ ദോഷമായി ബാധിക്കുകയും, പാരിസ്ഥിതിപ്രശ്നങ്ങൾക്കും കാരണമായിത്തീരാവുന്ന ഇതിൽ നിന്നും പിൻന്തിരിയണമെന്ന് ആക്ഷൻ കൗൺസിൽ രൂപീകരണ യോഗത്തിൽ CPI(M) കടയ്ക്കൽ എൽ സി സെക്രട്ടറി എൻ ആർ അനിൽ, ഏരിയ സെന്റർ അംഗം അഡ്വ:റ്റി.എസ് പ്രഫുല്ലഘോഷ് എന്നിവർ ആവശ്യപ്പെട്ടു.

15-05-2025 വൈകുന്നേരം ഇരട്ടക്കുളം ജംഗ്ഷനിൽ നടന്ന യോഗം സി പി ഐ (എം) കടയ്ക്കൽ ലോക്കൽ സെക്രട്ടറി എൻ ആർ അനിൽ ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേൽ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിബി അധ്യക്ഷത വഹിച്ചു. എൽ സി മെമ്പർ എസ് വികാസ് സ്വാഗതം പറഞ്ഞു, CPI(M) ഏരിയ സെന്റർ അംഗം അഡ്വ റ്റി എസ് പ്രഫുല്ലഘോഷ് സംസാരിച്ചു.അതി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com