കടയ്ക്കൽ: കേരള സർക്കാരിന്റെ പുതിയ പാഠപുസ്തകത്തിൽ ചിത്രങ്ങൾ വരച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മാളവികയെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അനുമോദിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലായിരുന്നു അനുമോദനചടങ്ങ്.പുതിയ മലയാളം പാഠാവലിയിലെ 'കഥകളി തിമോഹനം' (എഴുത്തച്ചൻ), 'മണ്ണും മനുഷ്യനും' (ടി. പത്മനാഭൻ) എന്നീ പാഠങ്ങളിൽയും അടിസ്ഥാനം പാഠാവലിയിൽ 'ഏകോദരസോദരർ' എന്ന യൂണിറ്റിലുമാണ് മാളവികയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത്.
ലോക്ക്ഡൗൺ കാലത്ത് യൂട്യൂബ് വഴി പാഠങ്ങൾ അഭ്യസിച്ച മാളവിക, എട്ടാം ക്ലാസ് പാഠാവലിയിലുളള പി.സുരേന്ദ്രന്റെ ‘അമ്മമ്മ’ എന്ന അനുഭവക്കുറിപ്പിലെ കഥാപാത്രത്തിനായുള്ള ചിത്രരചനയിലൂടെ മുൻപ് എഴുത്തുകാരന്റെ പ്രശംസ നേടിയിരുന്നു. മുന്‍പ് കടയ്ക്കൽ ഗവ. യുപി സ്കൂളിൽ പഠിച്ച മാളവിക ഇപ്പോൾ കടയ്ക്കൽ കുറ്റിക്കാട് സി.പി. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണു. മാതാപിതാക്കൾ: ഷാജു കടയ്ക്കൽ (അധ്യാപകൻ, മജീഷ്യൻ), കെ.വി. അനിത (അധ്യാപിക, കൊല്ലായിൽ എസ്.എൻ യു.പി. സ്‌കൂൾ).
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ