ചിതറ: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ചിതറ അയിരക്കുഴി പുണർതത്തിൽ സ്വദേശി ശിവ്യ വിജയൻ (28) കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെ മരണപ്പെട്ടു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്ന ശിവ്യ, ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനുശേഷം അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മേയ് 2-ന് ചികിത്സക്കായി പ്രവേശിപ്പിച്ച ഇവർ ഇന്ന് രാവിലെയാണ് മരിച്ചത്.
മൃതശരീരം ഇന്ന് രാത്രി കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിക്കും. നാളെ രാവിലെ 8 മണിയോടെ വീട്ടിലെത്തിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
മൃതശരീരം ഇന്ന് രാത്രി കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിക്കും. നാളെ രാവിലെ 8 മണിയോടെ വീട്ടിലെത്തിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ