കടയ്ക്കൽ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ 19കാരൻ പോക്സോ കേസിൽ അറസ്റ്റിൽ. കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തൻവീട്ടിൽ വിഷ്ണു ( 19 ) പിടിയിലായത്. 2023 ൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പ്രതിയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് സ്കൂളിൽ പോയ പെൺകുട്ടിയെ അനുനയിപ്പിച്ചു വീട്ടിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു
ഇതിനു പുറമെ കഴിഞ്ഞ നവംബർ മാസം സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പെൺകുട്ടിയെ വിളിച്ചു വരുത്തുകയും ആളൊഴിഞ്ഞ മുറിയിൽ വച്ച് പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു. കഴിഞ്ഞദിവസം പെൺകുട്ടിക്ക് വയറുവേദന ഉണ്ടായതിനെ തുടർന്ന് സർക്കാർ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടിയെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ്പെൺകുട്ടി ആറര മാസത്തോളം ഗർഭിണിയാണെന്നുള്ള വിവരം അറിയുന്നത്.
തുടർന്ന് ഡോക്ടർ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ചത് വിഷ്ണുവാണെന്ന് പെൺകുട്ടിമൊഴി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കടയ്ക്കൽ പോലീസ് വിഷ്ണുവിനെതിരെ ഫോ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. വിഷ്ണുവിനെ പുല്ലുപണയിലെ വിഷ്ണുവിന്റെ വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ കൂടുതൽ ചികിത്സകൾക്കായി എസ്.എ.റ്റി ആശുപത്രിയിലേക്കും മാറ്റി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ