കടയ്ക്കൽ: കടയ്ക്കുള്ളിൽ കയറി പതിനാറുകാരിയെ കടന്നു പിടിച്ച പ്രതി പിടിയിൽ. കുളത്തുപ്പുഴ മൈലമൂട് സ്വദേശി വിക്രമൻ (46) പിടിയിലായത്. ദിവസങ്ങൾക്ക് മുന്നേ കടയിൽ സാധനം വാങ്ങാനെത്തിയ പ്രതി കടയ്ക്കുള്ളിൽ കയറി പതിനാറു കാരിയെ കടന്ന് പിടിക്കുകയും പെൺക്കുട്ടി ബഹളം വെച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത കടയ്ക്കൽ പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. കുളത്തുപ്പുഴയിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ പോക്സോ ഉൾപ്പെടെ യുള്ള വകുപ്പിൽ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ