Responsive Ad Slot

Slider

slide 23 to 28 of 12

തൊളിക്കുഴിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികന് പരിക്ക്

തൊളിക്കുഴി: തൊളിക്കുഴി ആനന്ദംമുക്കിൽ സ്വിഫ്റ്റ് കാറും ബുള്ളറ്റ് ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്. പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകുന്നേരം 5

തൊളിക്കുഴി: തൊളിക്കുഴി ആനന്ദംമുക്കിൽ സ്വിഫ്റ്റ് കാറും ബുള്ളറ്റ് ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്. ഇന്ന് വൈകുന്നേരം 5.15 ന് കിളിമാനൂരിൽ നിന്നും മുക്കുന്നത്തേക്ക് വരുകയായിരുന്ന കാറും പോലീസ് സ്റ്റേഷൻ റോഡിൽ നിന്ന് കൊപ്പത്തേക്ക് പോയ ബുള്ളറ്റ് ബൈക്ക് ഉം തമ്മിൽ ആനന്ദംമുക്ക് ജംഗ്ഷനിൽ വെച്ച് ഇടിക്കുകയായിരുന്നു. ബൈക്കിൽ യാത്ര ചെയ്ത ചെറുനാരകംകോട് സ്വദേശി ഹേമന്ദ്, കൊപ്പം സ്വദേശി മാധവ് എന്നിവർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാറിന് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റ ഹേമന്ദിനെ കടയ്ക്കൽ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം കിംസിലേക്ക് മാറ്റി.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com