Responsive Ad Slot

Slider

അമിതമായി പാറ കയറ്റി വന്ന ലോറികള്‍ കടയ്ക്കല്‍ പൊലീസ് പിടിച്ചെടുത്തു

അമിതമായി പാറ കയറ്റി എത്തിയ ലോറികൾ പൊലീസ് പിടികൂടി 1.54 ലക്ഷം രൂപ പിഴ ഈടാക്കി. കിഴക്കൻ മേഖലയിലെ വിവിധ ക്വാറികളിൽ നിന്ന് പാറ കയറ്റി പോയ ലോറികൾ
കടയ്ക്കല്‍: അമിതമായി പാറ കയറ്റി എത്തിയ ലോറികൾ പൊലീസ് പിടികൂടി 1.54 ലക്ഷം രൂപ പിഴ ഈടാക്കി. കിഴക്കൻ മേഖലയിലെ വിവിധ ക്വാറികളിൽ നിന്ന് പാറ കയറ്റി പോയ ലോറികൾ ഉൾപ്പെടെയാണ് കടയ്ക്കൽ ഇൻസ്പെക്ടർ ഗിരിലാലിന്റെ നേതൃത്ത്വത്തിൽ പിടികൂടിയത്. 

പുലർച്ചെ 5 മുതൽ നിലമേൽ മടത്തറ, കടയ്ക്കൽ, കുമ്മിൾ കിളിമാനൂർ റോഡുകളിൽ ടിപ്പറുകളുടെ അമിത വേഗം പരാതിയ്ക്ക് ഇടയാക്കിയിരുന്നു. ചിതറ കുമ്മിൾ പഞ്ചായത്തുകളിലെ ക്വാറികളിൽ നിന്നാണ് വൻതോതിൽ പാറ കയറ്റി ലോറികൾ പായുന്നത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com