ഇതേ തുടർന്ന് തിങ്കളാഴ്ച രാവിലെ 10.30 ന് കല്ലറയിൽ നിന്നും കടയ്ക്കൽ എത്തിയ ബസ് കടയ്ക്കൽ ബസ്റ്റാൻഡിന് സമീപത്ത് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. അജയകൃഷ്ണൻ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്കും വിധേയമാക്കി. പരിശോധനയിലും ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഡ്രൈവർക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കടയ്ക്കൽ പോലീസ് കേസെടുത്തു. ബസ് പോലീസ് കസ്റ്റഡിയിലാണ്.
മദ്യലഹരിയിൽ ബസ് ഓടിച്ചു; കടയ്ക്കലിൽ ഡ്രൈവർ അറസ്റ്റിൽ
കടയ്ക്കലിൽ മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. കല്ലറ-അഞ്ചൽ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിന്റെ ഡ്രൈവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കടയ്ക്കൽ: മദ്യ ലഹരിയിൽ സ്വകാര്യ ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവറെ പോലീസ് പിടികൂടി.കല്ലറ- കടയ്ക്കൽ - അഞ്ചൽ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവർ മതിര, തെറ്റിമുക്ക്, ലീല മന്ദിരത്തിൽ അജയകൃഷ്ണനാണ് പിടിയിലായത്. മദ്യ ലഹരിയിലാണ് ഡ്രൈവർ ബസ് ഓടിക്കുന്നതെന്ന് യാത്രക്കാർ പോലീസിൽ വിളിച്ചറിയിച്ചിരുന്നു.
0
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ