Responsive Ad Slot

Slider

എം.സി റോഡിൽ കുരിയോട് വാഹനാപകടം; ബാറിലെ ജീവനക്കാരന് ദാരുണാന്ത്യം

ചടയമംഗലം സ്വദേശി വിജയകുമാർ (60) കുരിയോട് ജംഗ്ഷനിൽ ട്രാവലർ വാഹനം ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് ദാരുണമായി മരിച്ചു; സംസ്‌കാരം ഇന്ന് വൈകിട്ട്.
ചടയമംഗലം: ചടയമംഗലം വെട്ടുവഴി സ്വദേശിയും കുരിയോട് ബാറിലെ ജീവനക്കാരനുമായ വിജയകുമാർ (60)(ബാബു ) മരണപ്പെട്ടു. കഴിഞ്ഞദിവസം രാത്രി പതിനൊന്നര മണിയോടുകൂടിയാണ് സംഭവം. ബാറിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരവേ കുരിയോട് ജംഗ്ഷന് സമീപം വച്ച് ട്രാവലർ ബൈക്കിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഇദ്ദേഹത്തെ അഞ്ചലിലെ സ്വകാര്യ പ്രവേശിപ്പിച്ചെങ്കിലും മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചടയമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അഭിഷേക് അഭിജിത്ത് എന്നിവർ മക്കളാണ്
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com