ചിതറ: ചിതറ ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ നിലവിലുള്ള ഹൈസ്കൂൾ വിഭാഗം, സംസ്കൃതം -1 മാത്തമറ്റിക്സ് 1. യു. പി വിഭാഗം ജൂനിയർ ഹിന്ദി -1 ഒഴിവുകളിലേക്കും, അനധ്യാപക ഒഴിവായ ഫുൾ ടൈം മീനിയൽ- 2, ഒഴിവിലേക്കും ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കുള്ള ഇൻ്റർവ്യൂ 23/05/2025 വെള്ളി ഉച്ചയ്ക്ക് 2 മണിക്ക് നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ അടിസ്ഥാന യോഗ്യത, ഉയർന്ന യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റകൾ സഹിതം ഹാജരാകേണ്ടതാണ്.
chithara
local
ചിതറയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ അഞ്ച് പ്രതികൾ പോലീസ് കസ്റ്റഡിയിൽ
ചിതറ: ചിതറ തുമ്പമൺതൊടി കാരറ കുന്നിൽ കളിയിലിൽ വീട്ടിൽ സുജിൻ 29 നെ കുത്തി കൊലപ്പെടുത്തിയ പ്രതികളെ ചിതറ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവ ശേഷം ഒളിവിൽ പോകാൻ പ്രതികൾ ശ്രമം നടത്തിയിരുന്നു. മുൻ വൈരാഖ്യത്തെ തുടർന്ന് പ്രതികൾ സംഘടിച്ചെത്തി സുജിനെയും സുഹൃത്തിനേയും കുത്തുകയായിരുന്നു. വയറ്റിൽ കുത്തേറ്റ സുജിനെയും സുഹൃത്ത് അനന്തുവിനെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ട് പോയെങ്കിലും സുജിൻ മരണപ്പെടുകയായിരുന്നു. വിവേക്, സൂര്യജിത്ത്, ബിജു, മഹി, വിജയ് എന്നിവരാണ് ചിതറ പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.
Kummil
local
കുമ്മിൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു
കുമ്മിൾ: കുമ്മിൾ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ കുമ്മിൾ തുളസിമുക്കിലെ ഓഫീസ് CPI(M) കൊല്ലം ജില്ലാകമ്മിറ്റി അംഗം സ: എം.നസീർ ഉദ്ഘാടനം ചെയ്തു. ഓർഗനൈസേഷൻ പ്രസിഡന്റ് എ.കെ.സെയ്ഫുദീൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി വി.വേണുഗോപാൽ സ്വാഗതം പറഞ്ഞു. CPI(M) കടയ്ക്കൽ ഏരിയാ കമ്മിറ്റി അംഗം കെ.മധു, ലോക്കൽ കമ്മിറ്റി അംഗം എസ്.സുനേഷ് എന്നിവർ സംസാരിച്ചു. ട്രഷറർ കെ.രാജേഷ് നന്ദി രേഖപ്പെടുത്തി.
kadakkal
local
ലോക്ക്ഡൗൺ കാലത്ത് യൂട്യൂബ് വഴി പാഠങ്ങൾ അഭ്യസിച്ച മാളവിക, എട്ടാം ക്ലാസ് പാഠാവലിയിലുളള പി.സുരേന്ദ്രന്റെ ‘അമ്മമ്മ’ എന്ന അനുഭവക്കുറിപ്പിലെ കഥാപാത്രത്തിനായുള്ള ചിത്രരചനയിലൂടെ മുൻപ് എഴുത്തുകാരന്റെ പ്രശംസ നേടിയിരുന്നു. മുന്‍പ് കടയ്ക്കൽ ഗവ. യുപി സ്കൂളിൽ പഠിച്ച മാളവിക ഇപ്പോൾ കടയ്ക്കൽ കുറ്റിക്കാട് സി.പി. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണു. മാതാപിതാക്കൾ: ഷാജു കടയ്ക്കൽ (അധ്യാപകൻ, മജീഷ്യൻ), കെ.വി. അനിത (അധ്യാപിക, കൊല്ലായിൽ എസ്.എൻ യു.പി. സ്കൂൾ).
പാഠപുസ്തകത്തിൽ ചിത്രം വരച്ച മാളവികയെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അനുമോദിച്ചു
കടയ്ക്കൽ: കേരള സർക്കാരിന്റെ പുതിയ പാഠപുസ്തകത്തിൽ ചിത്രങ്ങൾ വരച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മാളവികയെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അനുമോദിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലായിരുന്നു അനുമോദനചടങ്ങ്.പുതിയ മലയാളം പാഠാവലിയിലെ 'കഥകളി തിമോഹനം' (എഴുത്തച്ചൻ), 'മണ്ണും മനുഷ്യനും' (ടി. പത്മനാഭൻ) എന്നീ പാഠങ്ങളിൽയും അടിസ്ഥാനം പാഠാവലിയിൽ 'ഏകോദരസോദരർ' എന്ന യൂണിറ്റിലുമാണ് മാളവികയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത്.
ലോക്ക്ഡൗൺ കാലത്ത് യൂട്യൂബ് വഴി പാഠങ്ങൾ അഭ്യസിച്ച മാളവിക, എട്ടാം ക്ലാസ് പാഠാവലിയിലുളള പി.സുരേന്ദ്രന്റെ ‘അമ്മമ്മ’ എന്ന അനുഭവക്കുറിപ്പിലെ കഥാപാത്രത്തിനായുള്ള ചിത്രരചനയിലൂടെ മുൻപ് എഴുത്തുകാരന്റെ പ്രശംസ നേടിയിരുന്നു. മുന്‍പ് കടയ്ക്കൽ ഗവ. യുപി സ്കൂളിൽ പഠിച്ച മാളവിക ഇപ്പോൾ കടയ്ക്കൽ കുറ്റിക്കാട് സി.പി. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണു. മാതാപിതാക്കൾ: ഷാജു കടയ്ക്കൽ (അധ്യാപകൻ, മജീഷ്യൻ), കെ.വി. അനിത (അധ്യാപിക, കൊല്ലായിൽ എസ്.എൻ യു.പി. സ്‌കൂൾ).
kadakkal
local
കടയ്ക്കൽ ഇരട്ടക്കുളത്ത് ക്രഷർ യുണിറ്റിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു
കടയ്ക്കൽ: കടയ്ക്കൽ ഇരട്ടക്കുളത്ത് ജനവാസ മേഖലയിൽ ക്രഷർ യുണിറ്റ് പ്രവർത്തിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷൻകൗൺസിൽ രൂപീകരിച്ചു.രണ്ട് എസ് സി കോളനികൾ അടക്കം 100 കുടുംബങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശത്താണ് ക്രഷർ യുണിറ്റ് നടത്താനുള്ള നീക്കം നടക്കുന്നത്. പ്രദേശത്ത് ജനങ്ങളുടെ ആരോഗ്യത്തിനെ തന്നെ ദോഷമായി ബാധിക്കുകയും, പാരിസ്ഥിതിപ്രശ്നങ്ങൾക്കും കാരണമായിത്തീരാവുന്ന ഇതിൽ നിന്നും പിൻന്തിരിയണമെന്ന് ആക്ഷൻ കൗൺസിൽ രൂപീകരണ യോഗത്തിൽ CPI(M) കടയ്ക്കൽ എൽ സി സെക്രട്ടറി എൻ ആർ അനിൽ, ഏരിയ സെന്റർ അംഗം അഡ്വ:റ്റി.എസ് പ്രഫുല്ലഘോഷ് എന്നിവർ ആവശ്യപ്പെട്ടു.
15-05-2025 വൈകുന്നേരം ഇരട്ടക്കുളം ജംഗ്ഷനിൽ നടന്ന യോഗം സി പി ഐ (എം) കടയ്ക്കൽ ലോക്കൽ സെക്രട്ടറി എൻ ആർ അനിൽ ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേൽ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിബി അധ്യക്ഷത വഹിച്ചു. എൽ സി മെമ്പർ എസ് വികാസ് സ്വാഗതം പറഞ്ഞു, CPI(M) ഏരിയ സെന്റർ അംഗം അഡ്വ റ്റി എസ് പ്രഫുല്ലഘോഷ് സംസാരിച്ചു.അതി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു.
chithara
local
പ്രദേശത്ത് ഉള്ളവർ എത്തി ദിവസങ്ങൾക്ക് മുന്നേ മണ്ണിടിപ്പ് തടഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും പണി ആരംഭിച്ചതിനെ തുടർന്ന് വീണ്ടും പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയത്. ഈ പ്രദേശത്തേ അടുത്ത വാർഡായ കിളിത്തട്ട് ഭാഗങ്ങളിൽ പാറ ക്വാറികൾ വന്നതിന് നാട്ടുകാർ വൻ പ്രതിഷേധം സംഘടിപ്പിരുന്നു. എന്നാൽ പാറ ക്വാറികളുടെ പ്രവർത്തനം തുടങ്ങിയതോടെ പ്രദേശ വാസികൾക്ക് പല വിധ അസുഖങ്ങൾക്ക് ഇരയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൽ ഉൾപ്പെടെ ബുദ്ധിമുട്ട് അനുഭവിക്കുന്നതിന് പിന്നാലെയാണ് പന്നി ഫാമിന് തുടക്കം.
കുന്നിൻ മുകളിന് താഴ് ഭാഗത്ത് കൂടി ഒഴുകുന്ന നീരുറവകളെയും കുടിവെള്ള ശ്രോതസ്സുളേയും ഈ ഫാം മലിനമാക്കുകയും പ്രദേശത്ത് ദുർഗന്ധവും രോഗ വ്യാപനവും ഉണ്ടാകുമെന്നാണ് ജനങ്ങൾക്ക് ആശങ്ക. വാർഡിലെ ജനപ്രതിനിധി ഉൾപ്പെടെ ഫാമിനെതിരെ നിലകൊള്ളുമ്പോഴും നാട്ടിലെ ചിലർ ഫാം മിന് അനുകൂല നിലപാടിൽ ആണ്.
പ്രദേശത്തെ പൊതുപ്രവർത്തകരെ സ്വാധീനിക്കാൻ ഇവർ ശ്രമിക്കുന്നതായും ആരോപണമുണ്ട്. വരാൻ പോകുന്ന ഫാം കൂടുതലായും ബാധിക്കുന്നത് തൊട്ടടുത്ത എസ്. സി കുടുംബങ്ങളെയാണ്. ക്യാൻസർ ബാധിച്ചു നാവ് നീക്കം ചെയ്ത വയോധിക ഉൾപ്പെടെ താമസിച്ചു വരുന്ന ഇവിടെ കുഞ്ഞുങ്ങളും പ്രായമുള്ളവരും മുഴുവൻ ആശങ്കകൾ ഉയർത്തുകയാണ്.
ഒരു കാരണവശാലും ഫാം തുടങ്ങാൻ അനുവദിക്കില്ല എന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഇതൊന്നും അറിഞ്ഞിട്ടും കണ്ടിട്ടില്ലെന്ന നിലയിലാണ് പഞ്ചായത്ത് അധികൃതർ. എന്നാൽ പ്രതിഷേധത്തെ മറി കടന്ന് ഫാം തുറക്കാനുള്ള ശ്രമമെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ അറിയിച്ചു.
ജനവാസ മേഖലയിൽ പന്നി ഫാം; പ്രതിഷേധവുമായി പ്രദേശവാസികൾ
![]() |
| ചിത്രം: ഫാം തുടങ്ങാൻ കുന്ന് ഇടിച്ചു നിരത്തിയ നിലയിൽ |
ചിതറ: ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിലെ പ്ലവറയിലാണ് പന്നി ഫാം വരുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പ്ലവറയിലെ കുന്നിൻ മുകളിലായി ആരംഭിക്കാൻ പോകുന്ന പന്നി ഫാമിന്റെ ആരംഭ ഘട്ടമായി കുന്നിടിച്ചു നിരപ്പാക്കിയ നിലയിലാണ്. പന്നി ഫാം മിന് ആവിശമായി ഇതിൽ ഷെഡ് പണിയാൻ ഉള്ള തയ്യാറെടുപ്പിലാണ് ഫാം ഉടമ.
പ്രദേശത്ത് ഉള്ളവർ എത്തി ദിവസങ്ങൾക്ക് മുന്നേ മണ്ണിടിപ്പ് തടഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും പണി ആരംഭിച്ചതിനെ തുടർന്ന് വീണ്ടും പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയത്. ഈ പ്രദേശത്തേ അടുത്ത വാർഡായ കിളിത്തട്ട് ഭാഗങ്ങളിൽ പാറ ക്വാറികൾ വന്നതിന് നാട്ടുകാർ വൻ പ്രതിഷേധം സംഘടിപ്പിരുന്നു. എന്നാൽ പാറ ക്വാറികളുടെ പ്രവർത്തനം തുടങ്ങിയതോടെ പ്രദേശ വാസികൾക്ക് പല വിധ അസുഖങ്ങൾക്ക് ഇരയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൽ ഉൾപ്പെടെ ബുദ്ധിമുട്ട് അനുഭവിക്കുന്നതിന് പിന്നാലെയാണ് പന്നി ഫാമിന് തുടക്കം.
കുന്നിൻ മുകളിന് താഴ് ഭാഗത്ത് കൂടി ഒഴുകുന്ന നീരുറവകളെയും കുടിവെള്ള ശ്രോതസ്സുളേയും ഈ ഫാം മലിനമാക്കുകയും പ്രദേശത്ത് ദുർഗന്ധവും രോഗ വ്യാപനവും ഉണ്ടാകുമെന്നാണ് ജനങ്ങൾക്ക് ആശങ്ക. വാർഡിലെ ജനപ്രതിനിധി ഉൾപ്പെടെ ഫാമിനെതിരെ നിലകൊള്ളുമ്പോഴും നാട്ടിലെ ചിലർ ഫാം മിന് അനുകൂല നിലപാടിൽ ആണ്.
പ്രദേശത്തെ പൊതുപ്രവർത്തകരെ സ്വാധീനിക്കാൻ ഇവർ ശ്രമിക്കുന്നതായും ആരോപണമുണ്ട്. വരാൻ പോകുന്ന ഫാം കൂടുതലായും ബാധിക്കുന്നത് തൊട്ടടുത്ത എസ്. സി കുടുംബങ്ങളെയാണ്. ക്യാൻസർ ബാധിച്ചു നാവ് നീക്കം ചെയ്ത വയോധിക ഉൾപ്പെടെ താമസിച്ചു വരുന്ന ഇവിടെ കുഞ്ഞുങ്ങളും പ്രായമുള്ളവരും മുഴുവൻ ആശങ്കകൾ ഉയർത്തുകയാണ്.
ഒരു കാരണവശാലും ഫാം തുടങ്ങാൻ അനുവദിക്കില്ല എന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഇതൊന്നും അറിഞ്ഞിട്ടും കണ്ടിട്ടില്ലെന്ന നിലയിലാണ് പഞ്ചായത്ത് അധികൃതർ. എന്നാൽ പ്രതിഷേധത്തെ മറി കടന്ന് ഫാം തുറക്കാനുള്ള ശ്രമമെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ അറിയിച്ചു.
chithara
local
Nilamel
അമിത വേഗതയിൽ എത്തിയ കാർ കാൽനട യാത്ര കാരനെ ഇടിച്ചിട്ടു; ഡ്രൈവർ പിടിയിൽ
നിലമേൽ: അമിത വേഗതയിൽ എത്തിയ കാർ കാൽ നട യാത്രകാരനെ ഇടിച്ചിട്ടു, ഡ്രൈവർ പിടിയിൽ. കാർ ഡ്രൈവർ ചിതറ കല്ലുവെട്ടാം ക്കുഴി സ്വദേശി സാബു വാണ് ചടയമംഗലം പോലീസിൻ്റെ പിടിയിലായത്. അപകടത്തിൽ കാൽ നട യാത്രകാരനായ ആറ്റിങ്ങൾ സ്വദേശി ഗോപാലൻ (51) നാണ് ഗുരുതരമായി പരിക്കേറ്റത്. എം.സി റോഡിൽ നിലമേൽ ജംഗ്ഷനിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ നിലമേൽ ലോഡിജിൽ താമസിക്കുന്ന ഗോപാലനെ യാണ് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ ഗുരുതമായി പരിക്കേറ്റ ഗോപാലനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. അപകടത്തെ തുടർന് നിർത്താത പോയ കാർ ഡ്രൈവറെ നാട്ടുകാർ പിന്തുടർന്ന് ചടയമംഗലം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഡ്രൈവർ മദ്യ ലഹരിയിൽ ആയിരുന്നുയെന്ന് നാട്ടുകാർ പറയുന്നു.
chithara
local
ചിതറയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ എറണാകുളത്ത് നിന്ന് കണ്ടെത്തി
ചിതറ: ചിതറയിൽ നിന്നും വീടുവിട്ട് ഇറങ്ങിയ കുട്ടിയെ രണ്ടു ദിവസത്തെ അന്വേഷണങ്ങൾക്ക് ശേഷം എറണാകുളം ഫോർട്ട് കൊച്ചിയിൽ നിന്ന് കണ്ടെത്തി. ചിതറ പോലീസ് നടത്തിയ ശക്തമായ സി.സി.ടി.വി പരിശോധനകൾ ശക്തമായി നടന്നു. ഈ അന്വേഷണത്തിൽ ഫോർട്ട് കൊച്ചി കൺട്രോൾ റൂമിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹായം നിർണായകമായി. കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ച, തുടർ നടപടികൾക്ക് ശേഷം കുട്ടിയെ കുടുംബത്തിനു കൈമാറും.
kadakkal
local
2025 ഡിസംബർ 13-ന്, കടയ്ക്കൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. മെഡിട്രീന ഹോസ്പിറ്റൽ സി.ഇ.ഒ. ഡോ. മഞ്ജു പ്രതാപ്, ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. ചടങ്ങിൽ ജനപ്രതിനിധികൾ, ബഡ്‌സ് സ്കൂൾ അധ്യാപകരും ജീവനക്കാരും, ഹോസ്പിറ്റൽ പ്രതിനിധികളും പങ്കെടുത്തു.
കടയ്ക്കൽ ബഡ്‌സ് സ്കൂൾ കുട്ടികൾക്കായി മെഡിട്രീന ചാരിറ്റബിൾ ഫൗണ്ടേഷൻ പഠന സഹായ ഉപകരണങ്ങൾ നൽകി
കടയ്ക്കൽ: മാനവികതയുടെ ഉദാത്ത മാതൃകയായി മെഡിട്രീന ഹോസ്പിറ്റൽ ചാരിറ്റബിൾ ഫൗണ്ടേഷൻ, കടയ്ക്കൽ പഞ്ചായത്ത് ബഡ്‌സ് സ്കൂൾ കുട്ടികൾക്കായി പഠന സഹായ ഉപകരണങ്ങളും, ശാരീരിക സഹായ ഉപകരണങ്ങളും വിതരണം ചെയ്തു. ലാപ്‌ടോപ്പുകൾ, വാക്കറുകൾ ഉൾപ്പെടെ വിവിധ ഉപകരണങ്ങൾ വിതരണം ചെയ്‌തു.
2025 ഡിസംബർ 13-ന്, കടയ്ക്കൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. മെഡിട്രീന ഹോസ്പിറ്റൽ സി.ഇ.ഒ. ഡോ. മഞ്ജു പ്രതാപ്, ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. ചടങ്ങിൽ ജനപ്രതിനിധികൾ, ബഡ്‌സ് സ്കൂൾ അധ്യാപകരും ജീവനക്കാരും, ഹോസ്പിറ്റൽ പ്രതിനിധികളും പങ്കെടുത്തു.
Kummil
local
ആദരച്ചടങ്ങിൽ, സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റി അംഗം ആർ.സി അജീഷ്, കുമ്മിൾ പഞ്ചായത്ത് മെമ്പർ ബി.എച്ച്. നിഫാൽ, ചടയമംഗലം മണ്ഡലം കൺവീനർ ജെനിമോൻ കാരിച്ചിറ, മണ്ഡലം വൈസ് ചെയർമാൻ കുമ്മിൽ മുനീർ, മണ്ഡലം ചെയർമാൻ നാസിമുദീൻ എന്നിവർ പങ്കെടുത്തു.
മീനു എ.എസിനെ സoസ്കാര സാഹിതി കുമ്മിൾ മണ്ഡലം കമ്മിറ്റി ആദരിച്ചു
കുമ്മിൾ: ആതുര ശുശ്രൂഷ രംഗത്തെ മികച്ച സേവനത്തിന് സംസ്ഥാന സർക്കാരിന്റെ 2024 ലെ സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ് നേടിയ കുമ്മിൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സിങ് ഓഫീസർ ശ്രീമതി മീനുവിന് സംസ്കാര സാഹിതി കുമ്മിൾ മണ്ഡലം കമ്മിറ്റി സ്നേഹാദരം പ്രകടിപ്പിച്ചു.
ആദരച്ചടങ്ങിൽ, സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റി അംഗം ആർ.സി അജീഷ്, കുമ്മിൾ പഞ്ചായത്ത് മെമ്പർ ബി.എച്ച്. നിഫാൽ, ചടയമംഗലം മണ്ഡലം കൺവീനർ ജെനിമോൻ കാരിച്ചിറ, മണ്ഡലം വൈസ് ചെയർമാൻ കുമ്മിൽ മുനീർ, മണ്ഡലം ചെയർമാൻ നാസിമുദീൻ എന്നിവർ പങ്കെടുത്തു.
kadakkal
local
പി.ഡബ്ല്യു.ഡി. അധികൃതരെ സമീപിച്ച വീട്ടുകാർ തടികൾക്ക് പരിഹാരം ആവശ്യപ്പെട്ടപ്പോൾ, അവ ലേലത്തിന് നൽകിയിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്. മഴയും വെയിലുമേറ്റ് കിടക്കുന്ന മരങ്ങൾ പലതവണ ലേലത്തിന് വെച്ചിട്ടും ആരും പിടിക്കാത്തതിനാൽ അവ അവിടെയായിരിക്കുന്നു. പിന്നാലെ അടിസ്ഥാന വില കൈയ്യിൽ നിന്ന് അടയ്‌ക്കാൻ പരിസരവാസിയായ ഒരാൾ തയ്യാറായെങ്കിലും, ഓൺലൈൻ ലേലം വഴിമാത്രമേ കഴിയൂ എന്ന നിലപാടിലാണ് അധികൃതർ. തടി ആവശ്യമില്ലെങ്കിലും വേണ്ടി വന്നാൽ പണം മുടക്കി ലേലം കൊള്ളാനും ആ വ്യക്തി തയ്യാറായപ്പോൾ വീണ്ടും സാങ്കേതിക തടസങ്ങൾ പൊതുമരാമത്ത് വകുപ്പ് ഉന്നയിക്കുന്നതായി ആക്ഷേപമുണ്ട്.
കടയ്ക്കലിൽ പൊതുമരാമത്ത് വകുപ്പ് ഉപേക്ഷിച്ച തടികൾ അപകടം വിതയ്ക്കുന്നു
കടയ്ക്കൽ: ഏകദേശം രണ്ട് വർഷം മുമ്പ് റോഡരികിൽ നിന്നും പൊതു മരാമത്ത് വകുപ്പ് മുറിച്ച് മാറ്റിയ മരങ്ങൾ വാഹനയാത്രികർക്കും കാൽനടക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടായിരിക്കുകയാണ്. വെള്ളാർവട്ടം കാറ്റാടിമുക്കിൽ നിന്നാണ് മൂന്ന് പഴമരങ്ങൾ മുറിച്ച് മാറ്റി അവിടെ തന്നെ ഉപേക്ഷിച്ചത്. സ്ഥിരമായി കിടക്കുന്ന തടികൾക്കിടയിൽ പാമ്പുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പരിസരവാസികൾ ഭയത്തിൽ കഴിയുകയാണ്. ഈ ഭാഗത്ത് ഇരു ദിശയിൽ നിന്നും വാഹനങ്ങൾ എത്തുമ്പോഴും തടികൾ ഗതാഗതം തടസ്സപ്പെടുത്തുന്നു.
പി.ഡബ്ല്യു.ഡി. അധികൃതരെ സമീപിച്ച വീട്ടുകാർ തടികൾക്ക് പരിഹാരം ആവശ്യപ്പെട്ടപ്പോൾ, അവ ലേലത്തിന് നൽകിയിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്. മഴയും വെയിലുമേറ്റ് കിടക്കുന്ന മരങ്ങൾ പലതവണ ലേലത്തിന് വെച്ചിട്ടും ആരും പിടിക്കാത്തതിനാൽ അവ അവിടെയായിരിക്കുന്നു. പിന്നാലെ അടിസ്ഥാന വില കൈയ്യിൽ നിന്ന് അടയ്‌ക്കാൻ പരിസരവാസിയായ ഒരാൾ തയ്യാറായെങ്കിലും, ഓൺലൈൻ ലേലം വഴിമാത്രമേ കഴിയൂ എന്ന നിലപാടിലാണ് അധികൃതർ. തടി ആവശ്യമില്ലെങ്കിലും വേണ്ടി വന്നാൽ പണം മുടക്കി ലേലം കൊള്ളാനും ആ വ്യക്തി തയ്യാറായപ്പോൾ വീണ്ടും സാങ്കേതിക തടസങ്ങൾ പൊതുമരാമത്ത് വകുപ്പ് ഉന്നയിക്കുന്നതായി ആക്ഷേപമുണ്ട്.
kadakkal
local
നഴ്‌സസ് ദിനത്തിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരെ ആദരിച്ചു
കടയ്ക്കൽ: സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ നഴ്‌സസ് ദിനത്തിന്റെ ഭാഗമായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരെ ആദരിച്ചു. ചടങ്ങ് ജില്ലാ ട്രെഷററും എഴുകോൺ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആതിര ജോൺസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് ചെയർമാൻ കടയ്ക്കൽ താജുദീൻ അധ്യക്ഷനായി. ബ്ലോക്ക് വൈസ് ചെയർമാൻ കുമ്മിൾ മുനീർ സ്വാഗതം പറഞ്ഞു. മുഖ്യപ്രഭാഷണം ഡി.സി.സി ജനറൽ സെക്രട്ടറി ജി മോഹനൻ നടത്തി. ആനപ്പാറ സുരേഷ്, ജി സുധാകരൻ നായർ, ഗിരീഷ് ചായ്ക, ഇമാം ഷാ, ഗോപൻ കടയ്ക്കൽ, ഷാബു, സുരാജ്, മനോജ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പരിപാടിയിൽ സീനിയർ നഴ്‌സുമാരെ ആദരിച്ചു. ആശുപത്രി നഴ്സിങ് സൂപ്രണ്ട് ശ്രീമതി ശൈലജ നന്ദി രേഖപ്പെടുത്തി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)