കടയ്ക്കൽ: മാനവികതയുടെ ഉദാത്ത മാതൃകയായി മെഡിട്രീന ഹോസ്പിറ്റൽ ചാരിറ്റബിൾ ഫൗണ്ടേഷൻ, കടയ്ക്കൽ പഞ്ചായത്ത് ബഡ്‌സ് സ്കൂൾ കുട്ടികൾക്കായി പഠന സഹായ ഉപകരണങ്ങളും, ശാരീരിക സഹായ ഉപകരണങ്ങളും വിതരണം ചെയ്തു. ലാപ്‌ടോപ്പുകൾ, വാക്കറുകൾ ഉൾപ്പെടെ വിവിധ ഉപകരണങ്ങൾ വിതരണം ചെയ്‌തു.
2025 ഡിസംബർ 13-ന്, കടയ്ക്കൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. മെഡിട്രീന ഹോസ്പിറ്റൽ സി.ഇ.ഒ. ഡോ. മഞ്ജു പ്രതാപ്, ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. ചടങ്ങിൽ ജനപ്രതിനിധികൾ, ബഡ്‌സ് സ്കൂൾ അധ്യാപകരും ജീവനക്കാരും, ഹോസ്പിറ്റൽ പ്രതിനിധികളും പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ