കുമ്മിൾ: ആതുര ശുശ്രൂഷ രംഗത്തെ മികച്ച സേവനത്തിന് സംസ്ഥാന സർക്കാരിന്റെ 2024 ലെ സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ് നേടിയ കുമ്മിൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സിങ് ഓഫീസർ ശ്രീമതി മീനുവിന് സംസ്കാര സാഹിതി കുമ്മിൾ മണ്ഡലം കമ്മിറ്റി സ്നേഹാദരം പ്രകടിപ്പിച്ചു.
ആദരച്ചടങ്ങിൽ, സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റി അംഗം ആർ.സി അജീഷ്, കുമ്മിൾ പഞ്ചായത്ത് മെമ്പർ ബി.എച്ച്. നിഫാൽ, ചടയമംഗലം മണ്ഡലം കൺവീനർ ജെനിമോൻ കാരിച്ചിറ, മണ്ഡലം വൈസ് ചെയർമാൻ കുമ്മിൽ മുനീർ, മണ്ഡലം ചെയർമാൻ നാസിമുദീൻ എന്നിവർ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ