കടയ്ക്കൽ: സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ നഴ്‌സസ് ദിനത്തിന്റെ ഭാഗമായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരെ ആദരിച്ചു. ചടങ്ങ് ജില്ലാ ട്രെഷററും എഴുകോൺ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആതിര ജോൺസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് ചെയർമാൻ കടയ്ക്കൽ താജുദീൻ അധ്യക്ഷനായി. ബ്ലോക്ക് വൈസ് ചെയർമാൻ കുമ്മിൾ മുനീർ സ്വാഗതം പറഞ്ഞു. മുഖ്യപ്രഭാഷണം ഡി.സി.സി ജനറൽ സെക്രട്ടറി ജി മോഹനൻ നടത്തി. ആനപ്പാറ സുരേഷ്, ജി സുധാകരൻ നായർ, ഗിരീഷ് ചായ്ക, ഇമാം ഷാ, ഗോപൻ കടയ്ക്കൽ, ഷാബു, സുരാജ്, മനോജ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പരിപാടിയിൽ സീനിയർ നഴ്‌സുമാരെ ആദരിച്ചു. ആശുപത്രി നഴ്സിങ് സൂപ്രണ്ട് ശ്രീമതി ശൈലജ നന്ദി രേഖപ്പെടുത്തി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ