ചടയമംഗലം: ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്പെക്ടർ രാജേഷ് AK ക്ക് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയറെയ്‌ഡിൽ ഇട്ടിവാ വില്ലേജിൽ മണലുവെട്ടം തേക്കിൽ ഭാഗത്തു ഷാജഹാൻ എന്നയാളുടെ വീട്ടിൽ നിന്നും കച്ചവടത്തിനായി വാറ്റി സൂക്ഷിച്ച 20 ലിറ്റർ ചാരായവുമായി നെടുമങ്ങാട് താലൂക്കിൽ തൊളിക്കോട് വില്ലേജിൽ കളമങ്ങോടു ദേശത്തു ലക്ഷം വീട് കോളനിയിൽ അലിയാരു കുഞ്ഞു മകൻ ഷാജഹാൻ (48) കൊട്ടാരക്കര താലൂക്കിൽ ഇട്ടിവാ വില്ലേജിൽ മണലുവെട്ടം ഇഞ്ചി മുക്ക് ദേശത്തു പ്രസന്ന വിലാസം വീട്ടിൽ സത്യശീലൻ മകൻ പ്രസന്നൻ (48) എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികൾ ആയി അറസ്റ്റ് ചെയ്തു,
പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് AK യോടൊപ്പം AEI ഷാജി K,AEI G ഉണ്ണികൃഷ്ണൻ, PO മാരായ ബിനേഷ് TT, സനിൽ കുമാർ സിവിൽ എക്സൈഡ് ഓഫീസർ A സബീർ,ജയേഷ് മാസ്റ്റർ ചന്തു, നന്ദു S സജീവൻ, രാഹുൽ, അർജുൻ സിഇഒ ഡ്രൈവർ സാബു എന്നിവർ പങ്കെടുത്തു.
Case No: CR 53/2025
Section: 8(1)(2) of Abkari Act
Seizure: 20 ലിറ്റർ ചാരായം
Time: 4:30 PM
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ