local
Pangode
ഒരു മാസത്തിനുള്ളിൽ മൂന്ന് ബുക്സ് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ നാല് വയസുകാരൻ
പാങ്ങോട്: പാങ്ങോട് ശ്രീ മുരുക വിലാസത്തിൽ ദക്ഷിത് ശ്രെയസ് എന്ന നാല് വയസുകാരൻ ഒബ്ജക്റ്റ് ഐഡന്റിഫിക്കേഷൻ ഫ്രം വേരിയസ് ക്യാറ്റഗറൈസ് എന്ന സബ്ജെക്റ്റിൽ ഇൻഡ്യ ബുക്ക് ഒഫ് റെക്കോർഡ്സ്, കലാം വേൾഡ് റെക്കോർഡ്സ്, ഏഷ്യ ഗ്രാൻഡ് ടാലെന്റ്റ് റെക്കോർഡ്സ് എന്നിവ കരസ്തമാക്കിരിക്കുന്ന പാങ്ങോടത്തെ കൊച്ചു മിടുക്കൻ. കടയ്ക്കൽ AG പബ്ലിക് സ്കൂളിലെ LKG വിദ്യാർത്ഥിയാണ് ദക്ഷിത്, ശ്രെയസിന്റയും നീതുവിന്റെ മകനാണു ദിക്ഷിത് ശ്രെയസ്.
chadayamangalam
local
Nilamel
മദ്യലഹരിയിൽ വാഹനം ഓടിച്ച് വന്ന 108 ആംബുലൻസ് ഡ്രൈവറെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു
ചടമംഗലം: ഇന്ന് വെളുപ്പിന് ഒന്നരയോട് കൂടിയായിരുന്നു സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ 32 വയസ്സുള്ള ബോബനാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടയിൽ സംശയം തോന്നിയ പോലീസ് ആംബുലൻസ് വീണ്ടും വിളിച്ചു വരുത്തുകയായിരുന്നു. വൈദ്യ പരിശോധനയിൽഡ്രൈവർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി. നിലമേലിലുള്ള 108 ആംബുലൻസ് ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഡ്രൈവർക്കെതിരെ ചടയമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ചടമംഗലം എസ് ഐ മോനിഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആംബുലൻസ് പിടി കൂടിയത്.
chithara
local
സജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി സൂക്ഷിച്ചിരുന്ന കത്തിയുടെ ഉറയും, 100 മീറ്റർ അകലെ നിന്ന് കത്തിയുടെ പിടിയും പോലീസ് കണ്ടെടുത്തു. കൊല്ലപ്പെടുത്താൻ ഉപയോഗിച്ച് കത്തി സംഭവം ദിവസം തന്നെ കണ്ടെത്തിയിരുന്നു. പ്രതികളെ തെളിവെടുപ്പ് നടത്താനായി കൊണ്ടുവരുന്നതെന്നറിഞ്ഞു സംഭവസ്ഥലത്ത് നാട്ടുകാർ തടിച്ചുകൂടി.അതിനാൽ വലിയ പോലീസ് സുരക്ഷയിലാണ് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചത്. മറ്റ് നിയമനടപടിക്കുശേഷം പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് ചിതറ പോലീസ് പറഞ്ഞു.
സുജിൻ വധക്കേസ്: ചിതറ പോലീസ് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി
ചിതറ: ചിതറ കാരറ കളിയിലിൽ വീട്ടിൽ 30 വയസ്സുള്ള സുജിനെയാണ് മുൻ വൈരാഗ്യത്തെ തുടർന്ന് പ്രതികൾ ഈ കഴിഞ്ഞ മെയ് മാസം ഇരുപതാം തീയതി രാത്രിയിൽ കുത്തി കൊലപ്പെടുത്തിയത്. അന്നുതന്നെ കേസിലെ അഞ്ച് പ്രതികളെയും ചിതറ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനു വേണ്ടി ഇന്ന് ചിതറ പോലീസു പ്രതികളെ കടയ്ക്കൽ കോടതിയിൽ നിന്നും രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളിൽ ലാലു എന്ന് വിളിക്കുന്ന ബിജുവിനെയും സൂര്യജിത്തിനെയും കൊലപാതകം നടത്തിയ ചിതറ കാരാറകുന്നിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.
സജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി സൂക്ഷിച്ചിരുന്ന കത്തിയുടെ ഉറയും, 100 മീറ്റർ അകലെ നിന്ന് കത്തിയുടെ പിടിയും പോലീസ് കണ്ടെടുത്തു. കൊല്ലപ്പെടുത്താൻ ഉപയോഗിച്ച് കത്തി സംഭവം ദിവസം തന്നെ കണ്ടെത്തിയിരുന്നു. പ്രതികളെ തെളിവെടുപ്പ് നടത്താനായി കൊണ്ടുവരുന്നതെന്നറിഞ്ഞു സംഭവസ്ഥലത്ത് നാട്ടുകാർ തടിച്ചുകൂടി.അതിനാൽ വലിയ പോലീസ് സുരക്ഷയിലാണ് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചത്. മറ്റ് നിയമനടപടിക്കുശേഷം പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് ചിതറ പോലീസ് പറഞ്ഞു.
Kollam
കൃത്യമായ കാര്യ പദ്ധതി തയ്യാറാക്കി ജനങ്ങൾക്കും തീരപരിസ്ഥിതിക്കും കോട്ടം തട്ടാതെ കണ്ടെയ്നറുകൾ മാറ്റണമെന്നും ആവശ്യമെങ്കിൽ കൂടുതൽ തൊഴിലാളികളെ നിയോഗിക്കണമെന്നും കലക്ടർ നിർദേശിച്ചു. ഓരോ സ്ഥലത്തും നിയോഗിക്കുന്ന സംഘങ്ങളുടെ വിവരങ്ങൾ കൈമാറുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും വേണം.
ശക്തികുളങ്ങരയിലെ ഒൻപത് കണ്ടെയ്നറുകളിൽ രണ്ടെണ്ണം കരയിൽ അടുപ്പിച്ചെന്നും കൊല്ലം ബീച്ചിലെ കണ്ടെയ്നറുകൾ മാറ്റുന്ന പ്രവർത്തി നടക്കുകയാണെന്നും ടി & ടി സൽവേജ് കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചു.
ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ നിഷാന്ത് സിഹാര, എ ഡി എം ജി നിർമൽ കുമാർ, ടി & ടി സാൽവേജ് കമ്പനി, വാട്ടർലൈൻ ഷിപ്പിങ് എന്നിവരുടെ സാങ്കേതിക പ്രവർത്തകർ, എൻ ഡി ആർ എഫ്, കൊല്ലം പോർട്ട് മറ്റു ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കൊല്ലം തീരത്തടിഞ്ഞ 41 കണ്ടെയ്നറുകൾ മാറ്റാൻ കൂടുതൽ സമയം വേണമെന്ന് വിദഗ്ധർ
കൊല്ലം: ചരക്ക് കപ്പൽ മുങ്ങിയതിനെ തുടർന്ന് കൊല്ലം തീരത്തടിഞ്ഞ 41 കണ്ടെയ്നറുകൾ മാറ്റാൻ കൂടുതൽ സമയം വേണമെന്ന് വിദഗ്ധർ ജില്ലാ കലക്ടർ എൻ ദേവിദാസിനെ അറിയിച്ചു. സാങ്കേതിക ഉപകരണങ്ൾ കൊണ്ടുവരാനും കണ്ടെയ്നറുകൾ പല ഭാഗങ്ങളാക്കി കരയിൽ എത്തിക്കാനും കൂടുതൽ സമയം ആവശ്യമാണ്. കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ സൽവേജ് ഷിപ്പിങ് കമ്പനിയുടെ സാങ്കേതിക വിഭാഗം ടി &ടി സൽവേജ് പ്രവർത്തകരും കണ്ടെയ്നർ മാറ്റാൻ ചുമതപെടുത്തിയ വാട്ടർലൈൻ ഷിപ്പിങ്ങിന്റെ ഉദ്യോഗസ്ഥരുമാണ് ഇക്കാര്യം പറഞ്ഞത്.
കൃത്യമായ കാര്യ പദ്ധതി തയ്യാറാക്കി ജനങ്ങൾക്കും തീരപരിസ്ഥിതിക്കും കോട്ടം തട്ടാതെ കണ്ടെയ്നറുകൾ മാറ്റണമെന്നും ആവശ്യമെങ്കിൽ കൂടുതൽ തൊഴിലാളികളെ നിയോഗിക്കണമെന്നും കലക്ടർ നിർദേശിച്ചു. ഓരോ സ്ഥലത്തും നിയോഗിക്കുന്ന സംഘങ്ങളുടെ വിവരങ്ങൾ കൈമാറുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും വേണം.
ശക്തികുളങ്ങരയിലെ ഒൻപത് കണ്ടെയ്നറുകളിൽ രണ്ടെണ്ണം കരയിൽ അടുപ്പിച്ചെന്നും കൊല്ലം ബീച്ചിലെ കണ്ടെയ്നറുകൾ മാറ്റുന്ന പ്രവർത്തി നടക്കുകയാണെന്നും ടി & ടി സൽവേജ് കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചു.
ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ നിഷാന്ത് സിഹാര, എ ഡി എം ജി നിർമൽ കുമാർ, ടി & ടി സാൽവേജ് കമ്പനി, വാട്ടർലൈൻ ഷിപ്പിങ് എന്നിവരുടെ സാങ്കേതിക പ്രവർത്തകർ, എൻ ഡി ആർ എഫ്, കൊല്ലം പോർട്ട് മറ്റു ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
anchal
chithara
kadakkal
Kulathupuzha
local
Punalur
സാധാരണ പ്രവർത്തിദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ താഴെപ്പറയുന്ന നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്: 0475-2227788, 9446009206
അതോടൊപ്പം, വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ അതു അതായ സെക്ഷൻ ഓഫീസിൽ നേരിട്ട് അറിയിക്കേണ്ടതാണെന്നും, സെക്ഷൻ ഓഫീസിൽ ഫോൺ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മുകളിൽ നൽകിയ മൊബൈൽ നമ്പറുകളിൽ വിളിക്കാമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. ഇതുകൂടാതെ, കെഎസ്ഇബിയുടെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പർ 9496001912 ലൂടെയും പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഇലക്ട്രിക്കൽ ഡിവിഷൻ അറിയിപ്പ്
കടയ്ക്കൽ: പുനലൂർ ഇലക്ട്രിക്കൽ ഡിവിഷന്റെ പരിധിയിൽ കനത്ത മഴയും കാറ്റും എന്നിവയെ തുടർന്ന് രൂപപ്പെടുന്ന അപകടകരമായ വൈദ്യുതി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി വിവിധ സെക്ഷനുകൾക്ക് പ്രത്യേക ഹെൽപ് ലൈനുകൾ സജ്ജമാക്കിയിട്ടുണ്ട്. ജനങ്ങൾ താഴെപ്പറയുന്ന നമ്പറുകളിൽ തികച്ചും അടിയന്തരമായി ബന്ധപ്പെടണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു:
പുനലൂർ, കരവാളൂർ, തെന്മല – 9446009255
അഞ്ചൽ ഈസ്റ്റ്, അഞ്ചൽ വെസ്റ്റ്, കരുകോൺ, കുളത്തുപ്പുഴ – 9446009233
കടയ്ക്കൽ, ചിതറ – 9446009222
പത്തനാപുരം, പിറവന്തൂർ, വിളക്കുടി – 9446009244
സാധാരണ പ്രവർത്തിദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ താഴെപ്പറയുന്ന നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്: 0475-2227788, 9446009206
അതോടൊപ്പം, വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ അതു അതായ സെക്ഷൻ ഓഫീസിൽ നേരിട്ട് അറിയിക്കേണ്ടതാണെന്നും, സെക്ഷൻ ഓഫീസിൽ ഫോൺ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മുകളിൽ നൽകിയ മൊബൈൽ നമ്പറുകളിൽ വിളിക്കാമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. ഇതുകൂടാതെ, കെഎസ്ഇബിയുടെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പർ 9496001912 ലൂടെയും പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
chithara
local
ചിതറയിലെ നാട്ടുകാർ ചേർന്ന് ഒരുക്കിയ ‘മൈക്രോ ഫിനാൻസ്’ സിനിമ ഹൗസ്ഫുൾ ആവേശം
ചിതറ: ചിതറ വേങ്കോട് സ്വദേശി ടാപ്പിംഗ് തൊഴിലാളിയായ സുരേഷ് വേങ്കോടിന്റെ സംരംഭമായി പുറത്തിറങ്ങിയ ‘മൈക്രോ ഫിനാൻസ്’ എന്ന സിനിമ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു. ബിഫോർ സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രം പ്രാദേശിക കഥാപാത്രങ്ങളെ കേന്ദ്രമാക്കി സമൂഹത്തിൽ ഇന്ന് വളരെ പ്രസക്തമായ ഒരു പ്രമേയം ആധാരമാക്കി ഒരുക്കിയതാണ്. ആദ്യ ഷോയിൽ തന്നെ ഹൗസ്ഫുൾ ആവുകയും, ശക്തമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ജീവിതരേഖകളെ ആധികാരികമായി ചിത്രീകരിച്ചുവെന്നതിനാൽ വലിയ സ്വീകരണം നേടുകയും ചെയ്തു.
ചിത്രത്തിൽ ചിതറ-ചടയമംഗലം സ്വദേശികളായ ജൗഫൽ ജലാൽ, സൂരജ് സുഗതൻ, രാജി അലക്സ്, രഞ്ജിത്ത് എം സി, ഷിബു പാപ്പാസ്, നിധിൻ പുത്തൻപുരയ്ക്കൽ, സജീവ് ചടയമംഗലം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരി വിഷ്വൽ മീഡിയയാണ് ക്യാമറ കൈകാര്യം ചെയ്തതും, എഡിറ്റിംഗ് ഷിബിൻ എസ്, ബാബുവിന്റെ നേതൃത്വത്തിലായിരുന്നു. ചിത്രം കടയ്ക്കൽ ശ്രീധന്യ തീയേറ്ററിൽ റിലീസ് ചെയ്തു.
chithara
local
ചിതറ ചാരിറ്റി ഗ്രൂപ്പ് നിർധന വിദ്യാർത്ഥിനിക്ക് പഠനസഹായം നൽകി
ചിതറ: ചിതറ ചാരിറ്റി ഗ്രൂപ്പ് (CCG) സാമൂഹ്യസേവന പ്രവർത്തനത്തിന്റെ ഭാഗമായി ഒരു നിർധന വിദ്യാർത്ഥിനിക്ക് പഠനസഹായം നൽകി. ചിതറ ചാരിറ്റി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന ഒരു വ്യക്തി കൈമാറിയ തുക ആ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് ഔപചാരികമായി കൈമാറി. ചിതറ ബ്ലോക്ക് ഡിവിഷൻ മെമ്പർ കെ. ഉഷ, സാമൂഹ്യപ്രവർത്തകർ ബിൻസു, ആദർശ് മോഹൻ എന്നിവർ ഈ സംഭവത്തിൽ സന്നിഹിതരായിരുന്നു.
Kulathupuzha
local
കടയ്ക്കലിൽ നിന്ന് ഫയർഫോഴ്സ് ടീം അടിയന്തരമായി സ്ഥലത്തെത്തിയതോടെ, കുളത്തുപ്പുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് റോഡ് ശുചീകരിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. അപകടസാധ്യത ഒഴിവാക്കുന്നതിനും വാഹനയാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരത്തിൽ അതിവേഗ ഇടപെടലുകൾ നിർണായകമായി.
മൈലമൂട്ടിൽ ചിറ ഭാഗത്ത് മരം കടപുഴകി വീണ് ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു
കുളത്തുപ്പുഴ: ഇന്ന് വെളുപ്പിന് 3 മണിയോടുകൂടി തിരുവനന്തപുരം-തെങ്കാശി അന്തർസംസ്ഥാന പാതയിലെ മൈലമൂട്ടിൽ ചിറ ഭാഗത്ത് മരം കടപുഴകി വീണതിനെ തുടർന്ന് റോഡ് ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു.
കടയ്ക്കലിൽ നിന്ന് ഫയർഫോഴ്സ് ടീം അടിയന്തരമായി സ്ഥലത്തെത്തിയതോടെ, കുളത്തുപ്പുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് റോഡ് ശുചീകരിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. അപകടസാധ്യത ഒഴിവാക്കുന്നതിനും വാഹനയാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരത്തിൽ അതിവേഗ ഇടപെടലുകൾ നിർണായകമായി.
chithara
local
കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജേഷ്നൊപ്പം ഒരു സ്ത്രീ താമസിച്ചു വന്നിരുന്നു. ഈ സ്ത്രീയുടെ ബന്ധുക്കൾ കഴിഞ്ഞ രണ്ടു ദിവസം മുന്നേ സ്ത്രീയെയും രാജേഷിനെയും പാരിപ്പളളിയിൽ വിളിച്ച് വരുത്തുകയും പാരിപ്പളളിയിൽ വച്ച് രാജേഷിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഈ മർദ്ദനത്തിൽ രാജേഷിന്റെ തലയോട്ടിപ്പൊട്ടുകയും ശരീരത്തിനുള്ളിൽ മാരകമായ മുറിവേൽക്കുകയും ചെയ്തിട്ടുള്ളതാണെന്നാണ് പോലീസ് കരുതുന്നത്.
പ്രതികൾ ഒളിവിൽ തുടരുകയാണ്. ചിതറ പോലീസ്, സയന്റിഫിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തെളിവുകൾ ശേഖരിച്ചു. കേസിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം ഊർജ്ജിതമാക്കുന്നുണ്ട്. രാജേഷിന്റെ കൊലയാളികളെ കണ്ടെത്തണമെന്നാണ് രാജേഷിന്റെ ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
ചിതറയിൽ 43കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ് നിഗമനം
ചിതറ: ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിൽ പ്ലവറയിൽ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ 43കാരൻ രാജേഷ് ഭവനിലെ രാജേഷ് എന്നയാളുടെ മരണം കൊലപാതകം ആണെന്ന് പോലീസ് പ്രാഥമിക നിഗമനത്തിൽ എത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയോട്ടി പൊട്ടൽ, ശരീരത്തിൽ അടിയേറ്റ പാടുകൾ, ആന്തരിക രക്തസ്രാവം എന്നിവ കണ്ടെത്തിയിട്ടുണ്ട്. മരണകാരണം തലക്കേറ്റ ഗുരുതര ക്ഷതമായിരിക്കാം എന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജേഷ്നൊപ്പം ഒരു സ്ത്രീ താമസിച്ചു വന്നിരുന്നു. ഈ സ്ത്രീയുടെ ബന്ധുക്കൾ കഴിഞ്ഞ രണ്ടു ദിവസം മുന്നേ സ്ത്രീയെയും രാജേഷിനെയും പാരിപ്പളളിയിൽ വിളിച്ച് വരുത്തുകയും പാരിപ്പളളിയിൽ വച്ച് രാജേഷിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഈ മർദ്ദനത്തിൽ രാജേഷിന്റെ തലയോട്ടിപ്പൊട്ടുകയും ശരീരത്തിനുള്ളിൽ മാരകമായ മുറിവേൽക്കുകയും ചെയ്തിട്ടുള്ളതാണെന്നാണ് പോലീസ് കരുതുന്നത്.
പ്രതികൾ ഒളിവിൽ തുടരുകയാണ്. ചിതറ പോലീസ്, സയന്റിഫിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തെളിവുകൾ ശേഖരിച്ചു. കേസിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം ഊർജ്ജിതമാക്കുന്നുണ്ട്. രാജേഷിന്റെ കൊലയാളികളെ കണ്ടെത്തണമെന്നാണ് രാജേഷിന്റെ ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
chithara
local
ചിതറയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
ചിതറ: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിതറ കുറക്കോട് പ്ലാവറ ബ്ലോക്ക് നമ്പർ 244 ൽ രാജേഷ് (44) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിത്. മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയിലെ കട്ടിലിലാണ് കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൽ. ചിതറ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പിതാവ് തുളസി, മാതാവ് ബേബി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)