കടയ്ക്കൽ: കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആൾ അറസ്റ്റിൽ. കുളത്തൂപ്പുഴ കല്ലുവെട്ടാൻ കുഴി ചന്ദ്ര വിലാസത്തിൽ മനു(24)നീയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഗർഭിണിയായ പെൺകുട്ടി ചികിത്സയ്ക്കായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തുകയായിരുന്നു. പെൺകുട്ടിയുടെ വയസ്സിൽ സംശയം തോന്നിയ ഹോസ്പിറ്റൽ അധികൃതർ കടയ്ക്കൽ പോലീസിൽ അറിയിക്കുകയായിരുന്നു.
chithara
local
ചിതറ മതിരയിൽ വഴിതർക്കം; രണ്ടുപേർക്ക് വെട്ടേറ്റു
ചിതറ: മതിര തോട്ടുമുക്കിലാണ് ആണ് സംഭവം നടന്നത്. ഏറെ നാളുകളായി തോട്ടുമുക്ക് സ്വദേശി സോമൻ, ഷൈജുകുമാർ എന്നിവർ വഴിതർക്കത്തിലയിരുന്നു. കഴിഞ്ഞ ദിവസം ഷിജു കുമാറിന്റെ വീട്ടിൽ വിവാഹ ചടങ്ങുകൾ നടക്കുകയും. ചടങ്ങു കഴിഞ്ഞു തിരിച്ചു എത്തുമ്പോൾ തർക്കത്തിൽ കിടന്നിരുന്ന വഴിയിൽനിന്ന മരങ്ങൾ സോമൻ മുറിച്ച് മാറ്റിയതായും പറയുന്നു. ഇതേ തുടർന്ന് ഉണ്ടായ പ്രശ്നങ്ങളാണ് ഷിജു കുമാറിനെ വെട്ടുന്നത്. ഗുരുതരമായി പരിക്കേറ്റ ഷിജു കുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചിതറ പോലീസ് അന്വേഷണം ആരംഭിച്ചു.
chadayamangalam
local
ചടയമംഗലത്ത് ഇടിമിന്നലിൽ വീട് കത്തി നശിച്ചു
ചടയമംഗലം: ചടയമംഗലം പഞ്ചായത്തിലെ കള്ളിക്കാട് വാർഡിൽ മുത്താരമ്മൻ ക്ഷേത്രത്തിന് സമീപം ഇടിമിന്നലിൽ വീട് കത്തി നശിച്ചു. വൈകുന്നേരം മൂന്നരയോടെ കൂടി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ മഴയിലും ആണ് വീട് കത്തിയത്. പ്രമാണം അടക്കമുള്ള വിലപ്പെട്ട രേഖകൾ കത്തിയതായാണ് പ്രാഥമിക വിവരം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ചടയമംഗലം പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
kadakkal
local
കടയ്ക്കൽ സ്വാമിമുക്കിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലൂടെ മരം ഒടിഞ്ഞു വീണു; ഒഴിവായത് വൻ അപകടം
കടയ്ക്കൽ: കടയ്ക്കൽ സ്വാമിമുക്കിലാണ് അപകടം സംഭവിച്ചത്. ബസ് കാത്തു നിന്നവരും മഴ നനയാതെ കയറി നിന്നവരും ഉൾപ്പെടെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ നിറയെ ആളുകൾ ഉള്ളപ്പോഴാണ് മരം ഒടിഞ്ഞു വീണത്. മരം ഒടിയുന്ന ശബ്ദം കേട്ട് ആളുകൾ ഓടി മാറിയത് കൊണ്ടാണ് വൻ അപകടം ഒഴിവായത്. കടയ്ക്കൽ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ചില്ലകൾ മുറിച്ചു മാറ്റി.
chithara
local
വിദ്യാഭ്യാസ പരമായി പിന്നോട്ട് നിന്നിരുന്ന ഈ മേഖലയിൽ അനവധി കുട്ടികളെ വിദ്യാഭ്യാസ പരമായി മുന്നോട്ട് നയിക്കുവാൻ ട്യൂഷൻ സെന്റർ ഉൾപ്പെടെ ഗ്രാമ ദീപം ഗ്രന്ഥശാലയിലൂടെ നടപ്പിലാക്കുന്നുണ്ട്. ഒരു നാടിന്റെ വളർച്ചയ്ക്കായി ഇടവേളകൾ ഇല്ലാതെ പരിശ്രമിക്കുന്ന ഒരു സമൂഹത്തിൽ തങ്ങളുടെ നാട്ടിലെ കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെയുള്ളവർക്ക് സൗജന്യമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കാൻ നാട്ടിലെ ഒരേയൊരു സ്കൂളായ KVLPS കണ്ണൻകോട് നൽകണം എന്ന് ആവശ്യപ്പെട്ടപ്പോൾ സ്കൂൾ മാനേജ്‌മെന്റ് സാധിക്കില്ല എന്ന നടപടിയാണ് എടുത്തത്. ഈ സ്കൂളിലെ 90% വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ഈ ഉദ്യമത്തിന് പങ്കാളികളാണ്.
അനവധിയായ പൊതുപരിപാടികൾ ഈ സ്കൂളിൽ വച്ചു നടത്തിയിരുന്നു . എന്നാൽ കണ്ണൻകോട് പിന്നോക്കവസ്ഥയിൽ നിൽക്കുന്ന മേഖലയിലുള്ളവരുടെ പൊതു ആവശ്യമായ ഒരു ക്യാമ്പ് സ്കൂളിൽ വച്ചു നടത്താനായി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടപ്പോൾ മുഖം തിരിച്ച നടപടിയോട് നാട്ടുകാരും പൊതുപ്രവർത്തകരോടും എതിർപ്പാണ് കാട്ടിയത്.
നാടിന്റെ ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന പൊതു പരിപാടികളിൽ ആ നാട്ടിലെ സ്കൂളും പങ്കാളികളാകണം എന്നാണ് നാട്ടുകാർ പറയുന്നത്.
ചിതറയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ചിതറ: ഗ്രാമദീപം ഗ്രന്ഥശാല & വായന ശാലയുടേയും പുനലൂർ ശങ്കേഴ്‌സ് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ ചിതറ കണ്ണൻകോട് നേത്രപരിശോധനാക്യാമ്പും തിമിരശസ്ത്രക്രിയാ നിർണ്ണയവും ഡയബറ്റിക് റെറ്റിനോപ്പതി നിർണ്ണയവും സംഘടിപ്പിച്ചു. നാലോളം SC കോളനി നിലനിൽക്കുന്ന മേഖലയിൽ അനവധിയായ പരിപാടികളാണ് ഗ്രാമദീപം ഗ്രന്ഥ ശാലയുടെ നേതൃത്വത്തിൽ നടന്നു വരുന്നത്.
വിദ്യാഭ്യാസ പരമായി പിന്നോട്ട് നിന്നിരുന്ന ഈ മേഖലയിൽ അനവധി കുട്ടികളെ വിദ്യാഭ്യാസ പരമായി മുന്നോട്ട് നയിക്കുവാൻ ട്യൂഷൻ സെന്റർ ഉൾപ്പെടെ ഗ്രാമ ദീപം ഗ്രന്ഥശാലയിലൂടെ നടപ്പിലാക്കുന്നുണ്ട്. ഒരു നാടിന്റെ വളർച്ചയ്ക്കായി ഇടവേളകൾ ഇല്ലാതെ പരിശ്രമിക്കുന്ന ഒരു സമൂഹത്തിൽ തങ്ങളുടെ നാട്ടിലെ കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെയുള്ളവർക്ക് സൗജന്യമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കാൻ നാട്ടിലെ ഒരേയൊരു സ്കൂളായ KVLPS കണ്ണൻകോട് നൽകണം എന്ന് ആവശ്യപ്പെട്ടപ്പോൾ സ്കൂൾ മാനേജ്‌മെന്റ് സാധിക്കില്ല എന്ന നടപടിയാണ് എടുത്തത്. ഈ സ്കൂളിലെ 90% വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ഈ ഉദ്യമത്തിന് പങ്കാളികളാണ്.
അനവധിയായ പൊതുപരിപാടികൾ ഈ സ്കൂളിൽ വച്ചു നടത്തിയിരുന്നു . എന്നാൽ കണ്ണൻകോട് പിന്നോക്കവസ്ഥയിൽ നിൽക്കുന്ന മേഖലയിലുള്ളവരുടെ പൊതു ആവശ്യമായ ഒരു ക്യാമ്പ് സ്കൂളിൽ വച്ചു നടത്താനായി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടപ്പോൾ മുഖം തിരിച്ച നടപടിയോട് നാട്ടുകാരും പൊതുപ്രവർത്തകരോടും എതിർപ്പാണ് കാട്ടിയത്.
നാടിന്റെ ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന പൊതു പരിപാടികളിൽ ആ നാട്ടിലെ സ്കൂളും പങ്കാളികളാകണം എന്നാണ് നാട്ടുകാർ പറയുന്നത്.
പരിപാടിയുടെ ഉദ്ഘാടനം അനിൽ ആഴാവീട് (ACCOK കൊല്ലം ജില്ല പ്രസിഡന്റ്) നിർവഹിച്ചു, ഗ്രന്ഥശാല പ്രസിഡന്റ് നിധീഷ് ടി എസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രന്ഥശാല സെക്രട്ടറി അജിത്ത് ലാൽ സ്വാഗതം ആശംസിച്ചു വാർഡ് മെമ്പർ രാജീവ് കൂരാപ്പള്ളി, ചിതറ സബ് ഇൻസ്‌പെക്ടർ സുധീഷ്, കെ സുകുമാരപിള്ള, കണ്ണൻകോട് സുധകരൻ, രാഹുൽ രാജ്, ചിതറ സജീവ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ സംസാരിച്ചു. യോഗത്തിൽ നന്ദി അറിയിച്ചത് ഗ്രന്ഥശാല എക്‌സിക്യൂട്ടീവ് അംഗം ഇൻഷാദാണ് അനവധി ആളുകൾ ഈ ഉദ്യമത്തിൽ പങ്കാളിത്തം വഹിച്ചു.
local
Thenmala
തെന്മലയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ
തെന്മല ഫോറസ്റ്റ് റേഞ്ചിൽ നാഗമലയിൽ പുള്ളിപ്പുലി ചത്ത നിലയിൽ. ഹാരിസൻ എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ പുലിയുടെ ജഡം വനപാലകർ കണ്ടെത്തിയത്. രാവിലെ 7 മണിയോടുകൂടി സമീപത്തുള്ള പശുത്തൊഴുത്തിൽ വച്ച് സോളമനെന്നയാളെ പുലി ആക്രമിച്ചതായും പരാതിയുണ്ട്. ഇയാളുടെ കൈക്കും കാലിനും പരിക്കുണ്ട്. എന്നാൽ അതേപുലി തന്നെയാണോ ചത്തതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. പുലിയുടെ മരണകാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പരാതി പറഞ്ഞു.
job
നിലമേൽ എൻഎസ്എസ് കോളജിൽ അധ്യാപക ഒഴിവ്
നിലമേൽ: എൻഎസ്എസ് കോളജിൽ 2024 - 25 വർഷത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും. ഇംഗ്ലിഷ്, മലയാളം, ഇക്കണോമിക്സ്, പൊളിറ്റിക്സ് എന്നീ വിഷയങ്ങളിൽ മേയ് 15നു രാവിലെ 11നും ബയോകെമിസ്ട്രി, കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ബോട്ടണി വിഷയങ്ങളിൽ 16ന് 11നും അഭിമുഖം നടത്തും. ആവശ്യമായ രേഖകളുമായി എത്തണം.
ഫോൺ – 9447037695, 04742992589.
local
Nilamel
വേനൽ മഴയിലും കാറ്റിലും നിലമേൽ വൻ കൃഷി നാശം; ലക്ഷങ്ങളുടെ നഷ്ടം
നിലമേൽ: വേനൽ മഴയിലും കാറ്റിലും നിലമേൽ പഞ്ചായത്തിൽ ശക്തമായ കാറ്റിലും മഴയിലും കർഷകന്റെ ഏത്തവാഴകൾ കൂട്ടത്തോടെ ഒടിഞ്ഞു ലക്ഷങ്ങളുടെ നഷ്ടം. നിലമേൽ പഞ്ചായത്തിൽ വെള്ളരി പാലത്തിനു സമീപം കരിക്കത്തിൽ വീട്ടിൽ ഷാൻ, കരിക്കത്തിൽ വീട്ടിൽ ഇസ്മായിൽ എന്നിവരുടെ വാഴത്തോട്ടത്തിൽ കുലച്ച മൂവായിരത്തോളം വാഴകൾ നശിച്ചു. നിലമേൽ കൃഷി ഓഫിസർ സ്ഥലം സന്ദർശിച്ചു. 8 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മഴയും കാറ്റും മിന്നലും എത്തിയത്. പഞ്ചായത്തിൽ മറ്റ് സ്ഥലങ്ങളിലും വാഴകൾക്ക് ചെറിയ തോതിൽ നാശം ഉണ്ടായിട്ടുണ്ട്. പഞ്ചായത്ത് ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മഴയും കാറ്റും മിന്നലും എത്തിയത്. പഞ്ചായത്തിൽ മറ്റ് സ്ഥലങ്ങളിലും വാഴകൾക്ക് ചെറിയ തോതിൽ നാശം ഉണ്ടായിട്ടുണ്ട്. പഞ്ചായത്ത് ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.
kadakkal
Kummil
local
ഇന്നലെ പാങ്ങലുകാട്ടിൽ തയ്ക്കാവിന്റെ കാണിക്ക വഞ്ചിയിലും മോഷണം നടന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആനപ്പാറയിലും പരിസര പ്രദേശങ്ങളിലും നിരവധി മോഷണങ്ങൾ നടന്നെങ്കിലും ഇതേ വരെ പ്രതികളെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. വിസ്മയ കോറി യുടെ സമീപ പ്രദേശങ്ങളിൽ ജനവാസം കുറഞ്ഞത് മൂലം മേഖലയാകെ കള്ളന്മാരുടെയും, കഞ്ചാവ് വില്പനക്കാരുടെയും മദ്യപ സംഘങ്ങളുടെയും താവളം ആയി മാറിയിരിക്കുകയാണ്.
കടയ്ക്കൽ, കുമ്മിൾ മേഖലയിൽ മോഷണം പെരുകുന്നു; ജനങ്ങൾ ആശങ്കയിൽ
കുമ്മിൾ: ഇന്നലെ രാത്രി കൊണ്ടോടി യിൽ റബ്ബർ ഷീറ്റ് മോഷണം നടന്നു. പുകപ്പുരയിൽ ഇട്ടിരുന്ന ഷീറ്റ് പൂട്ട് തകർത്ത് എടുത്തു കൊണ്ട് പോകുകയായിരുന്നു. മോഷണ വിവരം സംബന്ധിച്ച പരാതി കടയ്ക്കൽ പോലീസിന് നൽകി. ഇതേ മേഖലയിൽ കഴിഞ്ഞ ആഴ്ചയിലും ആൾ താമസമില്ലാത്ത വീട്ടിൽ പൂട്ട് തകർത്ത് ഷീറ്റും ഡിഷും മോഷ്ടിച്ചിരുന്നു.
Kulathupuzha
local
ഇന്ന് രാവിലെ 11മണിയോടെ ഈ ഭാഗത്ത് മീൻ പിടിക്കാൻ എത്തിയവരാണ് ഏർത്ത് ഡാമിനോട് ചേർന്നുള്ള ഭാഗത്തു മനുഷ്യന്റെ തലയൊട്ടി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുളത്തൂപ്പുഴ പോലീസിൽ വിവരം അറിയിച്ചു. കുളത്തുപ്പുഴ പോലീസിന് ഒരു കിലോമീറ്ററോളം ബോട്ടിൽ സഞ്ചരിച്ചാണ് തലയോട്ടി കിടക്കുന്ന ഡാമിന്റെ റിസേർവ് ഭാഗത്തു എത്താൻ കഴിഞ്ഞത്.
കുളത്തുപ്പുഴ നെടുവണ്ണൂർ കടവ് ഭാഗത്ത് വനത്തിനുള്ളിൽ അസ്ഥിക്കൂടം കണ്ടെത്തി
കുളത്തുപ്പുഴ: കുളത്തൂപ്പുഴയിൽ വനത്തോട് ചേർന്നുള്ള ഭാഗത്ത് അസ്ഥികൂടം കണ്ടെത്തി. കുളത്തൂപ്പുഴ നെടുവണ്ണൂർകടവ്എർത്ത് ഡാമിനോട് ചേർന്നുമീൻമൂട് ഭാഗത്തെ വനമേഖലയിലാണ് ഏകദേശം 50 വയസ്സോളം വരുന്ന പുരുഷന്റെതെന്ന് തോന്നിക്കുന്നഅസ്ഥികൂടം കണ്ടെത്തിയത്.
ഇന്ന് രാവിലെ 11മണിയോടെ ഈ ഭാഗത്ത് മീൻ പിടിക്കാൻ എത്തിയവരാണ് ഏർത്ത് ഡാമിനോട് ചേർന്നുള്ള ഭാഗത്തു മനുഷ്യന്റെ തലയൊട്ടി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുളത്തൂപ്പുഴ പോലീസിൽ വിവരം അറിയിച്ചു. കുളത്തുപ്പുഴ പോലീസിന് ഒരു കിലോമീറ്ററോളം ബോട്ടിൽ സഞ്ചരിച്ചാണ് തലയോട്ടി കിടക്കുന്ന ഡാമിന്റെ റിസേർവ് ഭാഗത്തു എത്താൻ കഴിഞ്ഞത്.
പോലീസ് വനത്തിൽ പരിശോധന നടത്തിയപ്പോൾ മരത്തിൽ മുണ്ട് കെട്ടിയിരിക്കുന്നതും തലയോട്ടിഒഴികെയുള്ള അസ്ഥികൂടങ്ങളും മരത്തിന്റെ ചുവട്ടിൽ നിന്നും കണ്ടെത്തി. സംഭവ സ്ഥലത്ത് സയന്റിഫിക് ഉദ്യോഗസ്ഥർ എത്തി തെളിവുകൾ ശേഖരിച്ചു. അസ്ഥികൂടത്തിനു സമീപത്ത് നിന്ന് അരയിൽ കെട്ടാൻ ഉപയോഗിച്ചിരുന്ന ഏലസും ചരടും കണ്ടെത്തി. അസ്ഥികൂടത്തിനു 4മാസത്തോളം പഴക്കമുണ്ടാവുമെന്നാണ് പോലീസ് നിഗമനം.
കുളത്തുപ്പുഴപോലീസ് സ്റ്റേഷൻ ഉൾപ്പെടെഉള്ള സമീപപ്രദേശങ്ങളിലെ പോലീസ്സ്റ്റേഷനുകളിൽ നിന്നും കാണാതായ ആൾക്കാരുടെ വിവരങ്ങൾ ശേഖരിച്ച്ആളെ തിരിച്ചറിയാനുള്ള ശ്രമവും ആരംഭിച്ചു. ശാസ്ത്രീയ പരിശോധനയ്ക്കായി അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ അയക്കുമെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് കുളത്തൂപ്പുഴ SHO അനീഷ് പറഞ്ഞു.
kadakkal
local
കടയ്ക്കലിൽ യുവതിയെയും മകളെയും ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
കടയ്ക്കൽ: കടയ്ക്കലിൽ യുവതിയെയും മകളെയും ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ കടയ്ക്കൽ ഇളംപഴന്നൂർ പി വി ഹൗസിൽ 35 വയസ്സുള്ള സിറാജാണ് അറസ്റ്റിൽ ആയത്. മുൻ വൈരാഗ്യത്തിന്റെ പേരിൽ വഴിയിലൂടെ നടന്നുവന്ന യുവതിയെ മകളെയും തടഞ്ഞുനിർത്തി മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു. യുവതിയും മകളും കടയ്ക്കൽ പോലീസിൽ പരാതി നൽകുകയും. തുടർന്ന് കടയ്ക്കൽ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സിറാജിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമൈൻഡ് ചെയ്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)