കടയ്ക്കൽ: ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ. നജീബത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. 27 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് കോംപ്ലക്സ്, 20 ലക്ഷം രൂപയുടെ മെയിന്റനൻസ് പ്രവർത്തനങ്ങൾ, 13 ലക്ഷം രൂപയുടെ ത്രീ ഫേസ് ഇലക്ട്രിക് കണക്ഷൻ എന്നിവയാണ് പ്രധാന പദ്ധതികൾ.
പൂർവ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സജ്ജീകരിച്ച ആർട്ട് ഗ്യാലറിയും ചടങ്ങിന്റെ ഭാഗമായിരുന്നു. വിവിധ SSLC ബാച്ചുകളിൽ നിന്നുള്ള പൂർവ വിദ്യാർത്ഥികളിൽ നിന്ന് സാമ്പത്തിക സഹായങ്ങളും ലഭിച്ചു 1990 ബാച്ചിൽ നിന്നു ₹50,000, 1993 ബാച്ചിൽ നിന്ന് ₹10,000, 1988 ബാച്ചിൽ നിന്ന് 50 കസേരകൾ.
പുതുതായി എട്ടാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി "നക്ഷത്രങ്ങളെത്തേടി" എന്ന അവധിക്കാല ക്യാമ്പും ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ആദ്യ ദിനത്തിൽ 400 കുട്ടികൾ പങ്കെടുത്തു. ഉച്ചഭക്ഷണം അടക്കം മുഴുവൻ സൗകര്യങ്ങളും സ്കൂളിന്റെ ഭാഗത്തുനിന്നും ഒരുക്കി. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ശ്രീ ഗോപകുമാർ പാർത്ഥസാരഥി നയിച്ച “പാട്ടും പറച്ചിലും” എന്ന പരിപാടി നടന്നു. ഉച്ചയ്ക്കുശേഷം ശ്രീ ഗോപാലകൃഷ്ണപിള്ള സാർ നയിച്ച ” പേപ്പർ ക്രാഫ്റ്റ് ” എന്ന പരിപാടി നടന്നു.”
രണ്ടാം ദിവസം ലഹരിവിരുദ്ധ റാലിയും, കലാ-കായിക ക്ലാസുകളും, രക്ഷിതാക്കൾക്കായി ബോധവൽക്കരണ സെഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ, ബ്ലോക്ക് മെമ്പർ സുധിൻ കടയ്ക്കൽ, കെ.എം. മാധുരി, വേണു കുമാരൻ നായർ, പിടിഎ പ്രസിഡന്റ് എസ്. ബിനു, എസ്.എം.സി ചെയർമാൻ നന്ദനൻ എസ്, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ