ചടയമംഗലം: ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചടയമംഗലം ജംഗ്ഷന് സമീപം വച്ച് കഞ്ചാവും,ഹെറോയിനുമായി ആസ്സാം സ്വദേശിയായ ഹുസൈൻ അലി മകൻ 37 വയസുള്ള അംജിത്ത് അലി എന്നയാളെ അറസ്റ്റ് ചെയ്തു ഇയാളുടെ കൈവശം നിന്നും 1.1 ഗ്രാം ഹെറോയിനും കഞ്ചാവും പിടികൂടി.
ചടയമംഗലത്തും പരിസരപ്രദേശങ്ങളിലും ചിലർ മയക്കുമരുന്നുകളും മറ്റ് ലഹരിവസ്ത്തുക്കളും, അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത് പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജി, പ്രിവൻറ്റീവ് ഓഫീസർ സനൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ചന്തു, ബിൻസാഗർ, രാഹുൽ, നിഷാന്ത്, രോഹിണി, എന്നിവർ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ