കൊല്ലം: ജില്ലയില്‍ ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 8 പേര് വിദേശത്തുനിന്നു വന്നവരും ഒരാൾക്ക് സമ്പർക്കം മൂലവുമാണ് രോഗ ബാധയുണ്ടായത്. ജില്ലയിൽ ഇന്ന് ആർക്കും രോഗമുക്തിയുണ്ടായിട്ടില്ല. വെട്ടിക്കവല, കല്ലുവാതുക്കൽ, പത്തനാപുരം, തിരുമുല്ലവാരം, തേവലക്കര, നെടുമ്പന, രാമൻകുളങ്ങര എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 118 ആയി ഉയര്‍ന്നു.
1. P110 വെട്ടിക്കവല സ്വദേശി (29 വയസ്) മെയ് 28 ന് കുവൈറ്റില്‍ നിന്നും ഐ എക്‌സ് 1596 ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്തെത്തി സ്ഥാപന
നിരീക്ഷണത്തില്‍ ആയിരുന്നു. പോസിറ്റീവായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍പ്രവേശിപ്പിച്ചു.
2. P 111 കല്ലുവാതുക്കല്‍ സ്വദേശിയായ 42വയസുള്ള യുവാവ്. മെയ് 27 ന് ഐ എക്‌സ് 1538 ഫ്‌ളൈറ്റില്‍ അബുദാബിയില്‍ നിന്നും തിരുവന്തപുരത്തെത്തി. ഏഴ് ദിവസം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തിലുമായിരുന്നു. പോസിറ്റീവ് ആയതോടെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
3. P 112 കല്ലുവാതുക്കല്‍ എഴിപ്പുറം സ്വദേശിയായ 51 വയസുകാരന്‍. മെയ് 27 ന് ജെ 9- 1405 വിമാനത്തില്‍ കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ എത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം പോസിറ്റീവായതോടെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
4. P 113 പത്തനാപുരം പിടവൂര്‍ സ്വദേശിനിയായ 42 വയസുള്ള യുവതി.മെയ് 27 ന് ജെ 1405 കുവൈറ്റ് വിമാനത്തില്‍ കൊച്ചിയില്‍ എത്തി. സ്ഥാപന നിരീക്ഷണത്തില്‍ ആയിരുന്ന ഇവരുടെ പരിശോധനാ ഫലം പോസിറ്റീവായി സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
5. P114 കൊല്ലം തിരുമുല്ലാവാരം സ്വദേശിയായ 20 വയസുള്ള യുവാവ്. എ ജെ 1946 എയര്‍ ഇന്ത്യാ
വിമാനത്തില്‍ റഷ്യയില്‍ നിന്നും മെയ് 31 ന്
കണ്ണൂരില്‍ എത്തി. രോഗം സ്ഥിരീകരിച്ചതോടെ
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
6. P115 തേവലക്കര കിഴക്കേക്കര സ്വദേശിനിയായ
33 വയസുള്ള യുവതി. ( P 116) ആറ്
വയസുള്ള മകന്‍ എന്നിവര്‍ ഐ എക്‌സ് 1596
എയര്‍ ഇന്ത്യാ വിമാനത്തില്‍ കുവൈറ്റില്‍
നിന്നും മെയ് 28 ന് തിരുവനന്തപുരത്തെത്തി.
ഗൃഹനിരീക്ഷണത്തിലായിരുന്ന ഇരുവരെയും
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
പ്രവേശിപ്പിച്ചു.
7. P 117 നെടുമ്പന സ്വദേശിയായ 46 വസ്സുള്ള
യുവാവ്. മെയ് 31 ന് റിയാദില്‍ നിന്നും എ ഐ
928 ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്തെത്തി.
സ്ഥാപന നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
പ്രവേശിപ്പിച്ചു.
8. P 118 കൊല്ലം രാമൻകുളങ്ങര സ്വദേശിനിയായ
അമ്പത്തിയൊന്നുകാരിയാണ്.ജമ്മുകശ്മീരിലേക്ക്
മെയ് 16ന് തിരികെ പോയ സൈനികന്റെ
ബന്ധുവാണ് അവിടെ എത്തിയശേഷം
സൈനികന് കോവിഡ് പോസിറ്റീവ്
സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്ക
സാധ്യതയുള്ളവരുടെ സാമ്പിളുകള്‍
പരിശോധിച്ചപ്പോഴപ്പാണ് ഇവര്‍ക്ക് രോഗം
സ്ഥിരീകരിച്ചത്. തുടര്‍ന്ന് പാരിപ്പള്ളി
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
പ്രവേശിപ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ