Responsive Ad Slot

Slider

ജില്ലയില്‍ ഇന്ന് 11 പേര്‍ക്കു കൂടി കോവിഡ്; സ്ഥിതികരിച്ചതിൽ 2 ചിതറ സ്വദേശികളും

ജില്ലയില്‍ ഇന്ന് 11 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ചവറ വടക്കുംഭാഗം സ്വദേശി 24 വയസ്സുള്ള യുവാവ് (P78), ചവറ സ്വദേശിയായ 24 വയസ്സുള്ള യുവാവ് ( P79)

കൊല്ലം: ജില്ലയില്‍ ഇന്ന് 11 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ചവറ വടക്കുംഭാഗം സ്വദേശി 24 വയസ്സുള്ള യുവാവ് (P78), ചവറ സ്വദേശിയായ 24 വയസ്സുള്ള യുവാവ് ( P79) വെള്ളിമണ്‍ സ്വദേശിയായ 34 വയസ്സുള്ള സ്ത്രീ (P 80), വാളകം അമ്പലക്കര സ്വദേശിയായ 27 വയസ്സുള്ള യുവതി (P81), മൈനാഗപ്പള്ളി സ്വദേശി 45 വയസ്സുള്ള യുവാവ് (P82), കൊല്ലം കാവനാട് സ്വദേശിയായ 65 കാരന്‍ (P83), കൊല്ലം ചിതറ സ്വദേശിയായ 59 കാരന്‍ (P84), കൊല്ലം ഇടയ്ക്കാട് സ്വദേശിയായ 36 വയസ്സുള്ള യുവാവാണ് P85. കൊല്ലം ചിതറ സ്വദേശിയായ 22 കാരനാണ് P86. P87 കല്ലുവാതുക്കല്‍ സ്വദേശിയായ 42 വയസുള്ള യുവാവാണ്. P88 കരുനാഗപ്പള്ളി സ്വദേശിയായ 32 വയസുള്ള യുവാവാണ്.

വിദേശത്ത് നിന്നും വന്ന് സർക്കാരിന്റെ ക്വൊറന്റീനിൽ ഉണ്ടായിരുന്ന 22ഉം 59ഉം വയസ്സുള്ള രണ്ട് ചിതറ സ്വദേശികൾക്ക് സ്രവ പരിശോധനയിൽ കോവിഡ് പോസിറ്റീവ്. എന്നാൽ ഇവർ ചിതറ പഞ്ചായത്തിൽ എത്തിയിട്ടില്ല, അതിനാൽ തന്നെ ആശങ്കൾക്ക് അടിസ്ഥാനമില്ല. ഇവർ യു എ ഇ യിൽ നിന്നുമാണ് നാട്ടിൽ എത്തിയത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com