ചിതറ: മാലിന്യം ശേഖരിക്കാൻ സ്ഥാപിച്ച വേസ്റ്റ് കളക്ഷൻ യൂണിറ്റുകൾ മാലിന്യങ്ങൾ നിറഞ്ഞ് രോഗഭീഷണി ഉയർത്തുന്നു. ചിതറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യങ്ങൾ ഇത്തരത്തിൽ നിറഞ്ഞ് റോഡിലേയ്ക്കും മറ്റ് പൊതുസ്ഥലങ്ങളിലേയ്ക്കും വീണ് പുഴുക്കൾ വ്യാപിച്ചിരിക്കുന്നു.
മടത്തറ ഗവ. ആശുപതിയ്ക്ക് സമീപം, ചിതറ മൃഗാശുപത്രി, കിഴക്കുംഭാഗം മാർക്കറ്റിന് ഉള്ളിൽ, വളവുപച്ച , കാരറ കുടിവെള്ള പദ്ധതിയ്‌ക്ക് സമീപം , കല്ലുവെട്ടാംകുഴി തുടങ്ങിയ പ്രദേശങ്ങളിലാണ് മാലിന്യങ്ങൾ പുഴുവരിക്കുന്നത്. എന്നാൽ ഇവ നീക്കാനുള്ള യാതൊരു നടപടിയും ഗ്രാമപ്പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല.
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കണം എന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം നിലനിൽക്കെയാണ് ഈ അനാസ്ഥ. മിനി എംസിഎഫ് എന്ന പേരിൽ സ്ഥാപിച്ചിരിക്കുന്ന ഈ മാലിന്യ ശേഖരണ യൂണിറ്റുകൾ പകർച്ചവ്യാധികളുടെ ഉറവിടങ്ങളായി മറുകയാണെന്നു നാട്ടുകാർ ആരോപിക്കുന്നു. മഴ കനത്തതോടെ ദുർഗന്ധവും ശക്തമാണ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ പലതവണ നാട്ടുകാർ വിവരം അറിയിച്ചെങ്കിലും പഞ്ചായത്ത് ആണ് നടപടി സ്വീകരിക്കേണ്ടത് എന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ