അഞ്ചൽ: റമസാനോടനുബന്ധിച്ചു നമ്മുടെ അഞ്ചൽ കാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർധനരായ കുടുംബങ്ങൾക്കു 10 കിലോ അരി വീതം സൗജന്യമായി നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം അഞ്ചൽ സിഐ സി. എൽ സുധീർ നിർവഹിച്ചു. കാരുണ്യ കൂട്ടായ്മ പ്രസിഡന്റ് മൊയ്ദു അഞ്ചൽ അധ്യക്ഷത വഹിച്ചു. അഞ്ചൽ എസ്ഐ പുഷ് കുമാർ, കൂട്ടായ്മ രക്ഷാധികാരി പി.ടി സുനിൽകുമാർ, സെക്രട്ടറി റിട്ടേഡ് ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസർ കെ. മനോഹരൻ, ട്രഷറർ വിഷ്ണു മഹാലക്ഷ്മി, ഷാജാഹാൻ കൊല്ലൂർ വിള, അംഗം സഞ്ജിത്ത് പനയഞ്ചേരി എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: മൊയ്ദു അഞ്ചൽ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ