Responsive Ad Slot

Slider

കടയ്ക്കൽ ആയൂർരക്ഷാ ക്ലിനിക്കിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി അണുനശീകരണത്തിന് കോട്ടപ്പുറം ലക്ഷം വീട്ടിൽ ധൂപ സന്ധ്യ നടത്തി

ആയൂർ വേദ ആശുപത്രിയിലൂടെയുള്ള ആയൂർരക്ഷാ ക്ലിനിക്കിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി അണുനശീകരണത്തിനായി കോട്ടപ്പുറം ലക്ഷം വീട്ടിൽ ധൂപ സന്ധ്യ നടത്തി. പഞ്ചായത്

കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ആയൂർ വേദ ആശുപത്രിയിലൂടെയുള്ള ആയൂർരക്ഷാ ക്ലിനിക്കിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി അണുനശീകരണത്തിനായി കോട്ടപ്പുറം ലക്ഷം വീട്ടിൽ ധൂപ സന്ധ്യ നടത്തി. പഞ്ചായത്തുതല ഉത്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആർ. എസ്. ബിജു ഉത്‌ഘാടനം ചെയ്തു. ആയുർവേദ ആശുപത്രി ഡോക്ടർ ലക്ഷ്മി പ്രധിരോധ പ്രവത്തനങ്ങൾ വിശദീകരിച്ചു.

ആയൂർവേദത്തിലൂടെ പ്രതിരോധം നൽകുന്നതിനു വേണ്ടി രോഗാണുക്കളെ നശിപ്പിക്കുന്ന മരുന്നുകൾ ചേർത്താണ് ധൂപനം ചെയ്യുന്നത്. അപരാജിത ചൂർണ്ണം ഉപയോഗിക്കുന്നതിലൂടെ മഴക്കാല രോഗ വ്യാപനവും തടയാൻ സാധിക്കും. നിലവിൽ എല്ലാ പ്രായത്തിലുള്ളവർക്കും ആയൂർ രക്ഷക്ലിനിക്കിൽ ചികിത്സ സൗകര്യം ലഭ്യമാണ്. 60 വയസ്സിനു മുകളിലുള്ളവർക്കു സുഹായിഷ്യം എന്നും 60 വയസ്സിനു താഴെയുള്ളവർക്ക് സ്വാസ്‌ഥ്യം എന്നപേരിലും പ്രധിരോധ മരുന്നുകൾ നൽകി വരുന്നു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com