Responsive Ad Slot

Slider

തൊളിക്കുഴിയിൽ കമ്മ്യൂണിറ്റി കിച്ചണിൽ സദ്യ ഒരുക്കി ഡി.വൈ.എഫ്.ഐ

തൊളിക്കുഴി: ഏഴാം വാർഡ് തൊളിക്കുഴിയിൽ കമ്മ്യൂണിറ്റി കിച്ചൻ എട്ടു ദിനങ്ങൾ പിന്നിടുമ്പോൾ ഉത്പന്നങ്ങൾ ആയും മറ്റും വ്യക്തികളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും സഹായങ്ങൾ എത്തിക്കുന്നുണ്ട്. നിലവിൽ ഇരുപതോളം വൃദ്ധർക്കും കിടപ്പുരോഗികൾക്കും രാവിലെ കാപ്പിയും, ഉച്ചക്ക് ഭക്ഷണവും തൊളിക്കുഴി ചൈതന്യ അങ്കൻവാടിയിൽ കുടുംബശ്രീ പ്രവർത്തകർ പാചകം

തൊളിക്കുഴി: ഏഴാം വാർഡ് തൊളിക്കുഴിയിൽ കമ്മ്യൂണിറ്റി കിച്ചൻ എട്ടു ദിനങ്ങൾ പിന്നിടുമ്പോൾ ഉത്പന്നങ്ങൾ ആയും മറ്റും വ്യക്തികളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും സഹായങ്ങൾ എത്തിക്കുന്നുണ്ട്.

നിലവിൽ ഇരുപതോളം വൃദ്ധർക്കും കിടപ്പുരോഗികൾക്കും രാവിലെ കാപ്പിയും, ഉച്ചക്ക് ഭക്ഷണവും തൊളിക്കുഴി ചൈതന്യ അങ്കൻവാടിയിൽ കുടുംബശ്രീ പ്രവർത്തകർ പാചകം ചെയ്ത് സന്നദ്ധസേന പ്രവർത്തകർ വീടുകളിൽ എത്തിച്ചു നൽകുന്നു.

എട്ടാം ദിനമായ ഇന്ന് തൊളിക്കുഴി DYFI പ്രവർത്തകർ ആണ് ഭക്ഷണം തയ്യാറാക്കിയത്. രാവിലെ കാപ്പിയും ഉച്ചയ്ക്ക് പതിനാറു തരം കറികളും മൂന്നു തരം പായസം ഉൾപ്പടെ വാഴയിലയോട് കൂടി പാഴ്‌സൽ ആണ് നൽകിയത്.

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com