Responsive Ad Slot

Slider

കൊല്ലത്ത്‌ വീണ്ടും പഴകിയ മത്സ്യം പിടികൂടി

ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും പഴകിയതും ദുര്‍ഗന്ധം വമിക്കുന്നതുമായ മത്സ്യങ്ങള്‍ കേരളത്തിലേക്ക്‌ കൂടുതലായി എത്തുന്നു.പരിശോധ ശക്‌തമാക്കി പോലീസും ഭക്ഷ്യ സുരക്ഷാ വിഭാഗവും. കൊല്ലത്ത്‌ വീണ്ടും മത്സ്യം പിടികൂടി. കല്ലും താഴത്ത്‌ വച്ചായിരുന്നു വാഹനം പിടികൂടിയത്‌.

കൊല്ലം: ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും പഴകിയതും ദുര്‍ഗന്ധം വമിക്കുന്നതുമായ മത്സ്യങ്ങള്‍ കേരളത്തിലേക്ക്‌ കൂടുതലായി എത്തുന്നു.പരിശോധ ശക്‌തമാക്കി പോലീസും ഭക്ഷ്യ സുരക്ഷാ വിഭാഗവും. കൊല്ലത്ത്‌ വീണ്ടും മത്സ്യം പിടികൂടി. കല്ലും താഴത്ത്‌ വച്ചായിരുന്നു വാഹനം പിടികൂടിയത്‌.

കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി കൊല്ലം ജില്ലയില്‍ നിന്ന്‌ ടണ്‍ കണക്കിന്‌ അഴുകിയ മത്സ്യങ്ങളാണ്‌ പിടികൂടിയത്‌.പാരിപ്പള്ളിയില്‍ നിന്നും നീണ്ടകരയില്‍ നിന്നും പിടികൂടിയ മത്സ്യങ്ങള്‍ക്ക്‌ മാസങ്ങളുടെ പഴക്കമാണുള്ളത്‌.ഈ മത്സ്യങ്ങള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നശിപ്പിച്ചിരുന്നു. കോവിഡുമായി ബന്ധപ്പെട്ട്‌ മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ്‌ മാസങ്ങളായി സ്‌റ്റോര്‍ ചെയ്‌തിരിന്ന മത്സ്യങ്ങള്‍ തമിഴ്‌നാട്‌, കര്‍ണാടക സംസ്‌ഥാനങ്ങളില്‍ നിന്ന്‌ കേരളത്തിലെക്ക്‌ എത്തുന്നത്‌.

കൊല്ലം കല്ലും താഴത്തിന്‌ സമീപം വച്ചാണ്‌ പൊലീസ്‌ പരിശോധനയില്‍ ദുര്‍ഗന്ധം വമിക്കുന്ന മത്സ്യം ഇന്ന്‌ പിടികൂടിയത്‌.കൊല്ലത്തെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലേക്ക്‌ എത്തിച്ചതാ യിരുന്നു ഈ മത്സ്യങ്ങള്‍ പോലീസ്‌ പിടികൂടിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിച്ച്‌ പഴകിയതാണെന്ന്‌ സ്‌ഥിരീകരിച്ചു. തിരുവനന്തപുരം കളിയിക്കാവിള ,കൊല്ലം ആര്യങ്കാവ്‌ ചെക്‌ പോസ്‌റ്റുകള്‍ കടന്നാണ്‌ ഈ മത്സ്യങ്ങള്‍ ജില്ലയിലേക്കും സമീപ ജില്ലയിലേക്കും എത്തുന്നത്‌. അതേ സമയം ഓപ്പറേഷന്‍ സാഗര്‍ റാണി ശക്‌തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ്‌ മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com