കുളത്തൂപ്പുഴ: കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുളത്തൂപ്പുഴ പഞ്ചായത്തിന്റെ ചന്ത അടച്ചിടാന്‍ ആലോചന.
തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍മാത്രമാണ് ചന്ത പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, ലോക് ഡൗണ്‍ വന്നതുമുതല്‍ ദിവസവും ഇവിടെ കൂടുതല്‍ വ്യാപാരികളും ഉപഭോക്താക്കളും എത്തുകയായിരുന്നു.
ഇതോടെ എതാനും ദിവസംമുന്‍പ് പോലീസ് ഇടപെട്ട് പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിെവച്ചു. കൂടുതല്‍ ആളുകള്‍ പ്രവേശിക്കുന്നതു വിലക്കി കവാടത്തിനു കുറുകെ വടംകെട്ടി നിയന്ത്രണം ഏര്‍പ്പെടുത്തി.
നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനായിരുന്നു പൂര്‍ണമായി പൂട്ടാതിരുന്നത്. മത്സ്യവും ഇറച്ചിവ്യാപാരവുമാണ് നടന്നിരുന്നത്. ഓശാന ഞായറാഴ്ച ദിനത്തില്‍ ചന്തയില്‍ വലിയ ജനത്തിരക്കായിരുന്നു.
പുറമേനിന്നുള്ള വ്യാപാരികളും എത്തിയതോടെ തിരക്ക് ക്രമാതീതമായി. സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ ജനങ്ങള്‍ ചന്തയ്ക്കുള്ളില്‍ ഇടപഴകുന്നെന്നു മനസ്സിലാക്കിയതിനാലാണ് അനിശ്ചിതകാലത്തേക്ക് ചന്ത അടച്ചിടാന്‍ ആലോചിക്കുന്നതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് പി.ലൈലാബീവി പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ