കടയ്ക്കൽ: ലോക്ക്ഡൗണ്മായി ബന്ധപ്പെട്ട കടയ്ക്കൽ പൊലീസിന് എതിരെ ആരോപണവുമായി ഡി.വൈ.എഫ്.ഐ വില്ലേജ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ
കടയ്ക്കൽ പോലീസിനോട് കുറച്ച് കാര്യങ്ങൾ. കഴിഞ്ഞ ദിവസം കണ്ട കാഴ്ചകളിൽ ഒന്ന് രണ്ടെണ്ണം എടുത്ത് പറയാം. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ഒരു രോഗിയെ കൊണ്ട് വരുന്നു. മറ്റാരും സഹായിക്കാൻ ഇല്ലാതെ വന്നപ്പോൾ തൊട്ടടുത്തുള്ള അയാളുടെ ബന്ധുവിനെ വിളിച്ച് വരുത്തി. ബന്ധുവായ അഭിലാഷ് എന്ന ചെറുപ്പക്കാരൻ സ്കൂട്ടറിൽ അവിടെ എത്തി. പോലീസ് തടഞ്ഞു. വാഹനം ഉടൻ തന്നെ പിടിച്ച് സ്റ്റേഷനിൽ ഇട്ടു. അഭിലാഷ് ഈ കാര്യം അറിയിച്ചിട്ട് പോലും പോലീസിന്റെ ഭാഗത്ത് യാതൊരു ഭാവഭേദവും ഇല്ല. രണ്ടാമത് കഴിഞ്ഞ ദിവസം എന്റെ ഭാര്യക്ക് , അവൾ 9 മാസം ഗർഭിണിയാണ്. പെയ്ൻ അനുഭവപ്പെട്ടതിനെ തുടർന്ന് കാറിൽ ലൈറ്റ് ഇട്ട് ഹോൺ അടിച്ച് പോയ എന്റെ വണ്ടി തടഞ്ഞു. സത്യവാങ്ങ്മൂലം വേണമെന്നും പറഞ്ഞ് 5 മിനിറ്റ് ചർച്ച. അത് കഴിഞ്ഞ് എനിക്ക് പോകേണ്ടി വന്നു. തീർന്നില്ല മെഡിക്കൽ സ്റ്റോറിൽ കയറി മരുന്ന് വാങ്ങി ബില്ല് കാണിച്ചിട്ടും വണ്ടി പിടിച്ച് അകത്തിട്ട സംഭവങ്ങൾ നിരവധി. കടയ്ക്കൽ മെയിൽ എസ് ഐ ക്കോ സി ഐക്കോ ഇല്ലാത്ത പവറാണ് ചില ഏമാൻമാർക്ക്. 300 ഓളം വാഹനങ്ങൾ സ്റ്റേഷനിൽ പിടിച്ചിട്ടിട്ട് ഇന്ന് 1 മാസത്തോളമായി. വണ്ടികളുടെ നിര പോലീസ് സ്റ്റേഷൻ കോമ്പൗണ്ട് കടന്ന് പബ്ലിക്ക് റോഡിൽ വൺവേയിൽ മാർക്കറ്റ് ജംഗ്ഷൻ വരെ നിറഞ്ഞു. പബ്ലിക്ക് റോഡ് കൈയ്യേറി വാഹനങ്ങൾ പിടിച്ചിടാനുള്ള അധികാരം പോലീസിന് ഉണ്ടോ? സംശയമാണ്. അതും ഒരു വൺവേ റോഡ്.ഇതിൽ പുത്തൻ രജിസ്റ്റേർഡ് വാഹനങ്ങൾ നിരവധി. വാഹനങ്ങൾ ഒന്ന് സ്റ്റാർട്ടാക്കി ഇടാൻ പോലും കഴിയാതെ കേടായി പോവാൻ സാധ്യത ഏറെയാണ്. ഒന്നുകിൽ വാർണിംഗ് കൊടുത്ത് പിഴയടപ്പിച്ച് വാഹനങ്ങൾ വിട്ടു കൊടുക്കുകയല്ലേ വേണ്ടത്. അതോ കടയ്ക്കൽ കാരോട് എന്തെകിലും പ്രത്യേക വൈരാഗ്യം ഉണ്ടോ. ഈ വിവരം ഉന്നത അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുന്നു. എങ്കിലും രാവിലെ മുതൽ വെയിലിലും മഴയിലും ഒക്കെ ഡ്യൂട്ടിയിൽ ഏർപ്പെടുകയും മാന്യമായി ഡ്യൂട്ടി നോക്കുകയും ചെയ്യുന്ന ഒരുപാട് നല്ല ചെറുപ്പക്കാർ ട്രെയ്നികൾ ഉൾപ്പെടെ അടങ്ങിയ നിരവധി പോലീസ് കാർ ഉണ്ട്. അവർക്ക് നന്ദി രേഘപ്പെടുത്തുന്നു....
എന്ന് ഉണ്ണിക്കൃഷ്ണൻ