ചടയമംഗലം അര്‍ക്കന്നൂര്‍, വായനശാലമുക്കില്‍ തെക്കേ തുണ്ടില്‍ വീട്ടില്‍ ചാക്കോ മകന്‍ 39 വയസുള്ള അനില്‍മോനെ ചാരായവും കോടയും വാറ്റുപകരണങ്ങളുമായി ടിയാന്‍റെ വീട്ടില്‍ നിന്നും ചടയമംഗലം സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍റ് ചെയ്തു.
അഞ്ചല്‍ വടമണ്‍, ചൂരനാട് കൈരളിയില്‍ സജീവന്‍ മകന്‍ 33 വയസുള്ള സുജിത്ത് എന്നയാളെ കോടയും വാറ്റുപകരണങ്ങളുമായി ടിയാന്‍റെ വീട്ടില്‍ നിന്നും അഞ്ചല്‍ സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍റ് ചെയ്തു.
വരും ദിവസങ്ങളിലും വ്യാജ ചാരായ നിർമ്മാണത്തിനും കച്ചവടത്തിനുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കർ ഐ.പി.എസ് അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ